2025ലെ യൂണിയൻ ബജറ്റിന് ഇനി വെറും ദിവസങ്ങൾ മാത്രം. എല്ലാവരുടെയും പ്രതീക്ഷയാണ് ഇത്തവണത്തെ ബജറ്റ്. എന്നാൽ അതേ സമയം എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. ജനുവരി 6ന് ഇന്നലെ ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമനുമായി നടത്തിയ യോഗത്തിൽ ട്രേഡ് യൂണിയനുകൾ എട്ടാം ശമ്പള കമ്മീഷൻ ഉടനടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിലും പുതിയ ശമ്പള കമ്മീഷൻ വേണമെന്ന ആവശ്യം എംപ്ലോയീസ് യൂണിയനുകൾ ഉന്നയിച്ചിരുന്നു.
പക്ഷേ ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും കഴിഞ്ഞ ബജറ്റിൽ എട്ടാം ശമ്പള കമ്മീഷനെ കുറിച്ച് പ്രഖ്യാപനം ഉണ്ടായില്ല. എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നലെ നടന്ന യോഗത്തിലൂടെ ഈ 2025 ലെ ബജറ്റിൽ സർക്കാർ പുതിയ ശമ്പള കമ്മീഷൻ പ്രഖ്യാപിക്കുമോ? ഏറെ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് ഇത്.
പുതിയ ശമ്പള കമ്മീഷൻ വരുമോ?
2025ൽ നടക്കാനിരിക്കുന്ന ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തെ ജനങ്ങളോട് പറയുന്ന ഏത് നയങ്ങളും പുതിയ അപ്ഡേറ്റുകളും പ്രസക്തമായിരിക്കും. ഇത്തവണ നിരവധി ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കണമെന്ന് ഭാരതീയ മസ്ദൂർ സംഘ് ഓർഗനൈസിംഗ് സെക്രട്ടറി (നോർത്തേൺ സോൺ) പവൻ കുമാർ പറഞ്ഞു. ഇത് പ്രാബല്യത്തിൽ വരുമോയെന്ന് ഫെബ്രുവരി 1ന് ബജറ്റ് അവതരണത്തിൽ വ്യക്തമാവും.
2014 ഫെബ്രുവരിയിൽ ആയിരുന്നു ഏഴാം ശമ്പള ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. നിലവിൽ 10 വർഷം കഴിഞ്ഞു. ഇത്തവണയും പുതിയ ശമ്പള കമ്മീഷൻ വന്നില്ലെങ്കിൽ അത് മറ്റു പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കണമെന്ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി സ്വദേശ് ദേവ് റോയ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ഡിസംബർ 12 ന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സും പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. "ഉയർന്ന പണപ്പെരുപ്പ നിലവാരവും പണത്തിൻ്റെ മൂല്യത്തിലുണ്ടായ ഇടിവും കാരണം ഉടൻ തന്നെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്നാണ് എംപ്ലോയീസ് ബോഡി പറഞ്ഞത്.
എട്ടാം ശമ്പള കമ്മീഷനോട് മുഖം തിരിച്ച് ധനമന്ത്രാലയം....
എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം കഴിഞ്ഞ മാസം ഡിസംബർ 3 ന് വ്യക്തമാക്കിയിരുന്നു. "കേന്ദ്ര സർക്കാർ ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന ചിന്ത സർക്കാരിൻ്റെ പരിഗണനയിൽ ഇല്ലെന്നാണ് ധനമന്ത്രാലയം രാജ്യസഭാംഗങ്ങളുടെയും സമാജ്‌വാദി നേതാക്കളുടെയും ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയത്.
എട്ടാം ശമ്പള കമ്മീഷൻ: ശമ്പള വർദ്ധനവ്
എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. പക്ഷേ ശമ്പള വർദ്ധന സംബന്ധിച്ച് ജീവനക്കാർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. 2.86 എന്ന ഫിറ്റ്‌മെൻ്റ് ഘടകം സർക്കാർ അംഗീകരിച്ചാൽ, സർക്കാർ ജീവനക്കാരുടെ മിനിമം ശമ്പളം 186 ശതമാനം ഉയരും. അതായത് കുറഞ്ഞ ശമ്പളമായ 18,000 രൂപയിൽ നിന്ന് 51,480 രൂപയായി ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതൊരിക്കലും ഔദ്യോഗികമായി പുറത്ത് വിട്ട വിവരമല്ല.
പണപ്പെരുപ്പം വർദ്ധിക്കുന്നതിനാൽ ശമ്പള വർദ്ധനവാണ് എല്ലാ ജീവനക്കാരും ആഗ്രഹിക്കുന്നത്. എന്നാൽ അത് സർക്കാരിനെ സംബന്ധിച്ച് സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. 10 വർഷത്തിന് ശേഷം ഇത്തവണ പുതിയ ശമ്പള കമ്മീഷൻ നിലവിൽ വരുമെന്ന പ്രതീക്ഷയിലാണ് ഓരോ കേന്ദ്ര സർക്കാർ ജീവനക്കാരും. ഫെബ്രുവരി 1ന് ധനമന്ത്രിയുടെ ബജറ്റ് അവതരണം ആർക്കെല്ലാം അനുകൂലമാവുമെന്നത് വ്യക്തമല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications