കഴിഞ്ഞ കുറച്ച് വർഷങ്ങളായി റെയിൽവേ മേഖലയിൽ വലിയ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വൃത്തിഹീനമായി കിടക്കുന്ന റെയിൽവേ പാളങ്ങൾ ഇന്ന് എവിടെയും ഇല്ല. അതോപോലെയാണ് റെയിൽവേ ബോഗികളുടെ കാര്യവും. നല്ല വൃത്തിയും മികച്ച അടിസ്ഥാന സൌകര്യങ്ങളുമുള്ള ട്രെയിനുകളാണ് രാജ്യവ്യാപകമായി സർവ്വീസുകൾ നടത്തുന്നത്. രാജ്യത്തെ റെയിൽവേ യാത്രയുടെ മുഖഛായ മാറിയത് വന്ദേഭാരത് ട്രെയിനുകളുടെ കടന്ന് വരവോടെയാണ്. മികച്ച സൌകര്യങ്ങളോടെ അതിവേഗ യാത്ര എന്നതാണ് വന്ദേഭാരത് യാത്ര വാഗ്ധാനം ചെയ്യുന്നത്.
ഇപ്പോൾ ഇതാ ഒരുപടി കൂടി മുന്നേറുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള 508 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ ഇടനാഴിയാണ് ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്. പദ്ധതി സാധ്യമായാല്‍ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും.
പണികൾ അവസാന ഘട്ടത്തിൽ
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഗുജറാത്തിലും ദാദ്ര & നാഗർ ഹവേലിയിലും 352 കിലോമീറ്ററും മഹാരാഷ്ട്രയിൽ 156 കിലോമീറ്ററും ഉൾക്കൊള്ളുന്നു. നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) പ്രകാരം ഈ അതിവേഗ ഇടനാഴിയുടെ 85 ശതമാനത്തിലധികവും ഉയർന്ന വയഡക്റ്റുകളിലാണ് നിർമ്മിക്കുന്നത്. ഈ റൂട്ടിലുള്ള 25 പാലങ്ങളിൽ 17 എണ്ണവും നിർമ്മിച്ചു. 47 കിലോമീറ്റർ ദൈർഘ്യമുള്ള സൂറത്ത്-ബിലിമോറ റൂട്ടിലെ സിവിൽ ജോലികളും ട്രാക്ക്-ബെഡ് പ്രവർത്തനങ്ങളും പൂർണ്ണമായും പൂർത്തിയായി.
വൈകാൻ കാരണം
2017-ൽ തറക്കല്ലിട്ട പദ്ധതി 2023 ഡിസംബറിൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യം. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിലുണ്ടായ കാലതാമസമാണ് പദ്ധതി നിർവഹണം വൈകിപ്പിച്ചത്. ആദ്യത്തെ ഹൈഡ്രജൻ പവേർഡ് കോച്ചുകളുടെ നിർമാണവും ഉടൻ യാഥാർഥ്യമാകുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.

കേരളത്തിലേക്കും എത്തുമോ..?
ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളം ഇല്ലെങ്കിലും തൊട്ടടുത്ത വർഷങ്ങളിൽ കേരളം, ചെന്നൈ, ബെംഗളൂരു പോലുള്ള നഗരങ്ങളിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ യാത്ര എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമായി മാറും. കേരളത്തിലേക്കും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ബുള്ളറ്റ് ട്രെയിൻ എത്തിയാൽ എത്രയായിരിക്കും ടിക്കറ്റ് ചാർജ്ജ് എന്ന് നോക്കിയാലോ..?
കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് എക്കോണമി ക്ലാസില്‍ ഏകദേശം 1000 മുതല്‍ 2,000 രൂപ വരെയായിരിക്കും നിരക്ക്. ബിസിനസ് ഉള്‍പ്പെടെ ഉയര്‍ന്ന ക്ലാസുകളില്‍ 2,500 മുതല്‍ 4,000 രൂപ വരെ. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് എക്കോണമി ക്ലാസില്‍ 5,000 രൂപ മുതല്‍ 7,000 രൂപ വരെ. ബിസിനസ് ക്ലാസുകളില്‍ 8,000 മുതല്‍ 12,000 രൂപ വരെ.
കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് എക്കോണമി ക്ലാസില്‍ 1,200 മുതല്‍ 2,000 രൂപ വരെയും, ബിസിനസ് ക്ലാസില്‍ 2,500 മുതല്‍ 4,000 രൂപ വരെയുമായിരിക്കും ടിക്കറ്റ് നിരക്ക്. എന്നാൽ ചെന്നൈയിൽ നിന്നും ബാംഗ്ലൂരിലേക്ക് 600 രൂപ മുതല്‍ 1,000 രൂപ വരെയുമായിരിക്കും ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസില്‍ 1,500 രൂപ മുതല്‍ 2,500 രൂപ വരെയും ഉണ്ടായേക്കാം.


Click it and Unblock the Notifications