ഇന്ത്യൻ യൂണിയൻ ബജറ്റ് 2025 ഫെബ്രുവരി 1 ശനിയാഴ്ച പ്രഖ്യാപിക്കാൻ ഇരിക്കെ വലിയ പ്രതീക്ഷയിലാണ് രാജ്യം. എന്നാൽ ഇതുപോലെ മുൻപും പ്രതീക്ഷകൾ വച്ച് പുലർത്തിയ പല ബജറ്റുകളും വന്നു പോയിട്ടുണ്ട്. ഇവയിൽ തന്നെ വ്യത്യസ്തമായതും വളരെ ആകർഷണീയമായ ബജറ്റുകൾ ചരിത്രത്തിൽ രേഖപ്പെട്ടിട്ടുണ്ട്.
ബജറ്റ് പേപ്പറുകളിൽ ലീക്കായ സംഭവം മുതൽ വളരെയേറെ ദൈമേറിയ ബജറ്റ് പ്രസംഗവും, കുറഞ്ഞ വാക്കുകളിൽ പ്രസംഗവും എല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഇതുവരെ അറിയാത്ത ബജറ്റിന്റെ ചില പ്രത്യേകതകളെക്കുറിച്ചും, വ്യത്യസ്തമായ ബജറ്റുകളെ കുറിച്ചും സംസാരിക്കാം.
1. ഇന്ത്യയുടെ ആദ്യത്തെ ബജറ്റ്
ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് 1860 ഏപ്രിൽ 7-ന് ജെയിംസ് വില്സൺ എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ സ്കോട്ടിഷ് സാമ്പത്തിക വിദഗ്ധനാണ് അവതരിപ്പിച്ചത്. ഇന്ത്യടെ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യത്തെ യൂണിയൻ ബജറ്റ് 1947 നവംബർ 26-ന് ധനമന്ത്രി ആർകെ ഷണ്മുഖം ചെട്ടി അവതരിപ്പിച്ചു. 7.5 മാസത്തെ ഇടക്കാല ബജറ്റായിരുന്നു ഇത്.
2. ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം
1977-ൽ ധനമന്ത്രി ഹിരുബായ് മുല്ജിബായ് പട്ടേൽ നടത്തിയ 800 വാക്കുകളുടെ പ്രസംഗം 'ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം' എന്നറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ചുരുങ്ങിയ ബജറ്റ് പ്രസംഗമായാണ് ഇത് മാറിയത്.
3. ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം
2020-ൽ, കേന്ദ്ര ധനമന്ത്രി നിർമല സിതാരാമൻ 2.42 മണിക്കൂർ നീണ്ട 'ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം' അവതരിപ്പിച്ചു. ഈ പ്രസംഗം അതിന്റെ ദൈർഘ്യത്തോടെ ശ്രദ്ധേയമായിരുന്നു, രാജ്യത്തിന്റെ സാമ്പത്തിക പ്രതീക്ഷകളെ വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു ഇത്.
4. ലീക്കായ ബജറ്റ്
1950 ൽ ജോൺ മത്തായി ഫിനാൻസ് മിനിസ്റ്റർ ആയിരിക്കെ അവതരിപ്പിക്കാൻ ഇരുന്ന ബജറ്റിന്റെ കോപ്പികൾ പ്രിന്റിംഗ് സ്ഥലത്ത് വെച്ച് ലീക്കായി. ഇതിനെ തുടർന്ന് ബജറ്റിന്റെ പ്രിന്റിംഗ് രാഷ്ട്രപതിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 1980 ൽ ഇത് നോർത്ത് ബ്ലോക്കിലെ ബേസ്മെന്റിലേക്കും മാറ്റി.
5. റെയിൽവേ ബജറ്റും സാമ്പത്തിക ബജറ്റും പിരിഞ്ഞതും കൂട്ടിച്ചേർത്തതും
റെയിൽവേ ബജറ്റ് ജനറൽ ബജറ്റിനോടൊപ്പമല്ലാതെ പ്രതേകമായി അവതരിപ്പിച്ചത് 1924 ലാണ്. എന്നാൽ 92 വർഷങ്ങൾക്ക് ശേഷം 2017 ൽ ഇവ രണ്ടും വീണ്ടും കൂട്ടിച്ചേർത്തു.

6. ഏറ്റവും ദീർഘമായ ബജറ്റ് പ്രസംഗം ( വാക്കുകൾ കൊണ്ട് )
1991-ൽ, ധനമന്ത്രി മൻമോഹൻ സിങ്ങ് നടത്തിയ ബജറ്റ് പ്രസംഗം 18,650 വാക്കുകൾ ആയിരുന്നു. ഇത് ഏറ്റവും ദീർഘമായ ബജറ്റ് പ്രസംഗമായാണ് ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. 2018-ൽ, ധനമന്ത്രി അരുണ്‍ ജൈറ്റ്ലിയുടെ 18,604 വാക്കുകളുടെ പ്രസംഗം ഇതിൽ രണ്ടാമതായി അടയാളപ്പെടുത്തുന്നു.
7. ബജറ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും പ്രിന്റ് ചെയ്തു
1955-ൽ, ഇന്ത്യൻ യൂണിയൻ ബജറ്റ് ആദ്യമായി ഹിന്ദിയും ഇംഗ്ലീഷും കൂടി പ്രിന്റ് ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്, ധനമന്ത്രി സി.ഡി. ദേശമുഖിന്റെ ആമുഖവാദത്തിൽ കൊണ്ടുവന്ന ഒരു നവവത്കരണം ആയിരുന്നു.
8. ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച വ്യക്തി
ഇന്ത്യയിലെ ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച വ്യക്തി മുൻ പ്രധാനമന്ത്രി മോർരാജി ദേശായിയാണ്. 1962 മുതൽ 1969 വരെ 10 ബജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചു. പി ചിദചംബരം, പ്രണബ് മുഖർജി, യശ്വന്ത് സിൻഹ, മൻമോഹൻ സിങ്ങ് തുടങ്ങിയ പ്രമുഖ ധന മന്ത്രികളും ഒന്നിലധികം ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
9. ബജറ്റ് പ്രഖ്യാപനത്തിലെ ദിവസം മാറ്റി
1999 ൽ പരമ്പരാഗതമായി, ബജറ്റ് ഫെബ്രുവരി മാസത്തിന്റെ അവസാനത്തെ പ്രവർത്തനദിവസം വൈകുന്നേരം 5:00 മണിക്ക് അവതരിപ്പിച്ചു. എന്നാൽ, 1999-ൽ ധനമന്ത്രി യശ്വന്ത് സിന്ധ ഇനിയുള്ള ബജറ്റുകൾ 11:00 ന് അവതരിപ്പിക്കാമെന്ന് തീരുമാനിച്ചു. 2017-ൽ, ധനമന്ത്രി അരുണ്‍ ജൈറ്റ്ലി പ്രതിമാസം ഫെബ്രുവരി 1-ന് ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള പുതുക്കിയ നടപടിയും എടുത്തു.
10. പേപ്പർലെസ്സ് ബജറ്റ് ഫോർമാറ്റ്
2021-ൽ, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 'പേപ്പർലെസ്സ് ഫോർമാറ്റ്' എന്ന രീതിയിൽ ബജറ്റ് അവതരിപ്പിച്ചു. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഡിജിറ്റൽ അവതരണവും പേപ്പർ ഉപയോഗം കുറയ്ക്കലും പ്രധാനപ്പെട്ട ഘടകങ്ങളായി മാറി.
അതേസമയം, ഫെബ്രുവരി 1 ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കാൻ ഇരിക്കെ വലിയ പ്രതീക്ഷയിലാണ് ഇന്ത്യയിലെ ജനങ്ങൾ. വ്യക്തിഗത ടാക്സ് കുറയ്ക്കുന്നത് അടക്കമുള്ള പുതിയ നയങ്ങൾ പ്രഖ്യാപിക്കപ്പെടും എന്ന് തന്നെയാണ് സാധാരണക്കാർ വിശ്വസിക്കുന്നത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications