ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ 2020-21 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് വളരെ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. ശമ്പളക്കാരെ ഏറെ ബാധിക്കുന്ന ആദായ നികുതി നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഇടത്തരക്കാര്‍ക്ക് ആശ്വാസകരമാകുമെന്ന് തോന്നിക്കുന്നുണ്ടെങ്കിലും നിരക്കിലെ കുറവുകൾ നിബന്ധനകൾക്ക് വിധേയമാണ്. പുതുക്കിയ നിബന്ധനകൾ അടുത്ത സാമ്പത്തിക വർഷം മുതൽ നിലവിൽ വരും.
ആദായനികുതി നിയമത്തിലെ നിർദ്ദിഷ്ട ഭേദഗതി പ്രാബല്യത്തിൽ വന്നാൽ നിങ്ങളുടെ ആമസോൺ ഓർഡർ അല്ലെങ്കിൽ ഉബർ സവാരി ഇപ്പോൾ കുറച്ചുകൂടി ചെലവേറിയതാകും. ആദായനികുതി നിയമത്തിലെ സെക്ഷൻ 194-ഒ യിൽ പുതിയ വിഭാഗം ഉൾപ്പെടുത്താൻ 2020-21-ലെ കേന്ദ്ര ബജറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. അതായത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ ഇ-കൊമേഴ്‌സ് ഓപ്പറേറ്റർ ടിഡിഎസ് നൽകണം. ഇത് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഇ-കൊമേഴ്‌സ് ഓപ്പറേറ്റർ എല്ലാ പേയ്‌മെന്റുകൾക്കും ക്രെഡിറ്റുകൾക്കും ടിഡിഎസ് നൽകണം. പാൻ/ആധാർ കാർഡുകൾ ഉണ്ടെങ്കിൽ 1 ശതമാനവും പാൻ/ആധാർ ഇല്ലാത്ത സാഹചര്യത്തിൽ 5 ശതമാനവും ടിഡിഎസ് നൽകണം. ഒരു സ്റ്റോറിൽ നിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങുമ്പോൾ ടിഡിഎസ് ബാധകമല്ല. എങ്കിലുംഓൺലൈൻ വാങ്ങലുകൾക്ക് 1 ശതമാനം ടിഡിഎസ് ബാധകമാകും. ആമസോൺ, ഫ്ലിപ്കാർട്ട്, ഒയോ, ഉബർ, ഓല, മെയ്‌ക്ക് മൈട്രിപ്പ്, മിന്ത്ര, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങി എല്ലാത്തരം ഡിജിറ്റൽ ബിസിനസുകളെയും ഈ വ്യവസ്ഥ ബാധകമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
