2025 കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു. വമ്പൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിൽ. എന്നാൽ ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇന്ന് റെയിൽവേ ഓഹരികൾ തകർന്നു. ഐ.ആർ.എഫ്.സി, ആർ.വി.എൻ.എൽ, ഐ.ആർ.സി.ടി.സി, ടിറ്റാഗഡ് റെയിൽസിസ്റ്റംസ്, റെയിൽടെൽ, RITES, Jupiter Wagons, ഐ.ആർ.സി.ഒ.എ.ൻ ഇൻ്റർനാഷണൽ, ബി.ഇ.എം.എൽ, ടെക്‌സ്മാകോ റെയിൽ, കോൺകോർ തുടങ്ങിയ വിവിധ ഓഹരികൾ ബജറ്റിന് ശേഷം 8 ശതമാനം വരെ ഇടിഞ്ഞു. ബജറ്റിനു ശേഷം ഓഹരികൾക്ക് എന്തു സംഭവിച്ചു?
ഉച്ചയ്ക്ക് ഒരു മണിയോടെ, എൻ.എസ്.ഇയിൽ ഐ.ആർ.എഫ്.സി ഓഹരികളുടെ വില 5 ശതമാനം ഇടിഞ്ഞ് 144 എന്ന നിലയിലെത്തി. ആർ.വി.എൻ.എൽ ഓഹരി വില എൻ.എസ്.ഇയിൽ 7 ശതമാനം ഇടിഞ്ഞ് 445 രൂപയിലെത്തി. ഐ.ആർ.സി.ടി.സി ഓഹരികൾ 3 ശതമാനം ഇടിഞ്ഞ് 798 രൂപയിലെത്തി.
ടിറ്റാഗഡ് റെയിൽസിസ്റ്റംസ് ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞ് 956 രൂപയിലും റെയിൽടെൽ കോർപ്പറേഷൻ 4.50 ശതമാനം ഇടിഞ്ഞ് 387 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഐ.ആർ.സി.ഒ.എ.ൻ ഇൻ്റർനാഷണൽ ഓഹരികൾ ഏഴ് ശതമാനത്തിലധികം ഇടിഞ്ഞ് 205 രൂപയിലെത്തി. ജൂപ്പിറ്റർ വാഗൺസ്, ടെക്‌സ്മാകോ റെയിൽ ആൻഡ് എഞ്ചിനീയറിംഗ് ഓഹരികൾ ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു.

എന്തു കൊണ്ടാണ് റെയിൽവേ ഓഹരികൾ ഇടിഞ്ഞത്?
ഇന്നത്തെ ബജറ്റ് പ്രഖ്യാപനങ്ങളിൽ റെയിൽവേ മേഖലക്ക് കാര്യമായ പരിഷ്കാരങ്ങളൊന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പരാമർശിച്ചിരുന്നില്ല. ഇതാണ് ഇന്ന് ഒറ്റയടിക്ക് റെയിൽവേ ഓഹരികൾ തകരാൻ കാരണമായത്. റെയിൽവേ മന്ത്രാലയത്തിനായുള്ള ബജറ്റ് വിഹിതത്തിൽ 18 മുതൽ 20 ശതമാനം വരെ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ പ്രതീക്ഷിച്ച നേട്ടങ്ങളൊന്നും പ്രകടമായില്ല. ഇത് നിക്ഷേപകരുടെ വികാരം ഉയർത്തി, റെയിൽവേ ഓഹരികൾ തകർന്നു.
2024 ഇടക്കാല ബജറ്റിലും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. അന്നത്തെ ബജറ്റിലും ധനമന്ത്രി റെയിൽവേ മേഖലക്കു വേണ്ടി കാര്യമായ പരാമർശം നടത്താത്തതിനാൽ റെയിൽവേ ഓഹരികൾ തകർന്നിരുന്നു. ഈ വർഷം ഏറെ പ്രതീക്ഷകളായിരുന്നു. ഐ.ആർ.എഫ്.സി, ഐ.ആർ.സി.ടി.സി, ഐ.ആർ.സി.ഒ.എൻ തുടങ്ങിയ ഓഹരികൾ ബജറ്റിനു മുന്നേ മികച്ച പ്രകടനങ്ങളായിരുന്നു കാഴ്ച വെച്ചത്. ബ്രോക്കറേജുകളുടെ ടോപ്പ് പിക്കുകളായിരുന്നു ഇവ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
