ഓഹരി വിപണിയിലെ നിക്ഷേപം എന്നത് കാലക്രമേണ സമ്പത്ത് വർധിപ്പിക്കാനുള്ള മികച്ച മാർഗമാണ്. പക്ഷെ നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് വിപണിയുടെ പ്രകടനത്തെക്കുറിച്ച് കൃത്യമായി ഗവേഷണം നടത്തുകയും അപകട സാധ്യതകൾ മനസിലാക്കുകയും വേണം. ഓഹരി വിപണിയുടെ ചാഞ്ചാട്ടം പ്രവചനാതീതമാണ് എന്ന് എപ്പോഴും ഓർക്കണം. അതുകൊണ്ടു തന്നെ കൃത്യമായ നിരീക്ഷണം ഉണ്ടെങ്കിൽ മാത്രമേ നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു.
തുടർച്ചയായി നാലാഴ്ചയിലെ നേട്ടത്തിന് ശേഷം സൂചികകൾ കഴിഞ്ഞ വാരം നഷ്ടത്തിലേക്കാണ് കൂപ്പ് കുത്തിയത്. ബെഞ്ച്മാർക്ക് സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞു. സെൻസെക്‌സ് 1,475.96 അഥവാ 0.99 ശതമാനം താഴ്ന്ന് 72,643.43ലും നിഫ്റ്റി50 470.25 പോയിൻ്റ് അഥവാ 2.09 ശതമാനം ഇടിഞ്ഞ് 22,023.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയൽറ്റി 9.4 ശതമാനവും നിഫ്റ്റി മീഡിയ 8.3 ശതമാനവും നിഫ്റ്റി പിഎസ്‌യു ബാങ്ക് 8 ശതമാനവും നിഫ്റ്റി മെറ്റൽ 6.8 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഐടി ഒരു ശതമാനം ഉയർന്നു.

എന്തായാലും വരുന്ന വാരം സൂചികകൾ നേട്ടത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളും വിദഗ്ധരും വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ പൊതുമേഖലാ ഓഹരികൾ വാങ്ങാൻ ബ്രോക്കറേജുകൾ നിർദ്ദേശിക്കുന്നുണ്ട്. . ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, മഹാനഗർ ഗ്യാസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോൾ ഇന്ത്യ എന്നിവയാണ് ബൈ കോൾ നൽകിയിരിക്കുന്ന ഓഹരികൾ.
1. ബാങ്ക് ഓഫ് ബറോഡ
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഓഹരികൾക്ക് 310 രൂപ എന്ന ലക്ഷ്യത്തോടെ വാങ്ങാൻ ശുപാർശ ചെയ്യുന്നുണ്ട്. കമ്പനിയുടെ ഓഹരി വില നിലവിൽ 2.10% ഇടിവോടെ 253.80 രൂപ എന്ന നിലയിലാണ്.
നിങ്ങൾ ഇപ്പോൾ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികൾ 253.80 രൂപ നിരക്കിൽ വാങ്ങുകയും 310 രൂപയാകുമ്പോൾ വിൽക്കുകയും ചെയ്താൽ 22.14 ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കാം.
ബാങ്ക് ഓഫ് ബറോഡയുടെ വിപണി മൂലധനം 1,31,249.17 കോടി രൂപയാണ്. കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ 1-ആഴ്‌ചയിൽ 10% ഇടിഞ്ഞു. അതേ സമയം 1 വർഷത്തെ നേട്ടം 59 ശതമാനമാണ്. 2 വർഷത്തിനിടെ 140 ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കാനും ബാങ്ക് ഓഫ് ബറോഡയുടെ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
2. കാനറ ബാങ്ക്
650 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് കാനറ ബാങ്ക് ഓഹരികൾ വാങ്ങാനാണ് മോത്തിലാൽ ശുപാർശ ചെയ്യുന്നത്. ബിഎസ്ഇയിലെ കാനറ ബാങ്ക് ഓഹരികളുടെ നിലവിലെ വിപണി വില 0.29% ഇൻട്രാഡേ നേട്ടത്തോടെ 548.80 രൂപയാണ്.
നിങ്ങൾ ഇപ്പോൾ കാനറ ബാങ്ക് ഓഹരികൾ 548.80 രൂപ നിരക്കിൽ വാങ്ങുകയാണെങ്കിൽ 18.44% റിട്ടേൺ ലഭിക്കും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാനറ ബാങ്ക് ഓഹരികൾ 8.20 ശതമാനം ഇടിഞ്ഞു. അതേ സമയം 6 മാസത്തിനുള്ളിൽ 50 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ 95% റിട്ടേൺ വാഗ്ദാനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ 2 വർഷങ്ങളിൽ കാനറ ബാങ്ക് ഓഹരികൾ 150 ശതമാനവും കഴിഞ്ഞ 3 വർഷങ്ങളിൽ 246 ശതമാനവും നേട്ടമുണ്ടാക്കി. 99,559.47 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.

3. മഹാനഗർ ഗ്യാസ്
മോത്തിലാൽ ഓസ്വാൾ 1,665 രൂപ ടാർഗെറ്റ് വിലയോടെ മഹാനഗർ ഗ്യാസ് ഓഹരി വാങ്ങാനാണ് ശുപാർശ ചെയ്യുന്നത്. കമ്പനിയുടെ നിലവിലെ വിപണി വില ഒരു ഷെയറിന് 1264.55 രൂപയാണ്.
മഹാനഗർ ഗ്യാസ് ഓഹരികൾ നിലവിലെ വിപണി വിലയായ 1264.55 രൂപയ്ക്ക് വാങ്ങുകയും ടാർഗെറ്റ് വിലയിൽ വിൽക്കുകയും ചെയ്യുമ്പോൾ 31.67% ലാഭം നേടാനാകും
ഓഹരികൾ കഴിഞ്ഞ 1-മാസത്തിൽ 16% ഇടിഞ്ഞു. എന്നാൽ 6 മാസത്തിനിടെ 20 ശതമാനം നേട്ടമാണ് കമ്പനി വിപണിയിൽ നിന്നും നേടിയത്. 1 വർഷത്തിനിടെ 30 ശതമാനവും 2 വർഷത്തിനിടെ 68 ശതമാനം നേട്ടവും നിക്ഷേപകർക്ക് നൽകാൻ മഹാനഗർ ഗ്യാസ് ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്.
4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ആക്സിസ് സെക്യൂരിറ്റീസാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വാങ്ങാൻ നിർദ്ദേശിച്ചിരിക്കുന്നത്. എസ്ബിഐ ഓഹരിയുടെ നിലവിലെ വിപണി വില 732.00 രൂപയാണ്. 793.50 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. ഏറ്റവും കുറഞ്ഞ വില 501.85 രൂപയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ കഴിഞ്ഞ ആഴ്ചയിൽ 7% ഇടിഞ്ഞിരുന്നു. എന്നാൽ 1 വർഷത്തെ നേട്ടം 41 ശതമാനമാണ്. 2 വർഷത്തിനിടെ 51 ശതമാനം നേട്ടവും കമ്പനിയുടെ ഓഹരി നേടി. 146 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് എസ്ബിഐ 5 വർഷത്തിനിടെ നൽകിയത്. കമ്പനിയുടെ വിപണി മൂല്യം 6,53,281.59 കോടി രൂപയാണ്.
5. കോൾ ഇന്ത്യ
ആക്‌സിസ് സെക്യൂരിറ്റീസ് 510 രൂപ ടാർഗെറ്റ് വിലയോടെ കോൾ ഇന്ത്യ ഓഹരി വാങ്ങാമെന്ന ശുപാർശയാണ് നൽകിയിരിക്കുന്നത്. ഓഹരിയുടെ നിലവിലെ വിപണി വില 415.00 രൂപയാണ്. കോൾ ഇന്ത്യ സ്റ്റോക്കിൻ്റെ 52 ആഴ്‌ചയിലെ ഉയർന്ന വില 487.75 രൂപയും താഴ്ന്ന വില 207.70 രൂപയുമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ കോൾ ഇന്ത്യയുടെ ഓഹരികൾ 13% ഇടിഞ്ഞു. അതേ സമയം 89 ശതമാനം നേട്ടം കഴിഞ്ഞ 1 വർഷത്തിനിടെ നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 140 ശതമാനമാണ് 2 വർഷത്തെ നേട്ടം. 2,55,753.23 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
നിലവിലെ വിപണി വിലയിൽ കോൾ ഇന്ത്യ ഓഹരി വാങ്ങുകയും ടാർഗെറ്റ് വിലയെത്തുമ്പോൾ വിൽക്കുകയും ചെയ്താൽ 22.89 ശതമാനം നേട്ടമുണ്ടാക്കാൻ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications