2025-26 ലെ യൂണിയൻ ബജറ്റ് ഫെബ്രുവരി 1ന് നടക്കും. ഏറെ പ്രതീക്ഷകളുമായാണ് ഇത്തവണത്തെ ബജറ്റ് അവതരണത്തെ ജനങ്ങൾ നോക്കുന്നത്. വിവിധ ആവശ്യങ്ങളാണ് സർക്കാരിനോട് ഇതുവരെ ഉന്നയിച്ചത്. അതിൽ ഏതെല്ലാം സാധ്യമാക്കുമെന്ന ചിന്തയിലാണ് എല്ലാവരും. തൊഴിൽ മേഖലയെ ശക്തിപ്പെടിുത്തുന്നതിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനും തൊഴിലാളികളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും മുൻഗണന നൽകണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഇന്ത്യയുടെ ജനസംഖ്യാപരമായ ലാഭവിഹിതത്തിൻ്റെ സാധ്യതകൾ ഉയർത്തിക്കാട്ടിക്കൊണ്ട്, നിലവിൽ വിവിധ മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും കീഴിലുള്ള നിരവധി തൊഴിൽ കേന്ദ്രീകൃത സംരംഭങ്ങളെ ഏകീകരിക്കുന്നതിനായി സി.ഐ.ഐ ഒരു സംയോജിത ദേശീയ തൊഴിൽ നയം നിർദ്ദേശിച്ചു. ഉൽപ്പാദനക്ഷമതയുടെ മെട്രിക്സ് വിശകലനം ചെയ്യുന്നതിനും പരിഹാരങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി ബജറ്റ് ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സി.ഐ.ഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി പറഞ്ഞു.
യൂണിവേഴ്‌സൽ ലേബർ ഇൻഫർമേഷൻ മാനേജ്‌മെൻ്റ് സിസ്റ്റം (ULIMS) ഉപയോഗിച്ച് മെച്ചപ്പെടുത്തിയ നാഷണൽ കരിയർ സർവീസിന് (NCS) കീഴിൽ ഏകീകൃത തൊഴിൽ പോർട്ടലിനായി സി.ഐ.ഐ ശബ്ദമുയർത്തി. ഈ പോർട്ടൽ വരുന്നതോടെ തൊഴിലവസരങ്ങൾ, നൈപുണ്യ ആവശ്യകത, പരിശീലന പരിപാടികൾ എന്നിവയെക്കെല്ലാം വഴിയൊരുക്കും. മികച്ച തൊഴിലവസരങ്ങൾക്ക് വേണ്ടി ഈ ബജറ്റിൽ പ്രതീക്ഷകൾ ഉയരുന്നുണ്ട്.
കൂടുതൽ തൊഴിലവസരങ്ങൾ....
തൊഴിലവസരങ്ങൾ കൂടുതൽ വർധിപ്പിക്കുന്നതിന് സെക്ഷൻ 80JJAA എന്നതിന് പകരമായി ഒരു പുതിയ സെക്ഷൻ ഇന്റസ്ട്രി ബോഡി ശുപാർശ ചെയ്തു. ഇതിലൂടെ പുതിയ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. നിർമ്മാണം, തുണിത്തരങ്ങൾ, വിനോദസഞ്ചാരം, കുറഞ്ഞ നൈപുണ്യമുള്ള ഉൽപ്പാദനം തുടങ്ങിയ തൊഴിൽ-സാന്ദ്രതയുള്ള മേഖലകൾക്ക് വേണ്ടിയും ലക്ഷ്യം വെക്കുന്നുണ്ട്. ഇത്തരം മേഖലക്കു വേണ്ടിയും സി.ഐ.ഐ സംസാരിച്ചു.
താരിഫ് ഘടനകൾ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പി.എൽ.ഐ) സ്കീമുകൾ, സ്വതന്ത്ര വ്യാപാര കരാറുകൾ (FTA) എന്നിവ വിന്യസിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഒപ്പം തൊഴിലധിഷ്ഠിത വ്യവസായങ്ങളിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാനും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ കുറിച്ചും സി.ഐ.ഐ ഊന്നിപ്പറഞ്ഞു.

ഗ്രാമീണ മേഖലക്കും കൈത്താങ്ങുണ്ട്...
ഗ്രാമീണ മേഖലകൾക്കായി, കോളേജ് വിദ്യാഭ്യാസമുള്ള യുവാക്കളെ പരിശീലിപ്പിക്കുന്നതിന് സർക്കാർ ഓഫീസുകളിൽ ഒരു പ്രത്യേക ഇൻ്റേൺഷിപ്പ് പ്രോഗ്രാം ആരംഭിക്കാൻ സി.ഐ.ഐ നിർദ്ദേശിച്ചു. ഇതിലൂടെ വിവിധ സർക്കാർ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനായി ആളുകളുടെ എണ്ണം വർദ്ധിപ്പിക്കാം.
സ്ത്രീകളെ കൈവിടില്ല..
തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം പൊതുവേ കുറവാണെന്നാണ് സി.ഐ.ഐ പറയുന്നതിനായി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ലിംഗഭേദമന്യേയുള്ള നയങ്ങൾക്കും വ്യവസായ ക്ലസ്റ്ററുകളിൽ സർക്കാർ പിന്തുണയുള്ള ക്രെഷുകൾ, സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച ഡോർമിറ്ററികൾ തുടങ്ങിയ സംരംഭങ്ങൾക്കും സി.ഐ.ഐ ആഹ്വാനം ചെയ്തു. ഈ നടപടികൾ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് സി.ഐ.ഐ ഉറച്ച് പറഞ്ഞു.
ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കും സാമൂഹിക സുരക്ഷ നൽകുന്നതിനും തൊഴിൽ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ലേബർ കോഡുകൾ പുറത്തിറക്കാനും സംഘടന ശുപാർശ ചെയ്തു.
വിദേശത്ത് യുവാക്കളുടെ തൊഴിലവസരങ്ങൾ
ഇന്ത്യൻ യുവാക്കൾക്ക് വിദേശ തൊഴിലവസരങ്ങൾ സുഗമമാക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ഒരു ഇൻ്റർനാഷണൽ മൊബിലിറ്റി അതോറിറ്റി സ്ഥാപിക്കാൻ സി.ഐ.ഐ നിർദ്ദേശിച്ചു. വിദേശ ഭാഷാ വൈദഗ്ധ്യത്തിനും മറ്റു പരിശീലന പരിപാടികൾ നടത്തുന്നതിനും ഈ അതോറിറ്റിക്ക് നൈപുണ്യ വികസന മന്ത്രാലയവുമായി സഹകരിക്കാനാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications