എട്ട് പുതിയ കമ്പനികൾ ഓഗസ്റ്റ് 26 തിങ്കളാഴ്ചയ്ക്കും ഓഗസ്റ്റ് 30 വെള്ളിയാഴ്ചയ്‌ക്കും ഇടയിൽ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒകൾ) വഴി ഓഹരി വിപണിയിലേക്കെത്തുകയാണ്. ഇക്കോസ് മൊബിലിറ്റിയും പ്രീമിയർ എനർജീസുമാണ് മെയിൻബോർഡ് സെഗ്‌മെൻ്റിൽ ഉൾപ്പെടുന്നത്. എസ്എംഇ വിഭാഗത്തിൽ ആറ് കമ്പനികളുടെ ഐപിഒ അരങ്ങേറും. നിക്ഷേപകർക്ക് തിരക്കുള്ള ദിവസങ്ങളാണ് വരുന്നതെന്ന് സാരം. അതുകൊണ്ടു തന്നെ ഐപിഒയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
1. പ്രീമിയർ എനർജീസ്
രാജ്യത്തെ രണ്ടാമത്തെ വലിയ സോളാർ മൊഡ്യൂൾസ്, ബാറ്ററി നിർമാതാക്കളാണ് പ്രീമിയർ എനർജീസ്. ആഗസ്റ്റ് 27 മുതൽ 29 വരെയാണ് ഓഹരി വിൽപ്പന. 1291.4 കോടി രൂപയുടെ പുതിയ ഓഹരികൾ ആണ് വിറ്റഴിക്കുന്നത്. പ്രമോട്ടർമാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 3.4 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഐപിഒയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓഹരി വില
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 427 രൂപ മുതൽ 450 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 33 ഇക്വിറ്റി ഓഹരികൾക്കും തുർന്ന് 33ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാർക്കായി മാറ്റി വെച്ചിരിക്കുന്ന ഓഹരികൾക്ക് ഒന്നിന് 22 രൂപ വീതം ഡിസ്കൗണ്ട് ലഭ്യമാകും.
കൊട്ടക് ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ്, ജെപി മോർഗൻ, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിൻ്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരായി പ്രവർത്തിക്കുന്നത്.

2. ഇക്കോസ് മൊബിലിറ്റി ആൻഡ് ഹോസ്പിറ്റാലിറ്റി
ഇന്ത്യയിലെ കോർപ്പറേറ്റ് കമ്പനികൾക്ക് 25 വർഷത്തിലധികമായി ആഡംബര, ബജറ്റ് യാത്രാ സൗകര്യമൊരുക്കുന്ന കമ്പനിയാണ് ഇക്കോസ് ഇന്ത്യ മൊബിലിറ്റി ആൻഡ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ്. പ്രാരംഭ ഓഹരി വിൽപ്പന ഓഗസ്റ്റ് 28 ബുധനാഴ്ച പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും ഓഗസ്റ്റ് 30 വെള്ളിയാഴ്ച അവസാനിക്കും.
ഓഹരി വില
പ്രമോട്ടര്‍മാരുടെ ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 1.8 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 318 മുതൽ 334 രൂപ വരെയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 44 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 44 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഇക്വിറസ് ക്യാപിറ്റലും ഐഐഎഫ്എൽ സെക്യൂരിറ്റീസുമാണ് ഇഷ്യുവിൻ്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.

എസ്എംഇ വിഭാഗത്തിലെ ഐപിഒകൾ
ഇലക്ട്രിക്കൽ കൺട്രോൾ പാനലിൻ്റെയും ഓട്ടോമേഷൻ പാനലിൻ്റെയും നിർമ്മാതാക്കളായ വിഡീൽ സിസ്റ്റം ലിമിറ്റഡിന്‍റെ ഐപിഒ ഓഗസ്റ്റ് 27 മുതൽ 29 വരെയാണ്. 18.08 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 112 രൂപായാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യൻ ഫോസ്ഫേറ്റ് ഐപിഒ ഓഗസ്റ്റ് 26 തിങ്കളാഴ്ച ആരംഭിക്കും, ഇത് ഒരു ഷെയറിന് 94 രൂപ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുണ്ട്. ജെയ് ബീ ലാമിനേഷൻസ് അതിൻ്റെ ഓഹരികൾ ഒന്നിന് 138-146 രൂപ നിരക്കിൽ വാഗ്‌ദാനം ചെയ്യുന്നു, പാരാമാട്രിക്‌സ് ടെക്‌നോളജീസ് ഐപിഒ യഥാക്രമം 110 രൂപയ്ക്കും എയറോൺ കോമ്പോസിറ്റ് 125 രൂപയ്ക്കും ലഭിക്കും.
ജെയ് ബീ ലാമിനേഷൻസ്, പാരാമാട്രിക്സ് ടെക്നോളജീസ് എന്നിവയുടെ ഐപിഒ ഓഗസ്റ്റ് 27 ആം തീയ്യതിയും എയറോൺ കോമ്പോസിറ്റ്, ആർച്ചിറ്റ് നുവുഡ് ഇൻഡസ്ട്രീസ് എന്നിവയുടെ ഐപിഒകൾ യഥാക്രമം ഓഗസ്റ്റ് 28 ബുധനാഴ്ചയും ഓഗസ്റ്റ് 30 വെള്ളിയാഴ്ചയും സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications