ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് സ്കീമിലേക്ക് (വിആർഎസ്) 60,000 ജീവനക്കാർ അപേക്ഷിച്ചതായി ടെലികോം സെക്രട്ടറി അൻഷു പ്രകാശ് പറഞ്ഞു. ഇതിൽ 57,000 ത്തിലധികം ജോലിക്കാർ ബിഎസ്‌എൻഎല്ലിൽ നിന്നും മൂവായിരത്തോളം പേർ എംടിഎൻഎല്ലിൽ നിന്നുമുള്ളവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിആർഎസ് വളരെ ആകർഷകമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ജീവനക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും 94,000 പേർക്ക് വിആർഎസ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം.

നഷ്ടത്തിലായിരിക്കുന്ന രണ്ട് സ്ഥാപനങ്ങളെയും ലയിപ്പിക്കുക, ധനസമ്പാദനം നടത്തുക, ജീവനക്കാർക്ക് വിആർഎസ് വാഗ്ദാനം ചെയ്യുക എന്നിവ ഉൾപ്പെടുന്ന ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനുമായി 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജാണ് കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
മൊത്തം 1.76 ലക്ഷം ജീവനക്കാരിൽ നിന്ന് ഒരു ലക്ഷത്തോളം ബിഎസ്‌എൻഎൽ ജീവനക്കാർക്ക് വിആർഎസിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ഡിസംബർ 3 വരെ വിആർഎസിനായി അപേക്ഷിക്കാവുന്നതാണ്. ബിഎസ്‌എൻഎല്ലിലെ 1.76 ലക്ഷം ജീവനക്കാരിൽ 1.06 ലക്ഷം പേരും 50 വയസ്സിനു മുകളിലുള്ളവരാണെന്നും. 80 ശതമാനം ജീവനക്കാർക്കും വിആർഎസ് തിരഞ്ഞെടുക്കാമെന്നും ടെലികോം വകുപ്പ് അറിയിച്ചു. ബിഎസ്‌എൻഎൽ വൊളണ്ടറി റിട്ടയർമെന്റ് സ്കീം - 2019 അനുസരിച്ച് ബിഎസ്‌എൻഎല്ലിലെ സ്ഥിരം ജീവനക്കാർക്കും മറ്റ് ഓർഗനൈസേഷനുകളിലേക്ക് ഡെപ്യൂട്ടേഷനോ ബിഎസ്‌എൻഎല്ലിന് പുറത്ത് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പോസ്റ്റുചെയ്തവരോ ഉൾപ്പെടെ, 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ സ്കീം പ്രകാരം സ്വമേധയാ വിരമിക്കാൻ അർഹതയുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications