2020-21 ബജറ്റിനായുള്ള രേഖകൾ അച്ചടിക്കുന്ന നടപടികൾ ഇന്ന് ആചാരപരമായി തന്നെ ആരംഭിക്കും. പതിവ് പോലെ ഹൽവ വിതരണ ചടങ്ങോടു കൂടിയാണ് രേഖകളുടെ അച്ചടി ആരംഭിക്കുന്നത്. നോർത്ത് ബ്ലോക്കിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, മന്ത്രാലയത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുക്കും.
എന്താണ് ഹൽവ ചടങ്ങ്?
ഹൽവ ചടങ്ങ് അഥവാ ഹൽവ സെറിമണി എന്നത് പരമ്പരാഗതമായി ബജറ്റിന് മുന്നോടിയായി നടത്തി വരുന്ന ഒരു ആചാരമാണ്. ഒരു വലിയ പാത്രത്തിൽ ഹൽവ തയ്യാറാക്കി മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും നൽകുന്നതാണ് രീതി. മധുര പലഹാരം വിളമ്പിയതിനുശേഷം, ബജറ്റ് നിർമ്മാണവും അച്ചടി പ്രക്രിയയുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ബജറ്റ് അവതരണം വരെ ധന മന്ത്രാലയത്തിലെ രഹസ്യ സ്ഥലത്താണ് കഴിയേണ്ടത്. അതുവരെ ഇവര്‍ക്ക് ഫോണ്‍ പോലും നിഷിദ്ധമാണ്. ലോക്സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതു വരെ. ഫോണിലൂടെയോ ഇ-മെയിൽ പോലുള്ള മറ്റേതെങ്കിലും ആശയവിനിമയത്തിലൂടെയോ പോലും ജീവനക്കാർക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ കഴിയില്ല.
വിവരങ്ങൾ ചോരില്ല
കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പ് വിവരങ്ങളൊന്നും ചോരുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ബജറ്റ് തയ്യാറാക്കൽ പ്രക്രിയയുടെ ഭാഗമായ ഓരോ ജീവനക്കാരെയും ചടങ്ങിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. സമ്പദ്‌വ്യവസ്ഥയിലെ നിരന്തരമായ മാന്ദ്യത്തിനും ദുർബലമായ ഡിമാൻഡിനും ഇടയിൽ വളർച്ച ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായ സമയത്താണ് ഈ വർഷം ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.
ബജറ്റ് അവതരണം
ലോക്‌സഭാ കലണ്ടർ പ്രകാരം ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നൂറിലധികം പേർ ഇന്നത്തെ ഹല്‍വ സെറിമണിയില്‍ പങ്കെടുക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications