രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ ഇടക്കാല ബജറ്റ് ധനമന്ത്രി നിർമലാ സീതാരമാൻ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത് ഭാരത് ആക്കാനാണ് സർക്കാർ പ്രവർത്തിക്കുന്നത്. സാമൂഹ്യനീതി എന്നത് നേരത്തെ ഒരു മുദ്രാവാക്യം മാത്രമായിരുന്നുവെന്നും എന്നാൽ ഈ സർക്കാറിന്റെ കാലത്ത് നിർണായകമായ ഭരണ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരുടെ അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളുമാണ് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും അവർ പുരോഗമിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നതെന്നും നിർമലാ സീതാരമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു. സാധാരണക്കാർക്കുള്ള പ്രഖ്യാപനങ്ങളാണ് ആദ്യ ഘട്ടത്തിൽ പുറത്ത് വന്നത്.

വീടുകൾ നിർമിക്കും
വാടക വീടുകളിലോ ചേരികളിലോ അനധികൃത കോളനികളിലോ താമസിക്കുന്നവരെ സഹായിക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിക്കും. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിന് കീഴിൽ അടുത്ത അഞ്ച് വർഷത്തേക്ക് രണ്ട് കോടി വീടുകൾ കൂടി നിർമിക്കുമെന്ന് സീതാരാമൻ പ്രഖ്യാപിച്ചു. സാധാരണക്കാരുടെ വീട് നിർമാണത്തിന് സഹായം നൽകും. ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യം
എല്ലാ ആശാ, അങ്കണവാടി ജീവനക്കാരെയും ഉൾക്കൊള്ളുന്നതിനായി ആയുഷ്മാൻ ഭാരത് പദ്ധതിയുടെ വിപുലീകരണമാണ് പ്രഖ്യാപനങ്ങളിൽ മറ്റൊന്ന്. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ നിർമിക്കും. നിലവിലെ ആശുപത്രികള്‍ മെഡിക്കൽ കോളേജുകളാക്കി ഉയർത്തും.
റെയിൽവെ
40,000 റെയില്‍ ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയർത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മെട്രോ റെയിൽ, നമോ ഭാരത് തുടങ്ങിയ പ്രധാന റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികൾ അധിക നഗരങ്ങളിലേക്ക് നീട്ടും. തുറമുഖ കണക്ടിവിറ്റി ഇടനാഴി, ഊർജം, ധാതു, സിമൻറ് ഇടനാഴി, ഉയർന്ന ഗതാഗത സാന്ദ്രതയുള്ള ഇടനാഴി എന്നിവയും ബജറ്റിലുണ്ട്.
ആദായനികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
