ബഫറ്റിന്‍റെ വന്‍ തിരിച്ച് വരവ്: വീണ്ടും ആഗോള സമ്പന്നരുടെ പട്ടികയുടെ മുന്‍നിരയില്‍

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള സമ്പന്നരുടെ പട്ടികയില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിച്ച് വാരന്‍ ബഫറ്റ്. തന്‍റെ 90-ാം വയസ്സിലാണ് 100.4 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയുമായി ബഫറ്റ് ആഗോള സമ്പന്നരുടെ പട്ടികയിലെ ആദ്യ ആറില്‍ ഇടം പിടിച്ചത്. നേരത്തെ ആദ്യ നൂറില്‍ ഉണ്ടായിരുന്ന ബഫറ്റ് ടെക്നോള ഭീമന്‍മാരുടെ കടന്നു വരവോടെ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. നിക്ഷേപ സ്ഥാപനമായ ബെർക് ഷെയർ ഹാത് വെയുടെ ചെയർമാനായ ബഫറ്റിന്റെ ആസ്തി 100.4 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ 100 ബില്യൺ ക്ലബിൽ അംഗമായ ആറുപേരിൽ ഒരാളായി അദ്ദേഹം.

പതിറ്റാണ്ടുകളായി ലോക സമ്പത്ത് റാങ്കിംഗിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് വാറൻ ബഫെറ്റ്. നേരത്തെ 192 ബില്യൺ ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിന്. ഇതില്‍ നിന്നും 37 ബില്യൺ ഡോളർ ജീവികാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് ബഫറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. 2006 ന് ശേഷമായിരുന്നു ഇത്രയും വലിയ തുക ബഫറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത്. ജെഫ് ബെസോസ്, എലോൺ മസ്‌ക്, ബിൽ ഗേറ്റ്സ് എന്നിവരുൾപ്പെടെയുള്ളവരാണ് നിലവില്‍ 100 ബില്യൺ ക്ലബിൽ അംഗമായിട്ടുള്ളത്.

ബഫറ്റിന്‍റെ വന്‍ തിരിച്ച് വരവ്: വീണ്ടും ആഗോള സമ്പന്നരുടെ പട്ടികയുടെ മുന്‍നിരയില്‍

2021 ന്‍റെ തുടക്കം മുതല്‍ ബഫറ്റിന്‍റെ ബെർക് ഷെയർ വലിയ നേട്ടമുണ്ടാക്കിയെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്പനിയുടെ എ ഷെയറുകൾ ഈ വർഷം 15% ഉയർന്നു, ഇത് എസ് ആന്റ് പി 500 സൂചികയുടെ 3.8 ശതമാനം നേട്ടത്തെ മറികടക്കുന്നു. ബെർക്ക്‌ഷെയറിന്റെ വളർച്ചയ്ക്ക് കാരണമായേക്കാവുന്ന ഡീലുകൾ കണ്ടെത്താൻ ബഫറ്റ് സമീപ വർഷങ്ങളിൽ വലിയ പ്രയത്നമായിരുന്നു നടത്തിയത്. ഭാഗികമായി കോം‌പ്ലോമറേറ്റിന്റെ വലുപ്പം കാരണം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഷെയറുകൾ എസ് ആന്റ് പി 500 ന്റെ പ്രവർത്തനക്ഷമത കുറയ്ക്കാൻ കാരണമായിരുന്നു.

Read more about: rich
English summary

Buffett's big comeback: Back at the top of the global rich list

Buffett's big comeback: Back at the top of the global rich list
Story first published: Thursday, March 11, 2021, 19:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X