ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന 2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന്റെ സുരക്ഷാ നടപടികൾ അവസാന ഘട്ടത്തിലേക്ക്. ബജറ്റ് പ്രിന്റുചെയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ന്യൂഡൽഹിയിലെ സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ നോർത്ത് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ധനമന്ത്രാലയത്തിന് ബജറ്റിന് മൂന്നാഴ്ച മുമ്പ് തന്നെ ശക്തമായ സുരക്ഷ നൽകി തുടങ്ങിരുന്നു. ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), ഡൽഹി പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) എന്നിവരാണ് ഈ മേഖലയുടെ സുരക്ഷ ഏറ്റടുത്തിരിക്കുന്നത്.
ബജറ്റിന്റെ രഹസ്യാത്മകത സൂക്ഷിക്കുന്നതിന്റെ ഭാഗമായി ബജറ്റ് അച്ചടിച്ച് പാർലമെന്റിൽ എത്തിക്കുന്നതുവരെ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പുറം ലോകവുമായി ഒരു ബന്ധമുണ്ടായിരിക്കുന്നതല്ല. നോര്‍ത്ത് ബ്ലോക്കിൻറെ ബേസ്മെൻറിലാവും ഇവരെ താമസിപ്പിക്കുക. ബജറ്റ് അവതരണത്തിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് ബജറ്റിൻറെ പൂർണ രൂപത്തിൻറെ പകർപ്പ് മന്ത്രിമാരുടെ കൈകളിൽ എത്തുകയുള്ളൂ.

ജനുവരി ആരംഭം മുതൽ തന്നെ നോർത്ത് ബ്ലോക്കിലേക്ക് മാധ്യമങ്ങൾക്കുള്ള പ്രവേശനം കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഐബി നോർത്ത് ബ്ലോക്കിലേക്ക് വരുന്നവരേയും പുറത്തുപോകുന്നവരേയും നിരീക്ഷിക്കാൻ എക്‌സ്-റേ സ്കാനിംഗ് മെഷീനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ കോളുകൾ തടയുന്നതിന് മൊബൈൽ ഫോൺ ജാമറുകൾ സ്ഥാപിച്ചു. ഉദ്യോഗസ്ഥരുടെ ഇന്റർനെറ്റ് കണക്ഷനുകളും നിർത്തലാക്കി. ലോക്സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതു വരെ ഫോണിലൂടെയോ ഇ-മെയിൽ പോലുള്ള മറ്റേതെങ്കിലും മാർഗത്തിലൂടെയോ ജീവനക്കാർക്ക് ആശയവിനിമയം അനുവദിക്കുന്നതല്ല. അത്യാവശ്യ ഫോൺ കോളുകൾ സൂക്ഷമ നിരീക്ഷണത്തിലുള്ള ലാൻഡ്‌ലൈനുകളിലൂടെയാവും നടത്തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
