പുതുവർഷം അടുത്തതോടെ ഇന്ത്യയിലെ ടെലികോം കമ്പനികളെല്ലാം തന്നെ ഉപഭോക്താക്കൾക്കായി ലാഭകരമായ നിരവധി റീചാർജ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അടുത്തിടെ, റിലയൻസ് ജിയോ '2020 ഹാപ്പി ന്യൂ ഇയർ' ഓഫർ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (ബിഎസ്എൻഎൽ) ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ആരംഭത്തിൽ ഉപയോക്താക്കൾക്കായി ഒരു പുതിയ വാർഷിക പദ്ധതി പ്രഖ്യാപിച്ചു.
അധിക ഡേറ്റാ, വാലിഡിറ്റി
പുതിയ ഓഫറിന് കീഴിൽ, ടെലികോം ഓപ്പറേറ്റർ നിലവിലുള്ള 1,999 പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ അധിക ഡാറ്റയും വാലിഡിറ്റിയുമാണ് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ ഓഫർ 2019 ഡിസംബർ 25 മുതൽ ലഭ്യമാണ്. 2020 ജനുവരി 31 വരെ ഈ ഓഫർ വരിക്കാർക്ക് ലഭ്യമാണ്. പുതുക്കിയ 1,999 ഓഫറിന് കീഴിൽ, ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 60 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും.
പുതിയ ഓഫർ
മുമ്പ് 365 ദിവസമായിരുന്നു ഈ ഓഫറിന്റെ കാലാവധി. എന്നാൽ ഇപ്പോൾ 425 ദിവസമായി കാലാവധി നീട്ടി. ഏതൊരു നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ, 365 ദിവസത്തേക്ക് സൌജന്യ ബിഎസ്എൻഎൽ ട്യൂൺസ്, ബിഎസ്എൻഎൽ ടിവി സബ്സ്ക്രിപ്ഷൻ എന്നിവ പോലുള്ള മറ്റ് പ്രധാന ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.
മറ്റ് ഓഫറുകൾ
ഇതിനുപുറമെ, 2019 ഡിസംബർ 24 മുതൽ 2020 ജനുവരി 02 വരെ 250 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 275 രൂപയുടെ ടോക്ക് ടൈമും 450 രൂപയുടെ റീചാർജിൽ 500 രൂപയുടെ ടോക്ക് ടൈമും ലഭിക്കും. ബിഎസ്എൻഎൽ അടുത്തിടെ 97 രൂപയുടെ ഒരു പ്രീപെയ്ഡ് വൗച്ചറും പുറത്തിറക്കിയിരുന്നു. ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിങ്ങനെയും 18 ദിവസത്തേക്ക് ബിഎസ്എൻഎൽ ടിവി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications