സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരം തൊടുമ്പോള്‍ റീട്ടെയില്‍, ബുള്ളിയന്‍ വില്പനയില് വന്‍ ഇടിവ് ദൃശ്യമായി. ജനുവരിയില്‍ സ്വര്‍ണ്ണവില 30 ശതമാനം ഉയര്‍ന്നപ്പോള്‍ ബുള്ളിയന്‍ വില്പന 70 ശതമാനമാണ് കുറഞ്ഞത്.ഉപഭോക്താക്കള്‍ സ്വര്‍ണ്ണം വാങ്ങുന്നത് കുറച്ചതോടെ വ്യാപാരികള്‍ ആനുപാതികമായി ബുള്ളിയന്‍ വാങ്ങുന്നത് നിര്‍ത്തി. സ്പോട്ട് വിപണിയില്‍ സ്വര്‍ണ്ണം 10 ഗ്രാമിന് 1.59 ലക്ഷം രൂപയിലാണുള്ളത്. റീട്ടെയില്‍ വെള്ളി കിലോയ്ക്ക് 3.42 ലക്ഷം.

ചില്ലറ വില്പന കുറയുന്നു, നിക്ഷേപം കൂടുന്നു
"പരമ്പരാഗത വാങ്ങലുകളില്‍ നിന്ന് മാറി, ഉപഭോക്താക്കള്‍ സ്വര്‍ണ്ണത്തെ നിക്ഷേപമാര്ഗ്ഗമാക്കുന്നു. ഇടിഎഫുകളിലും ഡിജിറ്റല്‍ ഗോള്ഡുകളിലുമാണ് അവര്‍ പണം മുടക്കുന്നത്", ബുള്ളിയന്‍ & ജ്വല്ലേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് അക്ഷ കാംബോജ് പറഞ്ഞു. വിവാഹത്തിനും മറ്റുമുള്ള സ്വര്‍ണ്ണം ഉപഭോക്താക്കള്‍ മാറ്റിവാങ്ങുകയാണ്.
വിലകൂടുന്നതിനുള്ള കാരണങ്ങള്‍
കലങ്ങിമറിയുന്ന ഭൗമരാഷ്ട്രീയമാണ് അമൂല്യ ലോഹങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നത്. ട്രംപ് ,ദക്ഷിണകൊറിയയ്ക്കെതിരെ 25 ശതമാനം തീരുവ ചുമത്തിയതും കാനഡയ്ക്ക് മേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന അദ്ദേഹത്തിന്റെ ഭീഷണിയും സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമാക്കി. ഏഷ്യയിലെയും യൂറോപ്പിലേയും പുതുനിക്ഷേപകര്‍ സ്വര്‍ണ്ണം,വെള്ളി എന്നീ ലോഹങ്ങളില്‍ വന്‍ നിക്ഷേപമാണ് നടത്തിയത്. നഷ്ടസാധ്യതയുള്ള നിക്ഷേപ മാര്‍ഗ്ഗങ്ങളെ അവര്‍ കൈവിട്ടു.
വില
അന്തര്‍ദ്ദേശീയ വിപണിയില്‍ കോമക്സ് സ്വര്‍ണ്ണം ചൊവ്വാഴ്ച റെക്കോര്‍ഡ് നിരക്കായ ഔണ്‍സിന് 5111 ഡോളറിലെത്തി. വെള്ളിയും റെക്കോര്‍ഡ് നിരക്കായ ഔണ്‍സിന് 1177.75 ഡോളര്‍ തൊട്ടു. ഔണ്‍സിന് 5067 ഡോളര്‍ നിരക്കിലാണ് കോമക്സ് ഗോള്‍ഡ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഇന്ത്യയില്‍ സ്വര്‍ണ്ണം ചൊവ്വാഴ്ച ഒരു ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 1.60 ലക്ഷം രൂപയിലെത്തിയപ്പോള് വെളളി 6 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 3.5 ലക്ഷം രൂപയായി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
