വീണ്ടുമൊരു യൂണിയൻ ബജറ്റ് വരുന്നു. ഇത്തവണ രാജ്യത്ത് ബജറ്റ് അവതരണത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. 2025 ബജറ്റിൽ ആദായ നികുതി നിരക്കുകൾ കുറക്കാനും സേവിംഗ്സിനേയും സാമ്പത്തിക വളർച്ചയെയും പിന്തുണയ്ക്കുന്നതിനായി ചില മാറ്റങ്ങൾ കൊണ്ടു വരുമെന്നുമാണ് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെട്ടത്. ഇത് സാമ്പത്തിക മേഖലക്ക് വലിയ കരുത്തേകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബജറ്റിന് മുമ്പുള്ള ആശയവിനിമയത്തിനിടെയാണ് ഈ നിർദ്ദേശങ്ങൾ പങ്കുവെച്ചത്. പ്രമുഖ സാമ്പത്തിക വിദഗ്ധരും ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ആദായ നികുതി കുറക്കുക എന്നത് രാജ്യത്തെ ജനങ്ങൾക്ക് ആശ്വാകരമായ വാർത്തയാണ്. അതിനാൽ തന്നെ പ്രധാന നിർദേശങ്ങളിലൊന്നും അത് തന്നെയായിരുന്നു. നികുതി ഭാരം കുറയ്ക്കുന്നത് ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കുമെന്നും അതിലൂടെ കൂടുതൽ ലാഭിക്കാനും അവശ്യവസ്തുക്കൾക്കായി ചെലവഴിക്കാനും സാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വാദിച്ചു. സാമ്പത്തികമായി ദുർബലമായ മേഖലയെ ഉയർത്തെഴുന്നേൽക്കാൻ ഇതിലൂടെ കഴിയും.
വളരെ കുറഞ്ഞ വരുമാനമുള്ള ഗ്രൂപ്പുകൾക്ക് കുറഞ്ഞ നികുതി നിരക്ക് കണക്കാക്കിയാൽ ഗാർഹിക ബജറ്റുകളിൽ അത് നേരിട്ട് ബാധിക്കും. അതായത് സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുമെന്നും ഒപ്പം മൊത്തത്തിലുള്ള ഉപഭോഗ നിലവാരം ഉയർത്താൻ സാധ്യതയുണ്ടെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.
ചർച്ചയ്ക്ക് ഇടയിൽ ജോലി സാധ്യതകളെ കുറിച്ചും പ്രധാനമന്ത്രി വിശദമായി പറഞ്ഞു, ഗവൺമെന്റ് പോളിസികളിൽ ഏറ്റവും സുപ്രധാനമായ വിഷയമാണ് തൊഴിൽ ലഭ്യത. നിരവധി മേഖലകളിൽ തൊഴിൽ ലഭ്യത ഇല്ലാതിരിക്കുന്നു, മാത്രമല്ല യുവ തലമുറ തൊഴിൽ ഇല്ലാതെ വലയുന്നു. അതിനൊരു ശക്തമായ തീരുമാനം ഇത്തവണ ഉറപ്പാക്കും.

നയ തീരുമാനങ്ങൾ മെച്ചപ്പെട്ടതാക്കുവാൻ ഡാറ്റയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് സാമ്പത്തിക വിദഗ്ധർ ഊന്നിപ്പറഞ്ഞു. ഒപ്പം ദുർബലമായ ഉപഭോഗം, പണപ്പെരുപ്പം, ആഗോള അനിശ്ചിതത്വങ്ങൾ എന്നിവ പരിഹരിക്കുന്നതിന് നിർദ്ദേശങ്ങളും മുന്നോട്ട് വെച്ചു. മോദി സർക്കാരിന്റെ സ്വപ്നമായ വികസിത ഭാരതിനെ കുറിച്ചും പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യയെ സുസ്ഥിരമായ വളർച്ചാ പാതയിൽ നിലനിർത്തുന്നതിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
പണപ്പെരുപ്പത്തിലെ ആശങ്ക....
രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) ജൂലൈ-സെപ്റ്റംബർ പാദത്തിൽ 5.4% വർദ്ധിച്ചു, രണ്ട് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിത്. ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗം പ്രതീക്ഷകൾ തകർക്കുന്നുവെന്നാണ് വിദഗ്ദർ പറയുന്നത്. മാത്രമല്ല ഏറ്റവും വലിയ പ്രതിസന്ധി വർദ്ധിച്ചു വരുന്ന പണപ്പെരുപ്പമാണ്. നവംബറിലെ പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലായിരുന്നു. പണപ്പെരുപ്പം ഗാർഹിക ബജറ്റുകളിൽ സമ്മർദ്ദം ചെലുത്തി.
പണപ്പെരുപ്പം നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. വളർച്ച നിലനിർത്തിക്കൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാൻ ചില നിർദ്ദേശങ്ങൾ സാമ്പത്തിക വിദഗ്ദർ മുന്നോട്ട് വെച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ഗ്രാമപ്രദേശങ്ങളിലെ പൊതു ചെലവുകൾ, കാർഷിക മേഖലയ്ക്ക് പുറത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രോത്സാഹനങ്ങൾ തുടങ്ങിയവ ഇതിൽ പ്രധാനമാണ്.
പഴയ ആദായനികുതി പരിഷ്കാരങ്ങൾ
2024-25 ലെ കേന്ദ്ര ബജറ്റിൽ ആദായ നികുതി വ്യവസ്ഥയിൽ വലിയ പരിഷ്കാരങ്ങൾ കൊണ്ടു വന്നിരുന്നു. എന്തെല്ലാമായിരുന്നു എന്ന് പരിശോധിക്കാം.
- 10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി സ്ലാബിൽ ഇളവ് വരുത്തി.
- ശമ്പളക്കാർക്കും പെൻഷൻകാർക്കുമുള്ള നികുതി കിഴിവ് 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി.
- കുടുംബ പെൻഷനുകൾക്കുള്ള കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി.
- സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള എൻ.പി.എസ് സംഭാവന കിഴിവ് 10% ൽ നിന്ന് 14% ആയി ഉയർത്തി.
വരാനിരിക്കുന്ന ബജറ്റ് 2025-നായി നിരവധി നിർദ്ദേശങ്ങളാണ് CII, FICCI, PHDCCI പോലുള്ള പ്രമുഖ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള വ്യവസായ പ്രതിനിധികൾ അവതരിപ്പിച്ചത്.
മൂലധന നേട്ട നികുതി ലഘൂകരിക്കുവാനും ടി.ഡി.എസ് വ്യവസ്ഥകളിൽ കുറവ് വരുത്താനും പ്രമുഖ വ്യവസായ പ്രതിനിധികൾ ആവശ്യപ്പെട്ടു. കൂടാതെ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും എൽ.എൽ.പികൾക്കും നികുതി നിരക്കുകൾ കുറയ്ക്കുക, ഡിവിഡൻ്റ് വിതരണ നികുതി നീക്കം ചെയ്യുക തുടങ്ങിയ നേരിട്ടുള്ള നികുതികളിൽ ക്രമീകരണം നടത്താൻ വ്യവസായ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications