2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ നിരവധി പരിഷ്കാരങ്ങൾ വന്നേക്കാം. പല മേഖലകളിലും വിവിധ മാറ്റങ്ങൾ വേണമെന്ന് ആളുകൾ ഉറച്ചു പറയുന്നു. അത്തരത്തിൽ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തിൽ, അടൽ പെൻഷൻ യോജന (എ.പി.വൈ) പ്രകാരമുള്ള മിനിമം ഗ്യാരണ്ടീഡ് പെൻഷൻ ഇരട്ടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മിനിമം ഗ്യാരൻ്റി തുക 10,000 രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ 1,000 മുതൽ 5,000 രൂപ വരെയാണ് പെൻഷൻ തുക നൽകിക്കൊണ്ടിരുന്നത്. മിനിമം പെൻഷൻ തുകയിൽ വർദ്ധനവുണ്ടായാൽ അത് രാജ്യത്തെ ദുർബല വിഭാഗങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കാൻ വഴിയൊരുക്കും. ഇത് തന്നെയാണ് സർക്കാരിന്റെയും ലക്ഷ്യം. എന്നാൽ എന്താണ് ഈ അടൽ പെൻഷൻ യോജന? ആർക്കെല്ലാം ഇതിന്റെ ആനുകൂല്യം ലഭിക്കും?
എന്താണ് അടൽ പെൻഷൻ യോജന?
2015 മെയ് 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന (APY). ഇത് പാവപ്പെട്ടവർക്കും, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും വേണ്ടി വാർദ്ധക്യ വരുമാന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു മുൻനിര സാമൂഹിക സുരക്ഷാ പദ്ധതിയാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അടൽ പെൻഷൻ യോജന സാമ്പത്തികമായി നിങ്ങളെ ശക്തിപ്പെടുത്തുന്നതിനും, ജോലിയിൽ നിന്ന് വിരമിച്ചിട്ടും യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്തവർക്ക് സുരക്ഷ ഉറപ്പാക്കുവാനും ലക്ഷ്യമിടുന്നു. 60 വയസ്സിനു ശേഷമാണ് ഈ തുക ലഭിക്കാൻ യോഗ്യതയുള്ളത്.

അടൽ പെൻഷൻ യോജന വളരുന്നു....
2024 ഒക്ടോബർ വരെയുള്ള കണക്ക് നോക്കിയാൽ, 2024-25 സാമ്പത്തിക വർഷത്തിൽ 56 ലക്ഷത്തിലധികം പുതിയ ആളുകൾ ഉൾപ്പെടെ 7 കോടിയിലധികം ആളുകളാണ് ഈ സ്കീമിന്റെ ഭാഗമായത്. അടൽ പെൻഷൻ യോജനയെ പ്രോത്സാഹിപ്പിക്കുന്നതിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA) പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതായത് സംരംഭങ്ങളായ സംസ്ഥാന-ജില്ലാ തലങ്ങളിലെ ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ, ബോധവൽക്കരണ- പരിശീലന പരിപാടികൾ, ഹിന്ദി- ഇംഗ്ലീഷ്- മറ്റു 21 പ്രാദേശിക ഭാഷകളിലായി APY ഫ്ലയറുകൾ പ്രസിദ്ധീകരിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പെൻഷൻ തുക
1,000 രൂപ മുതൽ 5,000 രൂപ വരെ നിങ്ങൾക്ക് പ്രതിമാസം എത്ര രൂപ പെൻഷൻ വേണമെന്ന് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് 1,000 രൂപ പ്രതിമാസ പെൻഷൻ തിരഞ്ഞെടുക്കുന്ന 18 വയസ്സുള്ള ഒരാൾക്ക് പ്രതിമാസം 42 രൂപ മുതൽ മിതമായ നിരക്കിൽ പണം നിക്ഷേപിക്കാം. 5,000 രൂപ പ്രതിമാസം പെൻഷനായി ആഗ്രഹിക്കുന്ന 40 വയസ്സുള്ള ഒരാൾക്ക് പ്രതിമാസം 1,454 രൂപയാണ് പരമാവധി നിക്ഷേപിക്കേണ്ട തുക. നേരത്തെ നിക്ഷേപിക്കാൻ തുടങ്ങിയാൽ ചെറിയ നിക്ഷേപത്തിലൂടെ നേട്ടം ഉറപ്പാക്കാം.
പെൻഷൻ ലഭിക്കുന്ന വ്യക്തി മരിച്ചു പോയാൽ അവരുടെ ജീവിതപങ്കാളികൾക്ക് ആജീവനാന്തം ഈ പെൻഷൻ ഉറപ്പാക്കാം. എന്നാൽ പെൻഷൻ വാങ്ങുന്നവരും അവരുടെ പങ്കാളിയും മരണപ്പെട്ടാൽ മൊത്തം തുകയും അതിന്റെ പലിശയും നോമിനിക്ക് നൽകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications