ഈ ദീപാവലി കളറാക്കാൻ മികച്ച 10 ഓഹരികൾ ഇതാ... വെറും 247 രൂപ മുതൽ നിങ്ങൾക്കും വാങ്ങാം

ഓഹരികൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ സമയമാണിത്. ദീപാവലി ആഘോഷങ്ങൾക്ക് ഇനി ദിവസങ്ങളില്ല. നിങ്ങൾ വാങ്ങാന ഉദ്ദേശിക്കുന്ന ഓഹരികളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം, ഒപ്പം വിപണിയിലെ മാറ്റങ്ങളെ കുറിച്ച് അറിവും വേണം. സാധാരണയായി ഏത് ഓഹരികളാണ് നല്ലതെന്ന് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ നിർദ്ദേശിക്കാറുണ്ട്. അതനുസരിച്ച് ഈ ദീപാവലിയോടനുബന്ധിച്ച് നിങ്ങൾക്ക് വാങ്ങാവുന്ന 10 ഓഹരികളുടെ ലിസ്റ്റ് ചോയിസ് ബ്രോക്കറേജ് സ്ഥാപനം നിർദ്ദേശിക്കുന്നു. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.

നിങ്ങൾക്ക് വാങ്ങാവുന്ന ഓഹരികൾ

1. ബജാജ് ഓട്ടോ

ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണ് ബജാജ് ഓട്ടോ. ഇലക്ട്രോണിക് വാഹനങ്ങൾക്ക് നിലവിൽ വലിയ ഡിമാന്റുണ്ട്. ദീർഘ കാലത്തേക്ക് വരെ ക്ഷമതയുള്ള വാഹനങ്ങളാണ് ബജാജ് ഓട്ടോ ഉറപ്പ് നൽകുന്നത്. 10,501 രൂപയാണ് നിലവിലെ ഓഹരി വില. ടാർജറ്റ് വില 12,483 രൂപയാണ്.

2. ഭാരത് ഡയനാമിക്സ് (BDL)

ഇന്ത്യൻ പ്രതിരോധ സേനയുമായി ബന്ധപ്പെട്ട് ആയുധ സംവിധാനങ്ങളുടെ നിർമ്മാണ അടിത്തറയായിട്ടാണ് BDL സ്ഥാപിക്കപ്പെട്ടത്. ഡൊമസ്റ്റിക്കലി ഉണ്ടാവുന്ന ആക്രമണത്തിൻ്റെയും പ്രതിരോധ സംവിധാനങ്ങളുടെയും ഏക സപ്ലൈയറാണ് ഭാരത് ഡയനാമിക്സ്. അതിനാൽ തന്നെ കയറ്റുമതി സാധ്യത വർദ്ധിപ്പിക്കുന്നു. നിലവിൽ ഈ ഓഹരി 10,501 രൂപയ്ക്ക് വാങ്ങാം. ടാർജറ്റ് വില വരുന്നത് 12,483 രൂപയാണ്.

ഈ ദീപാവലി കളറാക്കാൻ മികച്ച 10 ഓഹരികൾ ഇതാ... വെറും 247 രൂപ മുതൽ നിങ്ങൾക്കും വാങ്ങാം

3. എസി.സി.സി ലിമിറ്റഡ്

അദാനി ​ഗ്രൂപ്പിന്റെ അസോസിയേറ്റഡ് സിമന്റ് കമ്പനീസ് അഥവാ എസി.സി.സി സിമന്റ് ഇന്ത്യയിലെ മികച്ച സിമന്റ് നിർമ്മാതാക്കളാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും വിപുലമായ പാർപ്പിട ഭവന പദ്ധതികളിലും ഏകദേശം 7-8 ശതമാനം വരെ വളർച്ചയാണ് എസി.സി.സി സിമന്റ് കമ്പനി പ്രതീക്ഷിക്കുന്നത്. 2028 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ ശേഷി 140 മില്യൺ ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 89 മില്യണാണ്. നിലവിൽ 2,301 രൂപയ്ക്ക് ഈ ഓഹരി വാങ്ങാം. ടാർജറ്റ് വില 2,795 രൂപയാണ്.

4. സോമാനി സെറാമിക്സ്

ഇന്ത്യയിലെ മികച്ച ടൈൽസ് നിർമ്മാതാക്കളാണ് സോമാനി സെറാമിക്സ്. ഈ സാമ്പത്തിക വർഷത്തിൽ 14.2% വളർച്ചയിൽ നിന്ന് 2027 സാമ്പത്തിക വർഷത്തിലേക്ക് എത്തുക്കുമ്പോൾ 17.4% വളർച്ചയിലേക്ക് എത്തിപ്പെടണമെന്നാണ് കമ്പനി ആ​ഗ്രഹിക്കുന്നത്. നിലവിൽ 698 രൂപയ്ക്ക് ഓഹരി വാങ്ങാം. 965 രൂപയാണ് ടാർജറ്റ് വില.

5. ടി.സി.എസ്

മൾട്ടി നാഷണൽ ടെക്നോളജി കമ്പനിയാണ് ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് അഥവാ ടി.സി.എസ്. വളർച്ചാ മേഖലയിൽ ഇനിയും മുന്നോട്ട് കുതിക്കാനാണ് ടി.സി.എസ് ശ്രമിക്കുന്നത്. നിങ്ങൾക്കും ഇപ്പോൾ ഈ ഓഹരി വാങ്ങാം. നിലവിൽ 4,078 രൂപയാണ് ഓഹരി വില. ടാർജറ്റ് വില 4,664 രൂപയാണ്.

6. എച്ച്.സി.എൽ ടെക്നോളജീസ്

ഇന്ത്യയിലെ മൾട്ടി നാഷണൽ ഇൻഫോർമേഷൻ ടെക്നോളജി കൺസൾട്ടിം​ഗ് കമ്പനിയാണ് എച്ച്.സി.എൽ. ഡാറ്റ & AI, ഡിജിറ്റൽ എഞ്ചിനീയറിംഗ്, SAP മൈഗ്രേഷൻ, കാര്യക്ഷമത അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകൾ എന്നിവയിൽ കൂടുതൽ അവസരങ്ങൾ നൽകുന്നു. 24-27 സാമ്പത്തിക വർഷത്തിൽ ഇനിയും വലിയ വളർച്ച പ്രതീക്ഷിക്കുന്നു. നിലവിൽ ഈ ഓഹരി വാങ്ങാൻ 1,843 രൂപ വേണം. എന്നാൽ 2,105 രൂപയാണ് ടാർജറ്റ് വില.

7. ഇ.എഫ്.സി ലിമിറ്റഡ്

ഇ.എഫ്.സി ലിമിറ്റഡ്, മികച്ച ഓഫീസ് സ്പെസുകൾ ഉറപ്പ് നൽകുകയും അതിന് മികവാർന്ന ഡിസൈനുകൾ ചെയ്യുകയും ഒപ്പം ഫർണിച്ചറുകൾ നിർമ്മിക്കുകയും ചെയ്യുന്നു. 2025 സാമ്പത്തിക വർഷത്തോടെ ഫർണിച്ചർ നിർമ്മാണ മേഖലയിൽ അത്യപൂർവ്വ നേട്ടം കൈവരിക്കാനാണ് കമ്പനിയുടെ ശ്രമം. നിലവിൽ ഓഹരി വില 488 രൂപയാണ്. 855 രൂപയാണ് ടാർജറ്റ് വില.

8. ഗ്രാന്യൂൾസ് ഇന്ത്യ

ഇതൊരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ലോക മാർക്കറ്റിലും വ്യാപരമുണ്ട്. 24-27 സാമ്പത്തിക വർഷത്തിൽ വിപുലമായ വളർച്ചയുണ്ടാവുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. നിലവിലെ ഓഹരി വില 590 രൂപയാണ്. ടാർജറ്റ് വില 723 രൂപയാണ്.

9. ഗ്ലോബൽ ഹെൽത്ത്

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,000-1,200 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിൽ ഓപരി വാങ്ങാൻ 1,047 രൂപ വേമം. ടാർജറ്റ് ചെയ്യുന്നത് 1,246 രൂപയ്ക്കാണ്.

10. ഉഗ്രോ ക്യാപിറ്റൽ

MSME ക്രെഡിറ്റുകൾക്കുള്ള ഡിമാന്റ് വർദ്ധിച്ചുവരുന്നതിനാൽ ഉ​ഗ്രോ ക്യാപിറ്റൽ അതി? പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല മികച്ച സാങ്കേതിക വിദ്യയും ബിസിനസ് മോഡലുകളുമെല്ലാം കമ്പനിയുടെ വളർച്ചക്ക് സുപ്രധാന ഘടകമാണ്. നിലവിൽ ഓഹരി 247 രൂപയ്ക്ക് വാങ്ങാം. ടാർജറ്റ് വില 345 രൂപയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X