ദില്ലി: കര്‍ഷകര്‍ക്ക് പണം നേരിട്ട് ബാങ്കിലെത്തിക്കുന്ന പ്രധാനമന്ത്രി കിസാന്‍ യോജനയുടെ തുക ഉയര്‍ത്താന്‍ സാധ്യത. കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ രണ്ടു മാസത്തിലധികമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള ഒരു സന്ദേശമായിരിക്കും സര്‍ക്കാരിന്റെ പ്രഖ്യാപനം എന്നാണ് സൂചന. ബജറ്റില്‍ തുക വര്‍ധിപ്പിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തിങ്കളാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്കുന്നു എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇത് അടിവരയിടുന്നതായിരിക്കും ബജറ്റിലെ പ്രഖ്യാപനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. അതിലൊന്നാണ് പ്രധാനമന്ത്രി കിസാന്‍ യോജനയുടെ ഭാഗമായി നല്കുന്ന വാര്‍ഷിക തുക വര്‍ധിപ്പിക്കുക എന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ യുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെറുകിട-ഇടത്തരം കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന. വര്‍ഷത്തില്‍ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പദ്ധതി. വര്‍ഷത്തില്‍ മൂന്ന് തവണയായിട്ടാണ് ഈ തുക നല്‍കുക. നാലു മാസത്തില്‍ ഒരിക്കലാണ് പണം ബാങ്കിലെത്തുക. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഏഴാംതവണയായി കഴിഞ്ഞ മാസം പിഎം കിസാന്‍ പദ്ധതിയില്‍ കേന്ദ്രം പണം നിക്ഷേപിച്ചിരുന്നു. 18000 കോടി രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കായി ഡിസംബറില്‍ നല്‍കിയത്. ഇതുവരെ പദ്ധതിയുടെ ഭാഗമായി 1.10 ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ട് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ പറഞ്ഞത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
