പുതിയ ശമ്പളക്കാര്‍ക്ക് സന്തോഷവാര്‍ത്ത. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. പ്രോവിഡന്റ് ഫണ്ട് അഥവാ പിഎഫ് വിഹിതത്തിലായിരിക്കും സര്‍ക്കാരിന്റെ പുതിയ ആനുകൂല്യം പ്രതിഫലിക്കുക.
സംഘടിത മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്നവരെ ഉദ്ദേശിച്ചാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. 210 ലക്ഷം യുവാക്കള്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. ഇപിഎഫ്ഒയില്‍ പേരുചേര്‍ത്താല്‍ മാത്രമേ ഈ സ്കീമിന് അര്‍ഹത കൈവരിക്കുകയുള്ളൂ. 15,000 രൂപ വരെയുള്ള തുക മൂന്നുഘടുക്കളായി നേരിട്ട് പിഎഫ് അക്കൗണ്ടിലെത്തും. മാസം ഒരുലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം നേടാന്‍ അര്‍ഹതയുണ്ട്.

പുതിയ പദ്ധതിക്കായി രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്രം അടുത്ത അഞ്ച് വര്‍ഷത്തേക്ക് നീക്കിവെച്ചിട്ടുള്ളത്.
രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ചാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റ്. യുവജനങ്ങള്‍ക്കായി നൈപുണ്യനയം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളും ബജറ്റിലുണ്ട്.
ആദായ നികുതിഘടനയിലെ പരിഷ്കാരമാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. പുതിയ സ്കീമില്‍ പേരുചേര്‍ത്ത നികുതിദായകര്‍ക്കാണ് പരിഷ്കാരം ബാധകമാവുക. മൂന്നുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം രൂപവരെ വരുമാനത്തിന് അഞ്ച് ശതമാനവും ഏഴു മുതല്‍ പത്തു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 12 മുതല്‍ 15 ശതമാനം വരെയുമാകും ഇനി ആദായ നികുതി.
ഇതേസമയം, 15 ലക്ഷത്തിന് മുകളിലാണ് വാര്‍ഷിക വരുമാനമെങ്കില്‍ ആദായനികുതി 30 ശതമാനമാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
