ബാങ്ക് നിക്ഷേപം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിക്ഷേപങ്ങൾക്ക് മേലുള്ള ഇൻഷുറൻസ് പരിധി ഉയർത്തി. നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായാണ് ഇൻഷുറൻസ് പരിരക്ഷ ഉയർത്തിയിരിക്കുന്നത്. സഹകരണ ബാങ്ക് പിഎംസി ബാങ്കിൽ സമീപകാലത്തുണ്ടായ തകർച്ചയാണ് ഈ നടപടിയ്ക്ക് പ്രധാന കാരണം. റിസർവ് ബാങ്ക് മരവിപ്പിച്ച ബാങ്കുകളിൽ നിക്ഷേപമുള്ളവർക്ക് ഒരു സന്തോഷ വാർത്തയാണിത്.

ഈ സ്കീം സേവിംഗ്സ് നിക്ഷേപം ഉൾപ്പെടെ എല്ലാത്തരം ബാങ്ക് നിക്ഷേപങ്ങൾക്കും ബാധകമാണ്. അതായത് എഫ്ഡി, റിക്കറിംഗ് ഡിപ്പോസ്റ്റിറ്റ് എന്നിവയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) ആണ് ബാങ്ക് നിക്ഷേപം ഇൻഷ്വർ ചെയ്യുന്നത്. ബാങ്ക് നിക്ഷേപകരിൽ നിന്ന് ഏജൻസി നേരിട്ട് ഒരു പ്രീമിയവും ഈടാക്കുന്നില്ല, എന്നാൽ കവറിനായി ബാങ്കുകൾ നാമമാത്രമായ പ്രീമിയം അടയ്ക്കേണ്ടി വരും.
ബാങ്ക് പൂട്ടിയാൽ മാത്രമേ ഈ നിക്ഷേപ ഗ്യാരണ്ടി ലഭിക്കൂ. നിലവിൽ, ഒരു ലക്ഷം രൂപയാണ് ഇൻഷുറൻസ് ലഭിക്കുക. ഒരു ബാങ്കിന്റെ വിവിധ ശാഖകളിൽ നിക്ഷേപം നടത്തുന്നവർക്കും ആകെ ലഭിക്കുന്ന ഇൻഷുറൻസ് പരിധി അഞ്ച് ലക്ഷം രൂപ വരെയാണ്. സ്വകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഇന്ത്യയിലെ വിദേശ ബാങ്കുകളുടെ ശാഖകൾ ഉൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും നിക്ഷേപ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്നു. എന്നാൽ വിദേശ സർക്കാരുകളുടെ നിക്ഷേപം, കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ നിക്ഷേപം, അന്തർ ബാങ്ക് നിക്ഷേപം എന്നിങ്ങനെയുള്ള ചില ഇളവുകളുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
