ദില്ലി; അസം, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങൾ കൂടി ധനകാര്യ മന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് നിശ്ചയിച്ചിട്ടുള്ള "ഈസ് ഓഫ് ഡുയിംഗ് ബിസിനസ്" (ബിസിനസ് സഹൃദ) പരിഷ്കാരങ്ങൾ നടപ്പാക്കാൻ അനുമതി.അതോടെ,അധിക സാമ്പത്തിക വിഭവ സമാഹരണത്തിന് ഈ സംസ്ഥാനങ്ങൾ യോഗ്യത നേടി. സംസ്ഥാനങ്ങൾക്ക് ഇനി പൊതു വിപണിയിൽ നിന്ന് വായ്പകളിലൂടെ 5,034 കോടി രൂപ അധികമായി സമാഹരിക്കാനാകും.
ഈ നാല് സംസ്ഥാനങ്ങൾ കൂടി പരിഷ്കാരങ്ങൾ നടപ്പാക്കുന്നതോടെ ബിസിനസ്സ് സുഗമമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പരിഷ്കാരങ്ങൾ നടപ്പാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി ഉയർന്നു. നേരത്തെ ആന്ധ്ര, കർണാടക, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പരിഷ്കാരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഈ പന്ത്രണ്ട് സംസ്ഥാനങ്ങൾക്ക് ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് 28,183 കോടി രൂപ അധിക വായ്പയെടുക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ ഒരു പ്രധാന സൂചകമാണ് ബിസിനസ്സ് സൗഹൃദ പരിഷ്കാരങ്ങൾ. ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സംജാതമാകുന്നത് സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ വളർച്ച വേഗത്തിലാക്കും.അതിനാൽ, ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് അധിക വായ്പയെടുക്കൽ അനുമതി നൽകുന്നത് സംബന്ധിച്ച് 2020 മെയ് മാസത്തിൽ തന്നെ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
