2026-ലെ കേന്ദ്രബജറ്റിന് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. കേന്ദ്രധനമന്ത്രി സീതാരാമൻ മോദി 3.0 സർക്കാരിന്‍റെ മൂന്നാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. വലിയ പ്രഖ്യാപനങ്ങളും സാമ്പത്തിക നയങ്ങളും ഇത്തവണയും ബജറ്റിലുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്ക് കൂട്ടുന്നത്. അതോടൊപ്പം തന്നെ പഴയ നികുതി വ്യവസ്ഥ പൂർണ്ണമായും കേന്ദ്രമന്ത്രി നിർത്തലാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും 2026-27 ബജറ്റിൽ പഴയ നികുതി വ്യവസ്ഥ സർക്കാർ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ട്.
2024-25 സാമ്പത്തിക വർഷത്തിൽ ഏകദേശം 9.19 കോടി റിട്ടേണുകൾ ഫയൽ ചെയ്തതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഈ സംഖ്യ ഏകദേശം 10 കോടി ഫയലിംഗുകളായി ഉയരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ബജറ്റിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവ് പ്രഖ്യാപിക്കുന്നത്. 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല എന്നതായിരുന്നു ആ പ്രഖ്യാപനം. ഏകദേശം 75% നികുതിദായകർ ഇതിനകം പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയിട്ടുണ്ടെന്ന് സർക്കാർ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ ഈ കണക്ക് 80% കടന്നിരിക്കുമെന്നാണ് വിലയിരുത്തൽ. എന്തായാലും എന്താണ് പുതിയ ബജറ്റിലെ പ്രതീക്ഷകൾ. വിദഗ്ധർ പറയുന്നത് നോക്കാം.
നികുതി ഇളവും സമ്പാദ്യവും
സെക്ഷൻ 80C, 80D, 24(b) പോലുള്ള നികുതി കിഴിവുകൾ ആളുകളെ പിപിഎഫ്, ഇപിഎഫ്, ലൈഫ് ഇൻഷുറൻസ്, പെൻഷൻ പ്ലാനുകൾ, ഭവന ഉടമസ്ഥാവകാശം എന്നിവയിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് ധ്രുവ അഡ്വൈസേഴ്‌സിന്‍റെ പങ്കാളിയായ സന്ദീപ് ഭല്ലയുടെ അഭിപ്രായപ്പെടുന്നത്. ഈ ആനുകൂല്യങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുന്നത് ഇന്ത്യയുടെ സമ്പാദ്യ നിരക്ക് ദുർബലപ്പെടുത്തുകയും ദശലക്ഷക്കണക്കിന് ആളുകളുടെ വിരമിക്കൽ ആസൂത്രണത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് എന്ന് അദ്ദേഹം പറയുന്നു.

ജോത്വാനി അസോസിയേറ്റ്സിലെ അഭിഭാഷക ശരണ്യ ത്രിപാഠി സമാനമായ അഭിപ്രായം തന്നെയാണ് പങ്കുവയ്ക്കുന്നത്. 80C, 80D, HRA, ഭവന വായ്പ പലിശ എന്നിവയ്ക്ക് കീഴിലുള്ള കിഴിവുകൾ ലൈഫ് ഇൻഷുറൻസ്, പ്രൊവിഡന്റ് ഫണ്ടുകൾ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ അവശ്യ മേഖലകളിലേക്ക് ദീർഘകാല സമ്പാദ്യം എത്തിക്കുന്നത് തുടരുന്നുവെന്ന് കൂട്ടിച്ചേർത്തു. പെട്ടെന്നുള്ള പിൻവലിക്കൽ "ദീർഘകാല സമ്പാദ്യത്തിലും നിക്ഷേപങ്ങളിലും ഇടിവിന് കാരണമാകും, അത് ഇപ്പോഴും ആഭ്യന്തര മൂലധന രൂപീകരണത്തിന്റെ ഒരു പ്രധാന ഭാഗമാണ്"- അവർ കൂട്ടിച്ചേർത്തു.
സമ്പത്തിന്‍റെ ക്രമീകരണം
ഇന്ത്യയിലെ മധ്യവർഗത്തിലെ ഒരു പ്രധാന വിഭാഗം നികുതി ലാഭിക്കൽ പദ്ധതികളെ ചുറ്റിപ്പറ്റിയാണ് അവരുടെ സാമ്പത്തിക കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നികുതി ആനുകൂല്യങ്ങൾ മനസ്സിൽ വെച്ചാണ് പലരും ദീർഘകാല ഭവന വായ്പകൾ, ഇൻഷുറൻസ് പോളിസികൾ, പെൻഷൻ ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങുന്നതെന്ന് സന്ദീപ് ഭല്ല പറയുന്നു. അതുകൊണ്ടുതന്നെ ഇവ പെട്ടെന്ന് പിൻവലിക്കുന്നത് നിക്ഷേപകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. നികുതിദായകരിൽ ഏകദേശം 80% പേരും പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയിട്ടുണ്ടെങ്കിലും, സാമ്പത്തിക, സാമൂഹിക, ഭരണപരമായ ഘടകങ്ങൾ കാരണം സർക്കാർ പഴയ സംവിധാനം ഉടനടി പിൻവലിക്കാൻ സാധ്യതയില്ലെന്ന് ഭല്ല പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications