ബജറ്റിന് മുമ്പ് വളർച്ചാ മാന്ദ്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകൾ കേൾക്കാൻ മോദിയും ധനമന്ത്രി നിർമ്മല സീതാരാമനും നിരവധി സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ, കർഷക സംഘങ്ങൾ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഫെബ്രുവരി ഒന്നിന് സീതാരാമൻ തന്റെ ബജറ്റ് പ്രസംഗം നടത്താൻ തയ്യാറെടുക്കുമ്പോൾ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രധാന വ്യക്തികൾ ആരെല്ലാമാണെന്ന് നോക്കാം.
രാജീവ് കുമാർ, ധനകാര്യ സെക്രട്ടറി
ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ രാജീവ് കുമാർ ബാങ്കിംഗ് പരിഷ്കാരങ്ങൾക്കാണ് മേൽനോട്ടം വഹിച്ചിരിക്കുന്നത്. സർക്കാർ ബാങ്കുകളെ ലയിപ്പിക്കാനുള്ള പദ്ധതിയും ഷാഡോ ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും ഇദ്ദേഹം സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് വായ്പാ വളർച്ചയ്ക്ക് പ്രേരണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതാനു ചക്രബർത്തി, സാമ്പത്തിക കാര്യ സെക്രട്ടറി
ജൂലൈയിൽ സാമ്പത്തിക കാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത സർക്കാർ-ആസ്തി വിൽപ്പന വിദഗ്ധനായ ചക്രബർത്തി, ഇന്ത്യയുടെ കന്നി വിദേശ പരമാധികാര ബോണ്ട് വിൽപ്പന പദ്ധതി ബാക്ക് ബർണറിന് കൈമാറി. സാമ്പത്തിക വളർച്ച അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ 5 ശതമാനത്തിൽ താഴെയായപ്പോൾ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാനൽ വളർച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു ട്രില്യൺ ഡോളറിലധികം ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ പദ്ധതി തയ്യാറാക്കി. ഇന്ത്യയുടെ ബജറ്റ് കമ്മി ലക്ഷ്യം നിർണ്ണയിക്കുന്നതിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ നിർണ്ണായകമാണ്.
ടി.വി സോമനാഥൻ, ചെലവ് സെക്രട്ടറി
ധനമന്ത്രാലയത്തിലെ ഏറ്റവും പുതിയ അംഗമാണ് സോമനാഥൻ.സർക്കാർ ചെലവ് യുക്തിസഹമാക്കുക, ആവശ്യം വർദ്ധിപ്പിക്കുകയും പാഴായ ചെലവ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്.
അജയ് ഭൂഷൺ പാണ്ഡെ, റവന്യൂ സെക്രട്ടറി
വിഭവങ്ങൾ സ്വരൂപിക്കുന്നതിനാണ് പാണ്ഡെയെ ചുമതലപ്പെടുത്തിയിരിക്കുന്നത്, കണക്കാക്കിയതിലും താഴെയുള്ള വരുമാന ശേഖരം കണക്കിലെടുക്കുമ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലായിരിക്കുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിക്ഷേപത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം 20 ബില്യൺ ഡോളർ മൂല്യമുള്ള കോർപ്പറേറ്റ് നികുതി വെട്ടിക്കുറവുകൾ നേരിട്ടതിനാൽ, ചില ഇളവുകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
തുഹിൻ കാന്ത പാണ്ഡെ, ഓഹരി വിറ്റഴിക്കൽ സെക്രട്ടറി
എയർ ഇന്ത്യ ലിമിറ്റഡിന്റെയും മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും വിൽപ്പനയുടെ ഉത്തരവാദിത്തം ഇദ്ദേഹത്തിനാണ്. നിലവിലെ 1.05 ട്രില്യൺ രൂപയുടെ ടാർഗെറ്റ് ഇട്ടിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
