A Oneindia Venture

ബജറ്റ് 2025: ആരോ​ഗ്യ- ഇൻഷൂറൻസ് മേഖലകൾക്ക് മുൻ​ഗണന വേണമെന്ന് എസ്.ബി.ഐ, കാരണം ഇതാണ്...

2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. ഇത്തവണ ഏതെല്ലാം മേഖലകളിലാണ് മാറ്റം വരുന്നതെന്ന് അറിയാൻ ഫെബ്രുവരി 1 വരെ കാത്തിരിക്കണം. ഇതിനോടകം നിരവധി ആവശ്യങ്ങളാണ് ജനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുക, ഇൻഷുറൻസ് മേഖലയിലെ പരിഷ്കരണം, നികുതി സമ്പ്രദായത്തിലെ മാറ്റം, ആരോഗ്യ സംരക്ഷണ മേഖല എന്നിവയിൽ പ്രധാന പ്രഖ്യാപനങ്ങൾ നടന്നേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ബജറ്റിനു മുന്നോടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പ്രകാരം ടേം, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളിലുള്ള ജി.എസ്.ടിയിലെ ഇളവുകൾ സഹിതം ആരോഗ്യ സംരക്ഷണത്തിനായി നീക്കിവച്ചിരിക്കുന്ന ബജറ്റ് ജിഡിപിയുടെ 5% സർക്കാർ വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ ജി.എസ്.ടി നിരക്കുകൾ 5% മുതൽ 12% വരെ ഏകീകൃതമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ നിർണായക മേഖലകൾക്ക് വേണ്ടി നികുതി ഇളവുകൾ, പൊതു ചെലവുകൾ വർദ്ധിപ്പിക്കുക എന്നിവയിലൂടെ ഇന്ത്യയുടെ ഇൻഷുറൻസ്, ഹെൽത്ത് കെയർ വ്യവസായത്തിൽ ഒരു വലിയ മാറ്റം അനിവാര്യമാണെന്നും ഈ റിപ്പോർട്ടിലൂടെ ഊന്നിപ്പറയുന്നു. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇതാണ്;

"ടേം/ ലൈഫ് ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്കും ജിഎസ്ടി/നികുതി ഇല്ല. എൻ.പി.എസിന് അനുസൃതമായി, പുതിയ നികുതി വ്യവസ്ഥയിലും അല്ലെങ്കിൽ പഴയ നികുതി വ്യവസ്ഥയിലും ലൈഫ്/ആരോഗ്യ ഇൻഷുറൻസിനായി ഒരു പ്രത്യേക ഇളവ് ആവശ്യപ്പെടുന്നുണ്ട്. ഇത് 25,000 മുതൽ 50,000 വരെയാണ്. മാത്രമല്ല സർക്കാർ സ്‌പോൺസർ ചെയ്യുന്ന എല്ലാ പെൻഷൻ പദ്ധതികളും അതായത്- APY, PM-SYM, PM-KMY, NPS- എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്നും" റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ പ്രധാന കാര്യങ്ങൾ നോക്കാം;

ബജറ്റ് 2025: ആരോ​ഗ്യ- ഇൻഷൂറൻസ് മേഖലകൾക്ക് മുൻ​ഗണന വേണമെന്ന് എസ്.ബി.ഐ, കാരണം ഇതാണ്...

ഇൻഷൂറൻസും നികുതി മാറ്റങ്ങളും...

2023-ൽ 4 ശതമാനവും 2022-ൽ 4.2 ശതമാനവും ആയിരുന്ന ഇൻഷുറൻസ് 2024ൽ 3.7 ശതമാനമായി കുറഞ്ഞതോടെ, 2047 ആവുമ്പോഴേക്കും എല്ലാവർക്കും ഇൻഷുറൻസ്" എന്ന ലക്ഷത്തിലേക്ക് എത്തുമെന്നാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) വ്യക്തമാക്കിയത്. നിലവിൽ ലൈഫ് ഇൻഷുറൻസിന്റെ വ്യാപനം 2.8 ശതമാനമായി കുത്തനെ കുറഞ്ഞു, മാത്രമല്ല നോൺ-ലൈഫ് ഇൻഷുറൻസ് 1 ശതമാനത്തിൽ നിശ്ചലമായി.

മികച്ച കവറേജുള്ള ഈ ടേം, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളുടെ ജി.എസ്.ടിയും നികുതിയും ഒഴിവാക്കി ആളുകളെ കൂടുതൽ നിക്ഷേപിക്കാൻ സർക്കാർ പ്രോത്സാഹിപ്പിക്കണം. മാത്രമല്ല പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾക്ക് കീഴിലുള്ള ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് 25,000 മുതൽ 50,000 രൂപ വരെയുള്ള പ്രത്യേക നികുതി കിഴിവ് ഇതിൽ ഉൾപ്പെടുത്തണം.

സർക്കാർ പെൻഷൻ പദ്ധതികൾ

പെൻഷൻ പദ്ധതികളും എം.എസ്.എം.ഇകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതികളായ അടൽ പെൻഷൻ യോജന (APY), പ്രധാനമന്ത്രി ശ്രം യോഗി മാൻ-ധൻ (PM-SYM) എന്നിവ ഏകീകൃത ചട്ടക്കൂടിന് കീഴിൽ ഒന്നിച്ച് നിർത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മാത്രമല്ല MSME ജീവനക്കാർക്കും അവരുടെ പ്രൊമോട്ടർമാർക്കും കുടുംബങ്ങളെയും ബിസിനസ്സുകളെയും അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങൾ നികത്തുന്നതിനായി പ്രത്യേക ഇൻഷുറൻസ് പദ്ധതികൾ ശുപാർശ ചെയ്യുന്നു.

ആരോഗ്യ സംരക്ഷണത്തിന്റെ ഫണ്ട് വിഹിതം

ആരോഗ്യ സംരക്ഷണത്തിൽ ദേശീയ ആരോഗ്യ നയം 2017ൽ നിശ്ചയിച്ച 2.5 ശതമാനം ജി.ഡി.പി മറികടന്ന്, പബ്ലിക് ഹെൽത്ത് കെയർ ബജറ്റ് ജി.ഡി.പിയുടെ 5 ശതമാനമായി ഉയർത്തണമെന്ന് ശുപാർശ ചെയ്യുന്നു. കൂടാതെ, മെഡിക്കൽ ഉപകരണങ്ങളുടെ ജി.എസ്.ടി നിരക്കുകൾ നിലവിലെ 5% -18 ശതമാനത്തിൽ നിന്ന് 5% - 12 ശതമാനം വരെ ഏകീകൃതമാക്കുന്നതോടെ ചെലവ് കുറയ്ക്കുകയും നിർമ്മാണത്തിന്റെയും വിതരണത്തിന്റെയും ഭാരം കുറക്കുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X