2026ലേക്ക് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ബാക്കി. രാജ്യത്ത് നിരവധി മാറ്റങ്ങളും പ്രഖ്യാപനങ്ങളും നടന്ന വർഷമായിരുന്നു കടന്നു പോയത്. ഇനി 2026ൽ എന്തെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം? 2026-27 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിനായിട്ടാണ് രാജ്യം കാത്തിരിക്കുന്നത്. എട്ടാം ശമ്പളകമ്മീഷൻ ഉൾപ്പെടെ നിരവധി പ്രതീക്ഷകളാണ് 2026 ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഏത് ദിവസം ബജറ്റ് അവതരണം നടത്തുമെന്ന ആശയക്കുഴപ്പത്തിലാണ് കേന്ദ്രം.
സാധാരണയായി എല്ലാ വർഷവും ഫെബ്രുവരി 1നാണ് ബജറ്റ് പ്രഖ്യാപനം നടത്തുന്നത്. പക്ഷേ ഇത്തവണ 2026ൽ ഫെബ്രുവരി 1ന് ഞായറാഴ്ചയാണ്. ഇന്ത്യയിൽ ഞായറാഴ്ച പൊതു അവധിയാണ്. അതിനാൽ 2026ൽ മറ്റൊരു ദിവസം ബജറ്റ് അവതരണം നടത്തുമോ? അതോ ജനുവരിയിൽ നടപ്പിലാക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.
2017 മുതലാണ് എല്ലാ വർഷവും ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണ ഞായറാഴ്ച ആയാലും ഫെബ്രുവരി 1ന് തന്നെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എങ്കിലും ഇതൊരു ഔദ്യോഗിക അറിയിപ്പായി കണക്കാക്കാനും സാധിക്കില്ല. കാരണം ഇനിയും ഇതിൽ വ്യക്തമായ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

2017 ന് മുമ്പ് ഇത്തരം ആശങ്കകളൊന്നും ഇല്ലായിരുന്നു. കാരണം അതുവരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസത്തിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഈ രീതി നടപ്പിലാക്കുന്ന സമയത്ത് പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ കുറച്ച് മാസങ്ങളിലെ ചെലവുകൾക്കായി ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് ഫണ്ട് പിൻവലിക്കാൻ സർക്കാരിനെ അനുവദിക്കുന്നതിനായി പാർലമെന്റ് വോട്ട് ഓൺ അക്കൗണ്ട് പാസാക്കും. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങളുടെ വിശദമായ പരിശോധന തുടർന്ന് നടക്കും. പൂർണ്ണ ബജറ്റ് പിന്നീടായിരിക്കും അംഗീകരിക്കപ്പെടും.
2017-ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റ് അവതരണം ഫെബ്രുവരി 1-ലേക്ക് മാറ്റിയതോടെ ഈ രീതിയിൽ മാറ്റം വന്നു. ഇതിൻ്റെ പ്രധാന നേട്ടമെന്തെന്നാൽ ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞാൽ മാർച്ച് അവസാനത്തോടെ പാർലമെന്റിന് ബജറ്റ് പ്രക്രിയ പൂർത്തിയാക്കാൻ എളുപ്പത്തിൽ സാധിക്കുന്നു എന്നതാണ്. ഇതിനാൽ തന്നെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഏപ്രിൽ 1 മുതൽ തടസ്സമില്ലാതെ കാര്യങ്ങൾ പൂർത്തിയാക്കാനും സാധിക്കുന്നു.
പ്രത്യേക സാഹചര്യങ്ങളിൽ പാർലമെന്റ് നിരവധി തവണ ഞായറാഴ്ചകളിൽ യോഗം ചേർന്നിട്ടുണ്ട്. 2020-ൽ കോവിഡ്-19 എന്ന മഹാമാരി സമയത്ത് നടന്ന സിറ്റിങ്ങുകളെല്ലാം ഞായറാഴ്ച നടത്തിയിട്ടുണ്ട്. മാത്രമല്ല, പാർലമെന്റിന്റെ ആദ്യ സിറ്റിങ്ങിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നതിനായി 2012 മെയ് 13-ന് നടന്ന പ്രത്യേക സമ്മേളനവും ഞായറാഴ്ചയായിരുന്നു. അതിനാൽ ഇത്തവണയും ഞായറാഴ്ച ബജറ്റ് നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications