ജൂലൈ 23ലെ യൂണിയൻ ബജറ്റിന് മുന്നോടിയായി തന്നെ, കഴിഞ്ഞ ഞായറാഴ്ച ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷനേഴ്സ് (എഐഎഫ്ടിപി) പൗരന്മാർക്കുള്ള വ്യക്തിഗത ആദായ നികുതിയിൽ കാര്യമായ കുറവ് വരുത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയുണ്ടായി. ജനങ്ങളുടെ മേലുള്ള നികുതി ഭാരം കുറയ്ക്കുന്നതിലെ എഐഎഫ്ടിപി യുടെ കാഴ്ചപ്പാട് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഇളവ് പരിധി 5 ലക്ഷമായി ഉയർത്തിയേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനവും 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20 ശതമാനവും, 20 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 25 എന്നിങ്ങനെ നികുതി നിരക്ക് നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം.
വ്യക്തിഗത ആദായ നികുതി നിരക്കുകൾ, പ്രത്യേകിച്ചും ഇടത്തരം വരുമാനക്കാരെ ലക്ഷ്യം വെച്ചുള്ളതിൽ, ഒരു നിർദ്ദിഷ്ട കുറവ് വരുത്തുന്നതിന്റെ സാധ്യതകൾ തള്ളിക്കളയാനാവില്ല. കൂടാതെ, വ്യക്തിഗത വരുമാന വർധനവ് മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കും കാരണമാകുന്നതാണ്. വിദഗ്ധരുടെ വീക്ഷണങ്ങൾ വ്യക്തമാക്കുന്നത്, വ്യക്തിഗത ധനകാര്യത്തിലും വിശാലമായ സാമ്പത്തിക പ്രവർത്തനങ്ങളിലും നികുതിയിലെ നയമാറ്റങ്ങൾ പ്രതിഫലിക്കുമെന്നാണ്.

വരാനിരിക്കുന്ന ബജറ്റിനെ സംബന്ധിച്ച് പോളിസി ഇൻഷുറൻസ് സ്ഥാപകർക്ക് വലിയ പ്രതീക്ഷയാനുള്ളത്. കാരണം, ഇൻഷുറൻസ് പദ്ധതികളുടെ ആകർഷണീയത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നികുതി പരിഷ്കരണങ്ങൾ വിജയിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഇൻഷുറൻസ് പ്രീമിയം അടവുകളുടെ പരിധി വർധിപ്പിച്ചുകൊണ്ട്, നികുതി ഘടനയിൽ മാറ്റം വരുത്തുന്നതിലും നിർദ്ദേശങ്ങളുണ്ടായതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ പരിഷ്കരണം ആളുകളെ ഇൻഷുറൻസ് നിക്ഷേപം വർധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി കവറേജ് വിപുലീകരിക്കുകയും ചെയ്യും.
വരാനിരിക്കുന്ന നികുതി വ്യവസ്ഥയിൽ അടിസ്ഥാന നികുതി ഇളവ്, 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സെക്ഷൻ 80 സി, സെക്ഷൻ 80 ഡി എന്നിവയ്ക്ക് കീഴിലുള്ള നികുതി ഇളവ് പരിധികൾ വർധിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, റിട്ടയർമെന്റ് സേവിങ്സ് പ്രോത്സാഹിപ്പിക്കുന്നതിന്, നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) പോലുള്ള പദ്ധതികളിലെ നിക്ഷേപങ്ങൾക്ക് അധിക നികുതി കിഴിവുകൾ അനുവദിക്കാനും സാധ്യതയുണ്ട്. എന്നാൽ വ്യക്തിഗത ഇൻകംടാക്സിൽ ഈ ബജറ്റ് ഒരു മാറ്റവും വരുത്തിയില്ലെങ്കിലും, മുതിർന്ന പൗരന്മാർക്കും പെൻഷൻകാർക്കും കുറച്ച് ആശ്വാസം പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
