കഴിഞ്ഞ ആഴ്ച മികച്ച പ്രകടനമാണ് ബിഎസ്ഇ സെൻസെക്സ് കാഴ്ചവെച്ചത്. 1.42 ശതമാനം ഉയർന്നതോടെ നിക്ഷേപകരും വലിയ ആവേശത്തിലായി. വരുന്ന ആഴ്ചകളിലും സമാനമായ ഉയർച്ച നിക്ഷേപകർ പ്രതീക്ഷിക്കുകയും ചെയ്യുന്നു. നാല് പ്രാരംഭ പബ്ലിക് ഓഫറിംഗുകളുടെ (ഐപിഒ) ഇഷ്യൂവും ഷെഡ്യൂൾ ചെയ്‌ത ഏഴ് കമ്പനികളുടെ ലിസ്റ്റിംഗും ഈ ആഴ്ച നടക്കാനിരിക്കുകയാണ്. അതോടെ വിപണി കൂടുതൽ സജീവമാവുകയും കുതിപ്പ് തുടരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ഐപിഒ വിപണി
ജൂണിപ്പർ ഹോട്ടൽസ്, ജിപിടി ഹെൽത്ത്‌കെയർ, സെനിത്ത് ഡ്രഗ്‌സ്, ഡീം റോൾ ടെക് എന്നീ നാല് ഐപിഒകളാണ് ഈ ആഴ്ച ആരംഭിക്കുന്നത്. ഐപിഒ വിശദാംശങ്ങൾ വിശദമായി പരിശോധിക്കാം
ജൂണിപ്പർ ഹോട്ടൽസ്
ഈ ആഴ്ച നിക്ഷേപകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ജൂനിപ്പർ ഹോട്ടൽസ് ഐപിഒ ആണ്. 'ഹയാത്ത്' എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കുന്ന ജൂനിപ്പർ ഹോട്ടൽസിന്‍റെ ഇഷ്യു ഫെബ്രുവരി 21-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന് ഫെബ്രുവരി 23-ന് അവസാനിക്കും.

ഐപിഒ വഴി 1,800 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഐപിഒയിൽ ഒഎഫ്എസ് ഘടകമൊന്നുമില്ല. എല്ലാ ഓഹരികളും പുതിയ ഇഷ്യൂവിൽ വിൽക്കും. മുഖവില 10 രൂപയാണ്. ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 40 ഷെയറുകളാണ്.
പ്രൊമോട്ടർ ഹോൾഡിംഗ്
അരുൺ കുമാർ സരഫ്, സറാഫ് ഹോട്ടൽസ് ലിമിറ്റഡ്, ടു സീസ് ഹോൾഡിംഗ്‌സ് ലിമിറ്റഡ്, ജൂനിപ്പർ ഇൻവെസ്റ്റ്‌മെന്‍റ് ലിമിറ്റഡ് എന്നിവർ ചേർന്നാണ് കമ്പനിയെ പ്രമോട്ട് ചെയ്തത് . ഓഫറിന്‍റെ നിബന്ധനകൾ അനുസരിച്ച്, നെറ്റ് ഓഫറിന്‍റെ 75% ത്തിൽ കുറയാതെ, യോഗ്യതയുള്ള സ്ഥാപന ബയർമാർക്ക് (ക്യുഐബികൾ) നീക്കിവച്ചിരിക്കുന്നു. അതേസമയം നെറ്റ് ഓഫർ വലുപ്പത്തിന്‍റെ 10% ൽ കൂടുതൽ റീട്ടെയിൽ നിക്ഷേപകർക്കായി സംവരണം ചെയ്തിട്ടില്ല. ശേഷിക്കുന്ന 15% എച്ച്എൻഐ / എൻഐഐ നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുന്നു.
ജിപിടി ഹെൽത്ത് കെയർ
ഐഎൽഎസ് ഹോസ്പിറ്റൽസ് എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കുന്ന കൊൽക്കത്ത ആസ്ഥാനമായുള്ള മിഡ്-സൈസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലയാണ് ജിപിടി ഹെൽത്ത്കെയർ.
ഐപിഒ ഫെബ്രുവരി 22 ന് തുറക്കുകയും ഫെബ്രുവരി 26 ന് അവസാനിക്കുകയും ചെയ്യും. ഐപിഒയുടെ പ്രൈസ് ബാൻഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 40 കോടി രൂപയിലേക്കുള്ള ഇക്വിറ്റി ഷെയറുകളുടെ ഒരു പുതിയ ഇഷ്യുവിന്‍റേയും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബനിയൻട്രീ ഗ്രോത്ത് ക്യാപിറ്റൽ II (BanyanTree Growth Capital) ന്‍റെ 2.6 കോടി വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലിന്‍റേയും സംയോജനമാണ് ഐപിഒ .
പുതിയ ഇഷ്യൂവിൽ നിന്നുള്ള വരുമാനം കടം വീട്ടുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.
ജെഎം ഫിനാഷ്യൽ ആണ് ഇഷ്യുവിന്‍റെ ഏക ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ. ഇക്വിറ്റി ഷെയറുകൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
സെനിത്ത് ഡ്രഗ്‌സ്
എസ്എംഇ വിഭാഗത്തിൽ ഈ ആഴ്‌ച ഏറ്റവുമധികം കാത്തിരിക്കുന്ന ഐപിഒയാണ് സെനിത്ത് ഡ്രഗ്‌സ്. ഇഷ്യു ഫെബ്രുവരി 19ന് ആരംഭിച്ച് ഫെബ്രുവരി 22ന് അവസാനിക്കും. ഇഷ്യുവിന്‍റെ ഉയർന്ന പ്രൈസ് ബാൻഡിൽ ഒന്നിന് 79 രൂപ ആണ് വില. ലോട്ട് സൈസ് 1600 ഷെയറുകളാണ്.
റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 126,400 രൂപയാണ്. ഓഹരികളുടെ അലോട്ട്‌മെന്‍റ് 23-ന് പൂർത്തിയാവും. ഓഹരികൾ ഫെബ്രുവരി 27-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങൽ, നിലവിലുള്ള നിർമാണ ബ്ലോക്കിന്‍റെ വിപുലീകരണം, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
ഡീം റോൾ ടെക്
അലോയ് സ്റ്റീൽ, കാസ്റ്റ് അയേൺ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ ഡീം റോൾ ടെക്, എസ്എംഇ വിഭാഗത്തിലും ഐപിഒ ഈ ആഴ്ച അവതരിപ്പിക്കും. പബ്ലിക് ഓഫർ ഫെബ്രുവരി 20-ന് ആരംഭിച്ച് ഫെബ്രുവരി 22-ന് അവസാനിക്കും. ഐപിഒ വഴി ഏകദേശം 29 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്, ഒരു ഓഹരിയുടെ വില 129 രൂപ ആണ്.
ഏഴ് കമ്പനികൾ
എസ്‌കോനെറ്റ് ടെക്‌നോളജീസ്, കലഹൃദാൻ ട്രെൻഡ്‌സ്, തായ് കാസ്റ്റിംഗ്, ഇൻ്റീരിയേഴ്‌സ്, അറ്റ്‌മാസ്‌കോ, ഡബ്ല്യുടിഐ ക്യാബ്‌സ്, വൈഭോർ സ്റ്റീൽ ട്യൂബ്‌സ് എന്നിവയാണ് വരുന്ന ആഴ്‌ചയിൽ ലിസ്‌റ്റിംഗ് ചെയ്യുന്ന ഏഴ് കമ്പനികൾ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
