രാജ്യത്തെ കുട്ടികളുടെ ഭാവി സാമ്പത്തിക സുരക്ഷിതത്വമുള്ളതാക്കി മാറ്റാൻ നിരവധി നിക്ഷേപ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആ പട്ടികയിലേക്ക് പുതിയ ഒരു പദ്ധതി കൂടി വരികയാണ്. കുട്ടികളുടെ ആദ്യകാല സമ്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി എൻപിഎസ് വാത്സല്യ എന്ന പുതിയ പദ്ധതിയാണ് ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്.
എന്താണ് എൻപിഎസ് വാത്സല്യ..?
പദ്ധതിക്ക് കീഴിൽ, മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി ഒരു അക്കൗണ്ട് തുറക്കാനും അവരുടെ വിരമിക്കൽ സമ്പാദ്യത്തിലേക്ക് സംഭാവന നൽകാനും കഴിയും. രക്ഷിതാക്കള്‍ക്ക് ഇനി മക്കളുടെ പെന്‍ഷന്‍ കൂടി ആസൂത്രണം ചെയ്യാം എന്നതാണ് പദ്ധതിയുടെ ഹൈലൈറ്റ്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ മാതാപിതാക്കൾക്ക് അക്കൗണ്ട് ഒരു സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം അക്കൗണ്ടാക്കി മാറ്റാം എന്നതാണ് ഇതിന്റെ സവിശേഷത.

എൻ പി എസുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികളും ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പദ്ധതിയിൽ ഇനിയും മാറ്റങ്ങൾ വരാം. ഇത് പദ്ധതിയുടെ തുടക്കം മാത്രമാണ്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി 2013-ലെ ആക്ട് പ്രകാരം പദ്ധതി നിയന്ത്രിക്കും.

ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ
യുവജനങ്ങള്‍ക്കായി നൈപുണ്യനയം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളും ബജറ്റിലുണ്ട്. അതോടൊപ്പം ആദായ നികുതി സംബന്ധിച്ചും നിർണ്ണായക പ്രഖ്യാപനം ധനമന്ത്രി നടത്തി. മൂന്നുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം രൂപവരെ വരുമാനത്തിന് അഞ്ച് ശതമാനവും ഏഴു മുതല്‍ പത്തു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 12 മുതല്‍ 15 ശതമാനം വരെയുമാകും ഇനി ആദായ നികുതി. 15 ലക്ഷത്തിന് മുകളിലാണ് വാര്‍ഷിക വരുമാനമെങ്കില്‍ ആദായനികുതി 30 ശതമാനമാകും.
തൊഴിലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചു. ഇപിഎഫിൽ എൻറോൾമെൻ്റ്, ആദ്യമായി ജോലി ചെയ്യുന്നവരെ അംഗീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ജീവനക്കാർക്കും തൊഴിൽദാതാക്കൾക്കുമുള്ള പിന്തുണ തുടങ്ങിയ പുതിയ പദ്ധതികളാണ് 2024- 25 വർഷത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരമൻ പ്രഖ്യാപിച്ചത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications