ബിഎസ്എൻഎൽ, എംടിഎൻഎൽ ജീവക്കാൻ കൂട്ടത്തോടെ സ്വമേധയാ വിരമിക്കൽ നീക്കത്തിലേക്ക്. ഏകദേശം 92,700 ജീവനക്കാരാണ് സ്വമേധയാ വിരമിക്കൽ തിരഞ്ഞെടുത്തത്. ബിഎസ്എൻഎല്ലിൽ മാത്രമായി 78,300-ൽ അധികം ജീവനക്കാരാണ് സ്വമേധയായുള്ള വിരമിക്കലിന് തയ്യാറാക്കുന്നത്. ഇത് കമ്പനിയുടെ മൊത്തം ജീവനക്കാരുടെ പകുതിയോളം വരും. എംടിഎൻഎല്ലിൽ നിന്ന് സ്വമേധയാ വിരമിക്കുന്ന 14,378-ൽ പരം ജീവനക്കാർ കമ്പനിയുടെ 76 ശതമാനത്തോളം വരും.
വിആർഎസ് നടപ്പാക്കുന്നതിലൂടെ കടക്കെണിയിലായ ടെലികോം കമ്പനികൾക്ക് പ്രതിവർഷം 8,800 കോടി രൂപ വരെ ശമ്പള ബില്ല് ഇനത്തിൽ ലാഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. അൻപത്തി മൂന്നര വയസ്സ് പൂർത്തിയായ ജീവനക്കാർക്കായാണ് കേന്ദ്രസർക്കാർ വിആർഎസ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഈ പ്രായപരിധി കഴിഞ്ഞ ജീവനക്കാർക്കെല്ലാം തന്നെ 60 വയസ്സ് വരെയുള്ള ശമ്പളവും പെൻഷനും ഗ്രാറ്റുവിറ്റിയും കൂടി സർക്കാർ ഈ പദ്ധതിയിലൂടെ നൽകും. വിരമിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തിന്റെ 125 ശതമാനം തുകയും പെൻഷനും ഗ്രാറ്റുവിറ്റിയും 60 വയസ്സ് വരെ ലഭിക്കുന്നതാണ്.

നഷ്ടത്തിലോടുന്ന പൊതുമേഖലാ ടെലികോം കമ്പനികളെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാൻ ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ പ്രതിവർഷ കണക്ക് പ്രകാരം 14,000 കോടി വരുന്ന വേതന ബില്ലിൽ, ജീവനക്കാരുടെ എണ്ണം കുറയുന്നതിലൂടെ 7,000 കോടി രൂപയായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. അതായത് വേതന ബില്ലിൽ 50 ശതമാനം കുറവാണ് ലഭിക്കുന്നത്. കടക്കെണിയിലാകുന്ന പൊതുമേഖലാ കമ്പനികൾ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വേജസ് ബിൽ. 2018-19-ൽ ബിഎസ്എൻഎൽ 14,904 കോടി രൂപയും എംടിഎൻഎൽ 3,398 കോടി രൂപയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications