റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക് വീണ സ്വർണവില വീണ്ടും പതിയ ഉയരുകയാണ്. ഒക്ടോബർ 17-ആം തീയ്യതിയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 97,360 രൂപയായിരുന്നു അന്ന് പവന്‍റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില താഴേക്ക് വീണു. ഒക്ടോബർ 30-ആം തീയ്യതി പവന്‍റെ വില 88,360 രൂപയിലെത്തി. 2 ആഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 9,000 രൂപ.
ഒക്ടോബർ 31-ആം തീയ്യതി ആയപ്പോഴേക്കും പവന്‍റെ വില വീണ്ടും 90,000 രൂപയ്ക്ക് മുകളിലേക്കെത്തി. എന്നാൽ നവംബർ മാസത്തിന്‍റെ ആദ്യ ദിവസങ്ങൾ ആഭരണപ്രേമികൾക്ക് വീണ്ടും പ്രതീക്ഷ നൽകി. മഞ്ഞ ലോഹം ചെറുതായി താഴേക്ക് വീണു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കുറഞ്ഞതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
ഇന്നത്തെ വില
ഇന്ന് രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. ഒരു പവന് 320 രൂപ ഉയർന്ന് 89,400 രൂപയിലായിരുന്നു രാവിലെ സ്വർണവ്യാപാരം. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണവില മാറി. നിവലിൽ 480 രൂപ വർധിച്ച് 89,880 രൂപയാണ് പവന്. രാജ്യാന്തര വിപണി കാഴ്ചവയ്ക്കുന്ന തിരിച്ചുകയറ്റത്തിന്‍റെ ആവേശത്തിലാണ് കേരളത്തിലും വില കൂടുന്നത്. രാജ്യാന്തരവില ഔൺസിന് 3,966 ഡോളറിൽനിന്ന് 4,015 ഡോളറിലേക്ക് ഉയർന്നു.
സ്വർണവില കൂടുതൽ കുറയുമോ..?
വരും നാളുകളിൽ സ്വർണവില താഴേക്ക് വീഴാനുള്ള സാധ്യതയില്ലെന്നാണ് മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിന് നിരവധി കാരണങ്ങളുമുണ്ട്. സ്വർണത്തിന്‍റെ വിലയിൽ ഇപ്പോൾ നടക്കുന്നത് ഒരു തിരുത്തൽ പ്രക്രിയയാണെന്നാണ് സാമ്പത്തിക വിദഗ്ധനായ ബിജി എബ്രഹാം പറയുന്നത്. ഭൗമ-രാഷ്ട്രീയ വിഷയങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇപ്പോൾ യുദ്ധവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന ആശങ്കകൾ ഏതാണ്ട് അവസാനിച്ചു വന്നുകൊണ്ടിരിക്കുന്ന സമയത്ത് സ്വാഭാവികമായിട്ടും അത് ഡോളറിന്റെ മൂല്യം കൂട്ടുകയും സ്വർണ വില കുറയ്ക്കാൻ കാരണമാവുകയും ചെയ്യും.

സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ആഭരണങ്ങള്‍ക്കും ഇപ്പോള്‍ ഡിമാന്‍ഡുണ്ട്. ഇടിഎഫുകള്‍ പോലുള്ള ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ കൂടുതല്‍ ശക്തമായി. കൂടാതെ മൈക്രോചിപ്പ് പോലുള്ള സാങ്കേതിക വിദ്യ രംഗത്തും സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിച്ച് വരികയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യന്‍ റീജിയണൽ സിഇഒ സച്ചിന്‍ ജെയിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദി വീക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപം മികച്ച തീരുമാനം
ഹൃസ്വകാലത്തേക്ക് സ്വർണവില താഴേക്ക് വീണാലം ദീർഘകാലാടിസ്ഥാനത്തിൽ മികച്ച നിക്ഷേപ മാർഗമാണ് സ്വർണം. ലോങ്ങ് ടേമിൽ ഗോൾഡിന്റെ പ്രൈസ് ഉയർന്നു തന്നെ നിൽക്കും അത് തന്നെയാണ് ചരിത്രം. നാലഞ്ചു വർഷത്തിന്റെ ഒരു പീരീഡ് നമ്മൾ പരിശോധിക്കുകയാണെങ്കിൽ സ്വർണ്ണത്തിന്റെ വില ഉയർന്നു തന്നെ നിൽക്കാനുള്ള സാധ്യത തന്നെയാണ് കാണുന്നതെന്ന് ബിജി എബ്രഹാം വ്യക്തമാക്കി. 2025-ൽ മാത്രം 45 ശതമാനത്തിന് മുകളിൽ വളർച്ച സ്വർണം നേടി. സമാന വളർച്ച തന്നെ വരും വർഷങ്ങളിൽ സ്വർണത്തിനുണ്ടായേക്കും. അതുകൊണ്ടുതന്നെ നിക്ഷേപമെന്ന രീതിയിൽ സ്വർണത്തെ സമീപിക്കുന്നവർ വില കുറയുമ്പോൾ കൂടുതൽ സ്വർണം വാങ്ങുന്നത് നല്ലതാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications