ദില്ലി: ഫെബ്രുവരി ഒന്നിലെ ബജറ്റില്‍ ഇ-കൊമേഴ്സുമായി ബന്ധപ്പെട്ട വിദേശ നിക്ഷേപ നയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. വിദേശ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അനുവാദം നല്‍കില്ല അവര്‍ക്ക് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലെ ഒരു ഇടനിലക്കാരന് ആയി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. തങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ പോലും വിദേശ കമ്പനികള്‍ക്ക് ഇവരുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ രാജ്യത്ത് വില്ക്കാന് സാധിക്കില്ല. ഇത് സംബന്ധിച്ച നയം 2018 ഡിസംബറില്‍ തന്നെ ഇന്ത്യ സ്വീകരിച്ചിരുന്നു.
ഇതില്‍ നിന്നും മാറി ഇ-കൊമേഴ്സ് കമ്പനികളുടെ മാതൃ കമ്പനിക്ക് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമുള്ള കമ്പനികളുടെ ഉല്‍പ്പന്നം പോലും ഇന്ത്യയില്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിബന്ധനായാണ് ഫെബ്രവരി ഒന്നിലെ ബജറ്റിലൂടെ കേന്ദ്രം കൊണ്ടുവരാന്‍ പോകുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കെ മൊഴ്സ് രംഗത്ത് വമ്പന്മാരായ ആമസോണിന് ഉള്‍പ്പടെ കനത്ത തിരിച്ചടിയാവും.

നിലവിലെ രാജ്യത്തെ രണ്ട് പ്രധാന ഓണ്‍ലൈന്‍ സെല്ലര്മരാണ് ഫ്ലിപ് കാര്‍ട്ടും ആമസോണും. ഇതില്‍ ആമസോണിന് നിബന്ധന ബാധകമാവുന്ന തരത്തിലുള്ള നിക്ഷേപമുണ്ട്. എന്നാല്‍ ബജറ്റിലൂടെ കേന്ദ്രം പുതിയ നയം രൂപീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് ആമസോണോ വാള്‍മാര്‍ട്ടോ ഫ്ലിപ്കാര്‍ട്ടോ പ്രതികരിച്ചിട്ടില്ല. ഇ-കൊമേഴ്സ് രംഗത്ത് വിദേശ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം രാജ്യത്തെ വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications