രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്ര ബജറ്റ് മാത്രമല്ല വരാനിരിക്കുന്ന സംസ്ഥാന ബജറ്റിനെയും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആളുകൾ. എന്താണ് ബജറ്റ്? സർക്കാരിന്റെ വരവ് ചെലവ് കണക്കുകളെ കൃത്യമായി കണക്കുകൂട്ടി വിവിധ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന ഒരു ആസൂത്രണ പ്രക്രിയയാണ് ബജറ്റ്. അതിൽ ദൈനംദിന ചെലവുകളും വികസന പദ്ധതികളും ഉൾപ്പെടുന്നു. സമാന മാതൃകയിൽ ഓരോ വ്യക്തിക്കും സാമ്പത്തിക ആസൂത്രണം സാധ്യമാകും.
ശമ്പളമായിട്ടോ ബിസിനസിൽ നിന്നുള്ള ലാഭമായിട്ടോയെല്ലാം പ്രതിമാസ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന വരുമാനവും ബോണസും ഉൾപ്പെടുന്നതാണ് ആകെ വരുമാനം. പ്രതിമാസ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ബോണസ് പോലെയുള്ള വരുമാനം പ്രവചനാതീതമാണ്. അതിന്റെ ഘടനയെ അടിസ്ഥാനപ്പെടുത്തി വർഷത്തിലൊരിക്കലോ വ്യത്യസ്ഥ പാദങ്ങളിലോ ആകും അത് ലഭ്യമാകുക. ഇത് നിങ്ങൾക്ക് പണമായോ സ്റ്റോക്ക് ഓപ്ഷനുകളുടെയോ രൂപത്തിൽ വരാം. നിക്ഷേപങ്ങളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിൽ നിന്നുമുള്ള പലിശ വരുമാനം, മ്യൂച്വൽ ഫണ്ടുകളിൽ ഉൾപ്പെടെ നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്നുള്ള മൂലധന നേട്ടം, നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഏതെങ്കിലും റെസിഡൻഷ്യൽ അല്ലെങ്കിൽ വാണിജ്യ റിയൽ എസ്റ്റേറ്റിൽ നിന്നുള്ള വാടക വരുമാനം, ഓഹരികളിൽ നിന്നുള്ള ഡിവിഡന്റ് തുടങ്ങി വരുമാന സ്രോതസുകൾ വ്യത്യസ്തമാണ്.

ഇത്തരത്തിൽ വിവിധ സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ വളർച്ച തോത് വർഷത്തിലൊരിക്കലെങ്കിലും പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതും പ്രധാനമാണ്. ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്നുള്ള വരുമാനത്തിൽ ഏതെങ്കിലും തരത്തിലുള്ള തടസം നേരിട്ടാൽ അത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കാതെ മുന്നോട്ടുപോകാൻ സാധിക്കുമെന്നും നോക്കണം. അത്തരത്തിൽ വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിന് പരിഗണിക്കേണ്ട ഘടകങ്ങളാണ് ചുവടെ ചേർക്കുന്നത്.
നികുതി: തിൽ നിങ്ങളുടെ പ്രൊഫഷണൽ വരുമാനത്തിന്മേലുള്ള നേരിട്ടുള്ള നികുതി, മൂലധന നേട്ട നികുതി, വീട്ടു വസ്തുവിൽ നിന്നുള്ള വരുമാനം, മറ്റ് നികുതി നിരക്കുകൾ എന്നിവ ഉൾപ്പെട്ടേക്കാം. നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നിങ്ങൾ അടയ്‌ക്കുന്ന ചരക്ക് സേവന നികുതി പോലുള്ള പരോക്ഷ നികുതികൾ അല്ലെങ്കിൽ നിങ്ങൾ വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ രാജ്യത്തേക്ക് കൊണ്ടുവരുമ്പോൾ ചില ഇനങ്ങൾക്ക് നിങ്ങൾ വരുത്തിയേക്കാവുന്ന കസ്റ്റംസ് തീരുവകൾ എന്നിവയും ഇതിൽ ഉൾപ്പെടാം.
പലിശ: വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പയുടെ പലിശ ഇതിൽപ്പെടുന്നു. ഉദ്ദാഹരണത്തിന് വ്യക്തിഗത വായ്പ, ഹൗസ് ലോൺ, കാർ ലോൺ, ക്രെഡിറ്റ് കാർഡ്, അങ്ങനെ നീളുന്നു പലിശയിൽപ്പെടുന്ന ചെലവുകൾ.ഇഎംഐയുടെ ഒരു ഭാഗം മാത്രം പലിശ അടവിലേക്കും ബാക്കിയുള്ളത് പ്രിൻസിപ്പൽ റിഡക്ഷനിലേക്കും പോകുന്നതിനാൽ, തുല്യമായ പ്രതിമാസ അടവുകളായി വേർതിരിക്കുന്നത് ഉചിതമായിരിക്കും.
റവന്യൂ ചെലവ്: സർക്കാരിന് ശമ്പളവും മറ്റ് ചിലവുകളുമുള്ളതുപോലെ ദൈനംദിന അടിസ്ഥാനത്തിൽ നിങ്ങൾക്കും റവന്യൂ ചെലവുകളുണ്ടാകും. വാടക, പലചരക്ക്, യൂട്ടിലിറ്റി ബില്ലുകൾ, യാത്ര ചെലവ്, സ്കൂൾ ഫീസ് തുടങ്ങി ആരോഗ്യ ആവശ്യങ്ങൾക്കുള്ള അപ്രതീക്ഷിത ചെലവുകളും ഇതിന്റെ ഭാഗമാണ്.
മൂലധന ചെലവ്: മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങി ഗാർഹിക ഉപകരണങ്ങൾ വരെ വിവിധ ഘാടകങ്ങൾ നിശ്ചിത കാലയളവിൽ പുതുക്കി വാങ്ങുന്നത് ഇതിൽപ്പെടും. ഈ ബക്കറ്റിൽ വികസനച്ചെലവ് ഉൾപ്പെടുത്തുന്നത് വളരെ നിർണായകമാണ്, നിങ്ങളുടെ പ്രൊഫഷന്റെ അത്യാധുനിക തലത്തിൽ നിങ്ങളെ നിലനിർത്തുന്നതിന് പ്രൊഫഷണൽ കഴിവുകൾ നവീകരിക്കുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications