ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണ്. ഒരാളിൽ നിന്ന് മറ്റൊരാൾക്ക് കവർന്നെടുക്കാൻ കഴിയാത്തതും അത് തന്നെയാണ്. ഫെബ്രുവരി 1-ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ 2025-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുമ്പോൾ മേഖലയിൽ കൃത്യമായ വികസനം തന്നെ നടപ്പിലാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മോദി 3.0 സർക്കാരിന്റെ രണ്ടാമത്തെ സമഗ്ര ബജറ്റിനോടനുബന്ധിച്ച്, രാജ്യത്തെ വിദ്യാർത്ഥികൾക്കു വേണ്ടി ഈ വർഷത്തെ സാമ്പത്തിക രേഖ എന്ത് മാറ്റങ്ങളുമായി വരുമെന്നത് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിച്ചുകഴിഞ്ഞു.
2024-25 സാമ്പത്തിക വർഷത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനും സാക്ഷരതാ വകുപ്പിനുമായി ₹73,498 കോടി വകയിരുത്തിയിരുന്നു, ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇന്ത്യയിൽ ഇത്രയും വലിയ തുക സർക്കാർ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി അനുവദിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ വീണ്ടും ₹12,024 കോടി (19.56%) അധികം വിദ്യാഭ്യാസ മേഖലയ്ക് സർക്കാർ അനുവദിച്ചിരുന്നു.
2025 ബജറ്റ്: വിദ്യാഭ്യാസ മേഖലയുടെ പ്രതീക്ഷകൾ
'ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ ബജറ്റിന്റെ വളർച്ചാ പാത പരിശോധിക്കുമ്പോൾ, കോഥാരി കമ്മീഷൻ (1964-66) ശുപാർശ ചെയ്ത ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുമെന്ന ചരിത്രപരമായ ലക്ഷ്യം കൈവരിക്കണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു', ബജറ്റിലെ പ്രതീക്ഷകളെക്കുറിച്ച് IIM റായ്പൂർ ഡയറക്ടർ പ്രൊഫസർ റാം കുമാർ കകാനി പറഞ്ഞു.

വിദ്യാഭ്യാസം സംവരണ പട്ടികയിലെ ഒരു പ്രധാനപ്പെട്ട വിഭാഗമായതിനാൽ, ആകെ വിദ്യാഭ്യാസ ചെലവിന്റെ നാലിൽ ഒരുഭാഗം മാത്രം മാത്രമാണ് കേന്ദ്ര സർക്കാർ വഹിക്കുന്നത്. നിലവിൽ, വിദ്യാഭ്യാസത്തിനായി ജിഡിപിയുടെ ഏകദേശം 3.5% ആണ് മാറ്റിവെക്കുന്നത്. യുനസ്‌കോയുടെ കണക്കുകൾ പ്രകാരം, ഇന്ത്യ 4.6% ജിഡിപി വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവെക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
'വിദ്യാഭ്യാസ യോഗ്യതയിലും തൊഴിൽ ആവശ്യകതയിലുമുള്ള വലിയ അന്തരം പരിഹരിക്കേണ്ടതുണ്ട്. പൊതുമേഖല-സ്വകാര്യ മേഖലയുടെ (PPP) കൂട്ടായ്മകൾ വഴി ഡിജിറ്റൽ പഠന നൈപുണ്യവും അടിസ്ഥാനപരമായ അറിവും ആളുകളിൽ വളർത്തുന്നതിന് ഇത് സഹായകരമാകും'. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി (BIMTECH) ഡയറക്ടർ ഡോ. പ്രബീന രാജീവ് പറഞ്ഞു,
'ഇന്ത്യയിൽ ഉയർന്ന വിദ്യാഭ്യാസം തേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കു വേണ്ടി സബ്സിഡികൾ നൽകുന്നതിലൂടെ 'Education 4.0 Revolution' കൂടുതൽ ശക്തിപ്പെടുത്തണം. നാലാം വ്യവസായ വിപ്ലവ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അർഹതകളിലും ഗുണനിലവാരത്തിലും അന്താരാഷ്ട്ര തലത്തിലെ ബന്ധങ്ങൾ വളർത്തണം', ബജറ്റും വിദ്യാഭാസവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോട് BIMTECH ഉദ്യോഗസ്ഥൻ പ്രതികരിച്ചത് ഇങ്ങനെയാണ്.
'ഗ്ലോബൽ നിലവാരങ്ങൾക്കനുസൃതമായി വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലന രംഗത്തിനും ബജറ്റ് വികസിപ്പിക്കേണ്ടതുണ്ട്. നൈപുണ്യ അടിസ്ഥാന വിദ്യാഭ്യാസം, ഡിജിറ്റൽ പഠന കഴിവുകൾ, മൈക്രോ-ക്രെഡൻഷ്യലിങ്, ആഗോള പങ്കാളിത്തം എന്നിവക്ക് കൂടുതൽ നിക്ഷേപം ആവശ്യമാണ്', IIHMR യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. പി.ആർ. സോദാനി പ്രതികരിച്ചു.
വിദ്യാഭ്യാസത്തിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നന്നാണ്. ഇന്ത്യയിൽത്തന്നെ നിരവധി ഗ്രാമങ്ങളിൽ ഇന്നും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അല്ലെങ്കിൽ അതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത മനുഷ്യരുണ്ട്. അവരിലേക്ക് ഈ അറിവുകൾ എത്തിക്കുക എന്ന ലഷ്യം കൂടി ബജറ്റിൽ ഉണ്ടായിക്കണം എന്നതാണ് മറ്റൊരു വസ്തുത. മറ്റൊന്ന് ഇന്ത്യയിൽ ഉയർന്ന വിദ്യാഭ്യാസം നേടി ജോലിക്ക് വേണ്ടി പുറം രാജ്യങ്ങളിലേക്ക് പൗരന്മാർ പോകുന്നത് തടയാൻ വേണ്ട നടപടികളും, അതോടൊപ്പം തന്നെ ഇന്ത്യയിൽ വിദേശ സർവ്വകലാശാലകളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications