ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലെ (ബിഎസ്‌എൻഎൽ) 75,000 ജോലിക്കാർ ഇതുവരെ സ്വയം വിരമിക്കൽ (വിആർഎസ്) പദ്ധതി തിരഞ്ഞെടുത്തു. നവംബർ 4 നാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി ജീവനക്കാർക്ക് വിആർഎസിനെ അപേക്ഷിക്കാൻ അവസരം നൽകി തുടങ്ങിയത്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ 75,000 പേർ വിആർഎസിന് അപേക്ഷിച്ചതായി ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ പുർവാർ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അർഹതയുള്ളവർ
ഡിസംബർ മൂന്നിന് അവസാനിക്കുന്ന വോളണ്ടറി റിട്ടയർമെന്റ് സ്കീമിന് (വിആർഎസ്) ഒരു ലക്ഷത്തോളം ബിഎസ്‌എൻഎൽ ജീവനക്കാർക്ക് അർഹതയുണ്ട്. ബിഎസ്എൻഎല്ലിലെ മൊത്തം ജീവനക്കാരുടെ എണ്ണം 1.50 ലക്ഷമാണ്. സ്വയം വിരമിക്കൽ പദ്ധതി പ്രകാരം, സ്വമേധയാ വിരമിക്കുന്ന തീയതി 2020 ജനുവരി 31 ആണ്.
ലാഭം ഇങ്ങനെ
70,000 മുതൽ 80,000 ഉദ്യോഗസ്ഥർ വിആർഎസ് പദ്ധതി തിരഞ്ഞെടുക്കുകയാണെങ്കിൽ 7,000 കോടി രൂപ വേതന ബില്ലിൽ ലാഭിക്കാനാണ് ബിഎസ്‌എൻഎൽ ലക്ഷ്യമിടുന്നത്. ബിഎസ്‌എൻഎൽ ആവിഷ്‌കരിച്ച നിലവിലെ സ്വയം വിരമിക്കൽ സ്കീം അനുസരിച്ച്, മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് ഡെപ്യൂട്ടേഷനോ കോർപ്പറേഷന് പുറത്ത് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പോസ്റ്റുചെയ്‌തവരോ ഉൾപ്പെടെ ബിഎസ്‌എൻഎല്ലിലെ സ്ഥിരമായ എല്ലാ 50 വയസോ അതിൽ കൂടുതലോ പ്രായമുള്ള ജീവനക്കാരും സ്വമേധയാ വിരമിക്കാൻ അർഹരാണ്.
എംടിഎൻഎൽ വിആർഎസ്
മറ്റൊരു സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ എംടിഎൻഎല്ലും തങ്ങളുടെ ജീവനക്കാർക്കായി സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ഡിസംബർ 3 വരെയാണ് ഈ പദ്ധതി വഴി ജീവനക്കാർക്ക് അപേക്ഷിക്കാനാകുന്നത്.
എംടിഎൻഎൽ ബിഎസ്‌എൻഎൽ ലയനം
എംടിഎൻഎൽ ബിഎസ്‌എൻഎല്ലുമായി ലയിപ്പിക്കുമെന്ന് സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഉത്തേജന പാക്കേജിൽ വ്യക്തമാക്കിയിരുന്നു. ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് എംടിഎൻഎൽ, ബിഎസ്‌എൻഎല്ലിന്റെ ഒരു അനുബന്ധ സ്ഥാപനമായി മാറും. എംടിഎൻഎല്ലിന്റെ 56.25% ഓഹരികൾ സർക്കാരിന്റെ കൈവശമുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications