ബിഎസ്എന്‍എലിന്റെ ഏറ്റവും കുറഞ്ഞ പ്ലാനുകള്‍ക്ക് വീണ്ടും വില കുറച്ചു

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പുതിയ ചില പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും കുറഞ്ഞ പ്ലാനുകളില്‍ 3 പ്ലാനുകളുടെ വിലയില്‍ വീണ്ടും കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. 56, 57, 58 രൂപയുടെ പ്ലാനുക

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പുതിയ ചില പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും കുറഞ്ഞ പ്ലാനുകളില്‍ 3 പ്ലാനുകളുടെ വിലയില്‍ വീണ്ടും കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. 56, 57, 58 രൂപയുടെ പ്ലാനുകളുടെ നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 56 രൂപയുടെ പ്രീപ്പെയ്ഡ് റീച്ചാര്‍ജ് പ്ലാനില്‍ 8 ദിവസത്തെ വാലിഡിറ്റിയില്‍ 5600 സെക്കറ്റുകളുടെ ടോക്ക് ടൈം ആണ് ലഭിക്കുക.

ബിഎസ്എന്‍എലിന്റെ ഏറ്റവും കുറഞ്ഞ പ്ലാനുകള്‍ക്ക് വീണ്ടും വില കുറച്ചു

അതേ സമയം 57 രൂപയുടെ പ്ലാനില്‍ 10 ജിബി ഡാറ്റയ്‌ക്കൊപ്പം സിംഗ് എന്റര്‍ടെയ്ന്‍മെന്റ് മ്യൂസികും ഉപയോക്താവിന് ലഭിക്കും. 10 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 58 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ 30 ദിവസത്തേക്ക് പ്രീപെയ്ഡ് ഇന്റര്‍നാഷണല്‍ റോമിംഗ് ദീര്‍ഘിപ്പിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ബിഎസ്എന്‍എല്‍ വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങള്‍ പ്രകാരം 58 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ 57 രൂപയാക്കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ 57 രൂപയുടെ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 56 രൂപയ്ക്കും ലഭിക്കും. അതേ സമയം 56 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ 54 രൂപയാക്കി കുറയ്ക്കുയും ചെയ്തു. എന്നാല്‍ ഈ മൂന്ന് പ്ലാനുകളുടേയപം വാലിഡിറ്റിയില്‍ മാറ്റമൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പറില്‍ നിന്നും 123 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ ഈ പുതുക്കിയ പ്ലാനുകള്‍ ലഭ്യമാകുന്നതാണ്. ബിഎസ്എന്‍എലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ആന്ധ്ര പ്രദേശ്, ഛത്തീസ്ഗഢ്്, ചെ്‌ന്നൈ, ഡാമന്‍ ഡിയും, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സര്‍ക്കിളുകളില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. കേരള സര്‍ക്കിളിലുള്ള ഉപയോക്താക്കളെയും പ്ലാനുകളിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ബിഎസ്എന്‍എല്‍ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.

ബിഎസ്എന്‍എല്‍ തങ്ങളുടെ നെറ്റുവര്‍ക്കില്‍ പ്രീപെയ്ഡ് ഇന്റര്‍നാഷണല്‍ റോമിംഗ് സേവനവും നല്‍കിക്കഴിഞ്ഞുവെന്ന് കേരള ടെലികോം വ്യക്തമാക്കുന്നു. 50 രൂപയാണ് ഇതിനായി ഉപയോക്താക്കള്‍ നല്‍കേണ്ടുന്നത്. ഉപയോക്താവിന്റെ അപേക്ഷയ്‌ക്കൊപ്പം തിരിച്ചറിയല്‍ രേഖയും സമര്‍പ്പിച്ചാല്‍ പ്രീപെയ്ഡ് ഇന്റര്‍നാഷണല്‍ റോമിംഗ് സേവനം ആക്ടിവേറ്റ് ആകും.

അതേ സമയം രാജ്യത്തെ ടെലികോം വിപണിയിലേക്ക് 4 പുതിയ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോണ്‍ ഐഡിയ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യ സബ്സ്‌ക്രിപ്ഷനും ഈ പ്രത്യേക പ്ലാനുകളിലൂടെ വരിക്കാര്‍ക്ക് വി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മറ്റ് മുന്‍നിര ടെലികോം കമ്പനികളായി റിലയന്‍സ് ജിയോയും എയര്‍ടെലും നേരത്തേ തന്നെ അവരുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിഷന്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ ഇതുവരെ വി അവരുടെ പ്ലാനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്തിരുന്നത് സീ5 സബ്സ്‌ക്രിപ്ഷന്‍ മാത്രമായിരുന്നു.

എന്നാലിപ്പോള്‍ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപി സബ്സ്‌ക്രിപ്ഷന്‍ ചേര്‍ന്ന പ്ലാനുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മറ്റ് ടെലികോം സേവന ദാതാക്കളിലേക്ക് ചേക്കേറുന്നത് ഒഴിവാക്കാന്‍ കൂടിയാണ് പുതിയ ആകര്‍ഷങ്ങളായ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിലൂടെ വിയുടെ ലക്ഷ്യം. 401 രൂപ, 501 രൂപ, 601 രൂപ, 801 രൂപ നിരക്കുകളിലാണ് വോഡഫോണ്‍ ഐഡിയ അവതരിപ്പിച്ചിരിക്കുന്ന പ്ലാനുകള്‍. വിയുടെ ഈ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളിലൂടെ സൗജന്യ ഒടിടി സബ്സ്‌ക്രിപ്ഷന്‍ മാത്രമല്ല ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത കാളിംഗ്, ഹൈ സ്പീഡ് ഡാറ്റ, സൗജന്യ എസ്എംഎസ് സേവനങ്ങള്‍ എന്നിവയും ലഭിക്കും. എന്നാല്‍ 501 രൂപയുടെ പ്ലാന്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഈ പ്ലാനില്‍ ഡാറ്റാ സേവനം മാത്രമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X