ബജറ്റ് 2025: സംസ്ഥാനങ്ങൾ അധിക ഇളവുകൾ ആവശ്യപ്പെടുന്നു, ചർച്ചയിൽ ധനമന്ത്രി എന്ത് സ്വീകരിക്കും?

2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഉടൻ. 2025 ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ബജറ്റിനു മുന്നേയായി പ്രധാന മന്ത്രി സാമ്പത്തിക വിദ​ഗ്ദരുമായി ചർച്ച നടത്തിയിരുന്നു. അതേ പോലെ ധനമന്ത്രിയും ധനമന്ത്രാലയ ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിൽ നിന്നുള്ളവരുമായി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. ഇത്തവണ എന്തെല്ലാം പരിഷ്കാരങ്ങളാണ് സാമ്പത്തിക രം​ഗം സാക്ഷിയാവാനിരിക്കുന്നത്?

ബജറ്റിന് മുന്നോടിയായി വിവിധ സംസ്ഥാനത്തെ മന്ത്രിമാർ ചില ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. 50 വർഷത്തെ പലിശ രഹിത വായ്പാ പദ്ധതിക്ക് കീഴിൽ അധിക ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന ധനമന്ത്രിമാർ ആവശ്യപ്പെട്ടു. നികുതി പിരിവിൻ്റെ വേഗതയും കാര്യക്ഷമതയും കാരണം 14-ാമത് ഫിനാൻസ് കമ്മീഷന് കീഴിൽ 60 മാസങ്ങളിൽ ട്രാൻസ്ഫർ ചെയ്ത തുകയേക്കാൾ കൂടുതലാണ് 15-ാമത് ഫിനാൻസ് കമ്മീഷന് കീഴിൽ കഴിഞ്ഞ 45 മാസങ്ങളിലായി സംസ്ഥാനങ്ങൾക്ക് കൈമാറിയ തുകയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ തൻ്റെ പ്രസ്താവനയിൽ പറഞ്ഞു.

പഞ്ചാബ്, കേരളം തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ടുള്ള സംസ്ഥാനങ്ങളും ചില ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതായത് ചില പ്രത്യേക പാക്കേജുകളും കൂടുതൽ വായ്പയെടുക്കാനുള്ള സൗകര്യവും ആവശ്യപ്പെട്ടുവെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിൽ നിന്ന് ഉയർന്ന വായ്പാ പരിധിയും ജൽ ജീവൻ മിഷനു കീഴിലുള്ള അധിക ഫണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

ബജറ്റ് 2025: സംസ്ഥാനങ്ങൾ അധിക ഇളവുകൾ ആവശ്യപ്പെടുന്നു, ചർച്ചയിൽ ധനമന്ത്രി എന്ത് സ്വീകരിക്കും?

പൊതുബജറ്റ് ഫെബ്രുവരി 1ന്

2025-26 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് 2025 ഫെബ്രുവരി ഒന്നിന് പാർലമെൻ്റിൽ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി നിരവധി ചർച്ചകളാണ് നടക്കുന്നത്. അതിൽ ധനമന്ത്രി നിർമല സീതാരാമനും എല്ലാ സംസ്ഥാന ധനമന്ത്രിമാരും പങ്കെടുത്തു. 50 വർഷത്തെ പലിശ രഹിത വായ്പാ പദ്ധതിക്കുള്ള വിഹിതം വർധിപ്പിക്കാൻ പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

മാത്രമല്ല മൂലധന നിക്ഷേപത്തിനായുള്ള പ്രത്യേക സഹായ (SASCI) പദ്ധതിയിലും സംസ്ഥാനങ്ങൾ കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. റോഡ്- റെയിൽ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട്, റോഡ് വികസന പദ്ധതികളുടെയും റെയിൽവേ വികസന പദ്ധതികളുടെയും ആവശ്യകത സംസ്ഥാനങ്ങൾ ശക്തമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്. അംഗീകൃത സാമൂഹ്യക്ഷേമ പ്രവർത്തകർക്ക് (ASHA's) നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ആവശ്യങ്ങൾ ഉന്നയിച്ചു. അതായത് സർക്കാർ പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കുന്നതിനുള്ള ചെലവിൻ്റെ വലിയൊരു ഭാഗം കേന്ദ്രസർക്കാരിനോട് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടെന്ന് ഔദ്യോ​ഗിക റിപ്പോർട്ടുകൾ പറയപ്പെടുന്നു . ദുരന്തനിവാരണത്തിന് കൂടുതൽ ഫണ്ട് വേണമെന്ന് സംസ്ഥാനങ്ങൾ നിർബന്ധിക്കുന്നുണ്ടെന്നും പറയുന്നു. ഒപ്പം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് (SDRF) കൂടുതൽ തുക അനുവദിക്കാൻ വേണ്ടി ആവശ്യം ശക്തമാക്കുന്നുണ്ട്.

ഇത്തരത്തിൽ നിരവധി ആവശ്യങ്ങളാണ് സംസ്ഥാന സർക്കാരുകൾ കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചത്. ഈ ആവശ്യങ്ങളെല്ലാം ധനമന്ത്രാലയം പരിഗണിക്കുമോ എന്നത് വ്യക്തമല്ല. എന്നാൽ അധിക ഇളവുകൾക്കായാണ് ഓരോ സംസ്ഥാനവും കാത്തിരിക്കുന്നത്. ഏത് സംസ്ഥാനത്തിന് കൂടുതൽ നേട്ടം ഉറപ്പാക്കാൻ സാധിക്കും എന്നത് ഫെബ്രുവരി 1ന് കാത്തിരിക്കണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X