കടക്കെണിയിലായ ടെലികോം ഓപ്പറേറ്റർ ബിഎസ്‌എൻഎൽ ലിമിറ്റഡിനെ സർക്കാർ പുനരുജ്ജീവിപ്പിക്കുമെന്നും ലാഭകരമാക്കുമെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞു. ബിഎസ്‌എൻഎല്ലിലെ നഷ്ടം കുറയ്ക്കുന്നതിന്, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിനെ (എംടിഎൻഎൽ) ബിഎസ്‌എൻഎല്ലുമായി ലയിപ്പിക്കുന്ന ഒരു പുനരുജ്ജീവന പാക്കേജ് സർക്കാർ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു. നിർദ്ദിഷ്ട ലയനം വരെ എംടിഎൻഎൽ ബിഎസ്‌എൻഎല്ലിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കും.
പുനരുജ്ജീവന പാക്കേജ്
5,000 കോടി രൂപയുടെ സോവറിൻ ബോണ്ടുകൾ സമാഹരിക്കുക, 38,000 കോടി രൂപയുടെ ആസ്തി ധനസമ്പാദനം നടത്തുക, ജീവനക്കാർക്കായി ഒരു സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പിലാക്കുക എന്നിവ അടങ്ങുന്നതാണ് സർക്കാരിന്റെ പുനരുജ്ജീവന പാക്കേജ്.
ജീവനക്കാരുടെ ചെലവ്
ബിഎസ്‌എൻഎല്ലിൽ 1.76 ലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്. എംടിഎൻഎല്ലിൽ 22,000 ജീവനക്കാരുണ്ട്. ബിഎസ്‌എൻഎൽ, എംടിഎൻഎൽ എന്നിവയുടെ ജീവനക്കാരുടെ ചെലവ് യഥാക്രമം അവരുടെ മൊത്തം വരുമാനത്തിന്റെ 75%, 87% എന്നിങ്ങനെയാണ്. വിആർഎസിന് യോഗ്യരായ ബിഎസ്‌എൻഎല്ലിലെ ഒരു ലക്ഷത്തിൽ 77,000 ജീവനക്കാർ ഇതുവരെ വിആർഎസ് പദ്ധതി തിരഞ്ഞെടുത്തുവെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ പദ്ധതി പ്രകാരം സ്വമേധയാ വിരമിക്കുന്ന തീയതി 2020 ജനുവരി 31 ആണ്.
കണക്കുകൂട്ടൽ
70,000 മുതൽ 80,000 വരെ ജീവനക്കാർ വിആർഎസ് പദ്ധതി തിരഞ്ഞെടുത്താൽ 7,000 കോടി രൂപ വേതന ഇനത്തിൽ ലാഭിക്കാമെന്നാണ് ബിഎസ്‌എൻഎല്ലിന്റെ കണക്കുകൂട്ടൽ. നിലവിലെ സ്വയം വിരമിക്കൽ സ്കീം അനുസരിച്ച്, മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് ഡെപ്യൂട്ടേഷനോ കോർപ്പറേഷന് പുറത്ത് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പോസ്റ്റുചെയ്‌തവരോ ഉൾപ്പെടെ ബിഎസ്‌എൻഎല്ലിലെ സ്ഥിരമായ എല്ലാ 50 വയസോ അതിൽ കൂടുതലോ പ്രായമുള്ള ജീവനക്കാരും സ്വമേധയാ വിരമിക്കാൻ അർഹരാണ്.
സർക്കാരിന്റെ ലക്ഷ്യം
4 ജി സേവനങ്ങൾക്കായി 2016 വിലയിൽ സ്പെക്ട്രം അനുവദിക്കുന്നതും രണ്ട് കമ്പനികൾക്ക് സർക്കാർ വഹിക്കേണ്ട ചെലവുകളും പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ടെലികോം വിപണിയിൽ ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും കൂടുതൽ ഫലപ്രദമായി മത്സരിക്കുന്നതിന് സ്പെക്ട്രം അലോട്ട്മെൻറ് പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
