ദില്ലി: ഏഷ്യയിലെ ഏറ്റവും കരുത്തരായ ബിസിനസ്സുകാരായ സ്ത്രീകളുടെ പട്ടിക ഫോര്‍ബ്സ് മാസിക തയ്യാറാക്കി. 25 പേരുടെ പട്ടികയാണ് ഇവര്‍ പുറത്തിറക്കിയിരിക്കുന്നത്. അതില്‍ അഞ്ച് പേര് ഇന്ത്യക്കാരാണ്.
ബൈജൂസ് ആപ്പിന്റെ സഹ സ്ഥാപകയായ ദിവ്യ ഗോകുല്‍നാഥും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ദിവ്യ.
കാവന്വയുടെ സഹസ്ഥാപകയും സിഇഒയും ആയ മെലാനി പെര്‍കിന്‍സ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള റോഷ്ണി നാടാര്‍ മല്‍ഹോത്ര ( ചെയര്‍ പേഴ്സണ്‍ എച്ച്സിഎല്‍ ടെക്നോളജീസ്- 4-ാം സ്ഥാനം), സാമന്ത ഡു (ഫൗണ്ടര്‍, ചെയര്മാന് ആന്റ് സിഇഒ സായി ലാബ്- എട്ടാം സ്ഥാനം), ദിവ്യ ഗോകുല്‍നാഥ്, അമീറ ഷാ (എംഡി മെട്രോപൊളിസ് ഹെല്‍ത്ത് കെയര്‍-16-ാം സ്ഥാനം), വിനാതി സറഫ് മുത്രേജ (സിഇഒ ആന്റ് എംഡി വിനാറ്റി ഓര്ഗാനിക്സ, 23-ാം സ്ഥാനം) എന്നിവരാണ് പട്ടികയിലെ ഇന്ത്യക്കാര്‍.

ബൈജൂസ് ആപ്പിന്റെ സഹ സ്ഥാപകയായ ദിവ്യ ഗോകുല്‍നാഥ് ബജു രവീന്ദ്രന്റെ ഭാര്യ കൂടിയാണ്. ബൈജു രവീന്ദ്രനും സഹോദരന് റിജു രവീന്ദരനും ദിവ്യ ഗോകുല്‍നാഥും ചേര്‍ന്നാണ് ബൈജൂസ് ആപ്പ് സ്ഥാപിച്ചത്. ആപ്പിന്റെ കണ്ടന്റ് മേഖല കൈകാര്യം ചെയ്യുന്നത് ദിവ്യയാണ്.ബൈജൂസിന്റെ വിജയത്തില്‍ വലിയ പങ്കാണ് ദിവ്യ വഹിച്ചിട്ടുള്ളത്.
ജിആര്‍ഇ പരിശീലനത്തിനായി ബൈജൂസ് അക്കാഡമിയില്‍ വിദ്യാര്‍ത്ഥിയായി എത്തിയ ആളാണ് ദിവ്യ. പിന്നീട് ഇവിടത്തെ അധ്യാപികയും ആയി. ജിആര്‍ഇ ക്ലിയര്‍ ചെയ്തെങ്കിലും അധ്യാപക ജോലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ബിജു രവീന്ദ്രനെ വിവാഹം കഴിയ്ക്കുന്നതും ബൈജൂസ് ആപ്പ് തുടങ്ങുന്നതും എല്ലാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
