ബജറ്റ് 2026: ജെഫറീസിന്റെ റഡാറിലെ ഓഹരികളും മേഖലകളും

ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് വരാനിരിക്കുന്ന ബജറ്റില്‍ ആശ്ചര്യപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പ്രതിരോധ മേഖല ലക്ഷ്യമിട്ടുള്ള മൂലധന ചെലവിനും ഉപഭോക്തൃ ചെലവഴിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായേക്കും. 2027 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ബജറ്റ് കമ്മി ലക്ഷ്യം ജിഡിപിയുടെ 4.2 ശതമാനമാകുമെന്നും 4.4 ശതമാനമാക്കുന്നപക്ഷം അത് വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും ഓഹരികളെ പിന്തുണയ്ക്കുമെന്നും ബ്രോക്കറേജ് പറഞ്ഞു.

ബജറ്റ്് 2026 ല്‍ ജെഫറീസ് പ്രതീക്ഷിക്കുന്നത്

കോവിഡിന് മുമ്പുള്ള നിലവാരത്തിന് മുകളിലാണ് ഇന്ത്യയുടെ കടം-ജിഡിപി അനുപാതം. 2031 സാമ്പത്തിക വര്‍ഷത്തോടെ ഇത് ഏകദേശം 5 ശതമാനം പോയിന്റ് കുറയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2027 സാമ്പത്തിക വര്‍ഷത്തിലെ നികുതി വരുമാന വളര്‍ച്ച ഏകദേശം 8% ആകുമെന്നാണ് പ്രവചനം. ഇതോടെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വളര്‍ച്ച 10 ശതമാനത്തില്‍ താഴെയാകും. നികുതി വളര്‍ച്ചയ്ക്ക് പുറമെ റിസര്‍വ് ബാങ്കില്‍ നിന്നും ലഭ്യമാകുന്ന ലാഭവിഹിതമായിരിക്കും കേന്ദ്രസര്‍ക്കാറിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്ന്. 2027 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ ലാഭവിഹിതം 10-15% ഉയരുമെന്നും അത് 3 ട്രില്യണ്‍ ഡോളറിലെത്തുമെന്നും ജെഫറീസ് കണക്കാക്കുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച ആര്‍ബിഐയുടെ പക്കലുള്ള വിദേശ ആസ്തികളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതോടെയാണിത്.

പ്രതിരോധ നീക്കിയിരിപ്പ് വര്‍ദ്ധിക്കും
സര്‍ക്കാര്‍ മൂലധനചെലവില്‍ ഏകദേശം 12.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത് 12.5 ട്രില്യണ്‍ രൂപയിലെത്തും. അതില്‍ തന്നെ പ്രതിരോധത്തിനുള്ള നീക്കിയിരിപ്പ് 25 ശതമാനം ഉയരാന്‍ സാധ്യതയുണ്ട്. ഇതോടെ മറ്റ് മേഖലകള്‍ക്ക് ലഭ്യമാകുന്ന തുകയിലെ വളര്‍ച്ച 5-10 ശതമാനത്തില്‍ ഒതുങ്ങും. ക്ഷേമപദ്ധതിയ്ക്കായുള്ള നീക്കിയിരുപ്പ് കൂടുമെന്നും ബ്രോക്കറേജ് പറഞ്ഞു. 2031 വരെയുള്ള കണക്കെടുക്കുമ്പോള്‍ പ്രതിരോധ നീക്കിയിരിപ്പില്‍ ഒരു ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടാകുക.

ശമ്പളക്കമ്മീഷന്‍
എട്ടാംശമ്പളക്കമ്മീഷന് കീഴില്‍ ശമ്പളവര്‍ദ്ധനവിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായേക്കും. അത് ധനക്കമ്മി ഉയര്‍ത്താന്‍ കാരണമാകും. ശമ്പള പരിഷ്‌കരണം 2026 ജനുവരിയില്‍ നടക്കേണ്ടതായിരുന്നുവെങ്കിലും, പ്രക്രിയ വൈകി. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കാരണം, അടുത്ത ബജറ്റില്‍ ശമ്പള വര്‍ദ്ധനവിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ പ്രഖ്യാപിക്കും.

വിപണികള്‍
വിപണികള്‍ക്കനുകൂലമായ പ്രധാനപ്പെട്ട ഏതെങ്കിലും നികുതി പരിഷ്‌ക്കാരങ്ങള്‍ ജെഫറീസ് പ്രതീക്ഷിക്കുന്നില്ല. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്പിഐ) ക്യാപിറ്റല്‍ ഗെയിന്‍സ് നികുതി ഇളവ് നല്‍കുന്നത് വിദേശ ഫണ്ടൊഴുക്കിന് കാരണമാകും. എന്നാല്‍ കേന്ദ്രം അതിന് തയ്യാറായേക്കില്ല. തിരിച്ച് ബോണ്ടുകള്‍, ബാങ്ക് നിക്ഷേപം എന്നിവയ്ക്കാണ് നികുതി ഇളവ് നല്‍കുന്നതെങ്കില്‍ അത് ഓഹരി വിപണിയെ ബാധിക്കും.

ഏത് മേഖലകള്‍ നിക്ഷേപ യോഗ്യമാകും
ബാങ്കുകളും എന്‍ബിഎഫ്‌സികളുമുള്‍പ്പെട്ട ധനകാര്യ മേഖല, മൂലധന വസ്തുക്കള്‍, പ്രതിരോധം, പുനരുപയോഗ ഊര്‍ജ്ജ മേഖല, റിയല്‍ എസ്‌റ്റേറ്റ്, യാത്ര മേഖല, നിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങിയ നിരവധി മേഖലകളിലെ ഓഹരികളെ ബജറ്റ് നേരിട്ട് ബാധിച്ചേയ്ക്കും. അവ നേട്ടമുണ്ടാക്കുമോ എന്നത് ബജറ്റ് വിശദാംശങ്ങളെ ആശ്രയിച്ചിരിക്കും.

വലിയ പദ്ധതികള്‍ക്കായുള്ള സര്‍ക്കാര്‍ ചെലവഴിക്കല്‍ ഏകദേശം 10% അല്ലെങ്കില്‍ അതില്‍ താഴെയായി സാവധാനത്തില്‍ വളരും. റോഡുകള്‍ക്കായുള്ള ചെലവ് നേരിയ തോതില്‍ മാത്രമേ ഉയര്‍ന്നേക്കൂ. അതേസമയം റെയില്‍വേയില്‍ ശക്തമായ വര്‍ദ്ധനവ് കാണാന്‍ സാധ്യതയുണ്ട്. ഇറക്കുമതിയേക്കാള്‍ തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധ ഉപകരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് കേന്ദ്രം തുടര്‍ന്നേയ്ക്കും.

അടിസ്ഥാന സൗകര്യവികസന രംഗത്തെ പണവിനിയോഗം സിമന്റിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു മേഖല പുകയിലയാണ്. സിഗരറ്റിന് പ്രത്യേക നികുതി ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നതിനാലാണിത്. അങ്ങിനെ സംഭവിക്കുന്ന പക്ഷം അത് ഐടിസിയുടെ ലാഭക്ഷമതയെ ബാധിക്കും.

ശ്രദ്ധിക്കേണ്ട എട്ട് മേഖലകള്‍

1) ബാങ്കുകള്‍ക്ക് അനുകൂലമായ നികുതി ആനുകൂല്യങ്ങള്‍,നിക്ഷേപ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍.

2) പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ (നിലവില്‍ 5 ലക്ഷം രൂപ) അല്ലെങ്കില്‍ യുലിപ്പുകള്‍ (2.5 ലക്ഷം രൂപ) എന്നിവയ്ക്കുള്ള നികുതി-ആശ്വാസം. നിക്ഷേപ പരിധിയിലെ ഏതെങ്കിലും വര്‍ദ്ധനവ്. ഇത് ലൈഫ് ഇന്‍ഷുറര്‍മാരെ പിന്തുണയ്ക്കും.

3) പ്രതിരോധ മൂലധനത്തില്‍ ശക്തമായ (20% ല്‍ കൂടുതല്‍) വളര്‍ച്ച. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മറ്റ് പ്രതിരോധ കരാറുകാര്‍ക്കും ഗുണം ചെയ്യും.

4) മൊബൈല്‍ പിഎല്‍ഐ സ്‌കീമിന് കീഴിലുള്ള ബജറ്റ് വിഹിതം കാലഹരണപ്പെടാന്‍ പോകുന്നതിനാല്‍, ഡിക്‌സണ്‍ പോലുള്ള ഇഎംഎസ് കമ്പനികള്‍ക്ക് നിര്‍ണായകമാണ്.

5) പിഎം കുസും സോളാര്‍-അഗ്രി പമ്പ്‌സ് സ്‌കീമിനുള്ള ഉയര്‍ന്ന വിഹിതം.ഇത് 2026 സാമ്പത്തിക വര്‍ഷത്തിലെ 26 ബില്യണില്‍ നിന്ന് 2027 സാമ്പത്തിക വര്‍ഷത്തില്‍ 100 ബില്യണായി ഉയരും. എമ്മവീ, പ്രീമിയര്‍, വാരി തുടങ്ങിയ കമ്പനികള്‍ക്ക് പ്രയോജനം ചെയ്യുന്ന നടപടി.

6) മധ്യവര്‍ഗ വരുമാനം വര്‍ദ്ധിപ്പിക്കുന്ന പേ-കമ്മീഷനുമായി ബന്ധപ്പെട്ട പേ-ഹൈക്ക് പ്രൊവിഷനിംഗ്. ഉപഭോക്തൃ ഡ്യൂറബിള്‍സ്, ഇരുചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയെ സഹായിക്കുന്നു.

7) താങ്ങാനാവുന്ന ഭവന നിര്‍മ്മാണത്തിനുള്ള പിന്തുണ. ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളേയും ഡെവലപ്പര്‍മാരേയും പിന്തുണയ്ക്കും.

8) ഡാറ്റാ സെന്ററുകള്‍ക്കും ആഗോള ശേഷി കേന്ദ്രങ്ങള്‍ക്കുമുള്ള നയ പിന്തുണയും നികുതി ആനുകൂല്യങ്ങളും. ഇത് വൈദ്യുതി ഉപകരണ നിര്‍മ്മാതാക്കള്‍ക്കും ഓഫീസ്/ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ചുള്ള ഡെവലപ്പര്‍മാര്‍ക്കും റെറ്റുകള്‍ക്കും ഗുണം ചെയ്യും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X