മറ്റൊരു ബജറ്റ് കാലം കടന്നുവരുന്നു. ഈ വര്‍ഷം ഏറെ ആകാംക്ഷയോടെയാണ് രാജ്യത്തെ ജനങ്ങള്‍ ബജറ്റ് സമ്മേളനത്തെ ഉറ്റുനോക്കുന്നത്. കൊവിഡ് മഹാമാരി സമ്പദ്ഘടനയ്ക്ക് വരുത്തിവെച്ച ക്ഷീണം ഒട്ടും ചെറുതല്ല. ഒപ്പം ധനക്കമ്മി 10.76 ലക്ഷം കോടി രൂപയായി ഉയര്‍ന്ന കാര്യവും ചിത്രം ഭയാനകമാക്കുന്നു.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ഫലം പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ട്.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന സാമ്പത്തിക സര്‍വെ ഫലം, സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള പൂര്‍ണ ചിത്രം വെളിപ്പെടുത്തും. ഈ അവസരത്തില്‍ കേന്ദ്രം സമര്‍പ്പിക്കാനിരിക്കുന്ന സാമ്പത്തിക സര്‍വെയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍ ചുവടെ അറിയാം.
1. പോയവര്‍ഷം പണം എങ്ങനെയെല്ലാം, എവിടെയെല്ലാം ചിലവഴിച്ചു; സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ അടിസ്ഥാനപരമായി ചര്‍ച്ച ചെയ്യും. ഒപ്പം അടിസ്ഥാനസൗകര്യവികസനം, കാര്‍ഷിക ഉത്പാദനം, വ്യാവസായിക ഉത്പാദനം, തൊഴില്‍, വിപണിയില്‍ ഉത്പന്നങ്ങളുടെ വില, കയറ്റുമതി, ഇറക്കുമതി, വിദേശനാണ്യ ശേഖരങ്ങള്‍ തുടങ്ങി സമ്പദ്ഘടനയ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും സര്‍വെ റിപ്പോര്‍ട്ടില്‍ വിശദമായി വിലയിരുത്തും.
2. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് രാജ്യത്തെ സമ്പദ്വ്യവസ്ഥ എന്തുമാത്രം വളര്‍ന്നു, തളര്‍ന്നു എന്നും സാമ്പത്തിക സര്‍വെ ഫലത്തിലൂടെ അറിയാം.

3. ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് സാമ്പത്തിക സര്‍വെ ഫലം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. കഴിഞ്ഞവര്‍ഷം ജനുവരി 31 -നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് സാമ്പത്തിക സര്‍വെ ഫലം പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇത്തവണയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രമണ്യനാണ് സാമ്പത്തിക ഫലം തയ്യാറാക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നത്.
4. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവും സാമ്പത്തിക മികവും സര്‍വെ ഫലം ചര്‍ച്ച ചെയ്യും. മൂലധന രൂപീകരണത്തിനായി സര്‍ക്കാര്‍ എന്തുമാത്രം പണം നീക്കിവെച്ചു, സര്‍ക്കാര്‍ എന്തുമാത്രം പണം നേരിട്ടു ചിലവഴിച്ചു, വായ്പകളും ഗ്രാന്‍ഡുകളും വഴി വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എന്നിവയെല്ലാം സാമ്പത്തിക സര്‍വെ ഫലത്തില്‍ അറിയാം. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ വരവ് ചിലവ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍ സാമ്പത്തിക സര്‍വെയില്‍ കാണാം.
5. സാമ്പത്തിക സര്‍വെയിലെ കണക്കുകളും വിശലകനങ്ങളുമാണ് കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന നയങ്ങള്‍ക്ക് ആമുഖം നല്‍കാറ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications