2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിനായുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഇതിനോടകം നിരവധി മേഖലകളിലാണ് ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ആദായ നികുതി, ആരോഗ്യം, കാർഷിക മേഖല തുടങ്ങിയ ലിസ്റ്റുകൾ ഒരുപാടുണ്ട്. ഏതെല്ലാം മേഖലക്കാണ് ആശ്വാസം നൽകുന്നതെന്ന് 2025 ഫെബ്രുവരി 1ന് അറിയാൻ സാധിക്കും. ഈ ലിസ്റ്റിൽ റെയിൽവേ മേഖലയുമുണ്ട്. വരാനിരിക്കുന്ന ബജറ്റിൽ കമ്പനികളും സ്ഥിരം യാത്രക്കാരും വലിയ പ്രതീക്ഷയിലാണ്.
റെയിൽവേ മേഖലയുടെ വികസനത്തിനായി സർക്കാർ വീണ്ടും ചില പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ ബജറ്റിൽ റെയിൽവേ മേഖലക്ക് വേണ്ടിയുള്ള വിഹിതത്തിൽ 18 ശതമാനം വർധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. റെയൽവേ മേഖലയെ സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങളും വേഗതയേറിയ സർവ്വീസുകളുമാണ്. അതിനെല്ലാം ഈ വർഷം പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെയിൽവേയുടെ ലക്ഷ്യം...
2024 ജൂലൈയിൽ അവതരിപ്പിച്ച സമ്പൂർണ ബജറ്റിൽ, യാത്രക്കാരുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 2,62,200 കോടി രൂപയുടെ റെക്കോർഡ് മൂലധനച്ചെലവ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 ട്രെയിൻ എഞ്ചിനുകൾ ഒരു സംരക്ഷണ കവചത്തോടെ സജ്ജമാക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നു. കൂടാതെ, ഇതേ കാലയളവിൽ രാജ്യത്തുടനീളമുള്ള 15,000 കിലോമീറ്റർ റെയിൽ റൂട്ടുകളിൽ ഈ സംവിധാനം സ്ഥാപിക്കാനും റെയിൽവേ ലക്ഷ്യമിടുന്നു.
ഈ സംരംഭങ്ങൾക്കായി 12,000 കോടി രൂപ ബജറ്റ് വിഹിതം കണക്കാക്കുന്നു. ഇത് റെയിൽവേ മേഖലയിൽ തരംഗം സൃഷ്ടിച്ചേക്കാം. എങ്കിലും യാത്രക്കാർക്ക് അനുകൂലമാവുന്ന തരത്തിൽ എന്തെങ്കിലും പദ്ധതികൾ അവതരിപ്പിക്കുമോ എന്നും ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.

പുതിയ ട്രെയിനുകൾ എത്തുമോ?
ഈ വർഷത്തെ യൂണിയൻ ബജറ്റിൽ റെയിൽവേ മേഖലയിൽ പുതിയ മാറ്റങ്ങൾ വന്നേക്കാം. രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് പുതിയ വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകൾ അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്. ഇതെല്ലാം ജനങ്ങൾ കാത്തിരിക്കുന്ന വാർത്തകളാണ്. വന്ദേഭാരത് കൂടുതലായി പ്രവർത്തിക്കുമ്പോൾ യാത്രക്കാർക്ക് പെട്ടെന്ന് തന്നെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കും.
കൂടാതെ, അമൃത് ഭാരത് സ്റ്റേഷൻ യോജനയ്ക്ക് കീഴിലുള്ള സ്റ്റേഷനുകളുടെ പട്ടിക സർക്കാർ വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 1,275 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, റോളിംഗ് സ്റ്റോക്ക്, ചരക്ക് ട്രെയിൻ കോച്ചുകൾ, ചക്രങ്ങൾ എന്നിവയ്ക്കുള്ള പുതിയ ഓർഡറുകൾ ബജറ്റിൽ ഉൾപ്പെടുത്തിയേക്കാം. ഈ സംരംഭങ്ങൾ BHEL, BEML, RVNL, IRFC, Titagarh തുടങ്ങിയ കമ്പനികൾക്ക് ഗുണം ചെയ്യുകയും അവരുടെ വളർച്ചക്കും കാരണമാവും.
എന്നാണ് 2025-26 യൂണിയൻ ബജറ്റ്?
ഫെബ്രുവരി 1 ന് ധനമന്ത്രി നിർമലാ സീതാരാമൻ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിക്കും. ഇത്തവണ ബജറ്റ് അവതരിപ്പിക്കുമ്പോഴും ഓഹരി വിപണി പ്രവർത്തിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. റെയിൽവേ മേഖല മാത്രമല്ല, ഒട്ടനവധി മേഖലയിലെ വളർച്ചക്കു വേണ്ടിയാണ് കാത്തിരിക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications