മൈക്രോസോഫ്റ്റിനോ ഓറക്കിളിനോ ടിക്‌ടോക്ക് വില്‍ക്കില്ല, രണ്ടുംകല്‍പ്പിച്ച് ബൈറ്റ് ഡാന്‍സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'അങ്ങനെ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ടിക്‌ടോക്കിനെ വില്‍ക്കാന്‍ ബൈറ്റ് ഡാന്‍സിന് ഉദ്ദേശമില്ല', വെളിപ്പെടുത്തുന്നത് മറ്റാരുമല്ല, ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ സിജിടിഎന്‍ തന്നെ. ചെറുവീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറണമെന്നാണ് ഡോണള്‍ഡ് ട്രംപ് ബൈറ്റ് ഡാന്‍സിനോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ രാജ്യത്തു നിന്ന് ടിക്‌ടോക്കിനെ നിരോധിക്കും, ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 
മൈക്രോസോഫ്റ്റിനോ ഓറക്കിളിനോ ടിക്‌ടോക്ക് വില്‍ക്കില്ല, രണ്ടുംകല്‍പ്പിച്ച് ബൈറ്റ് ഡാന്‍സ്

ഇതിന്‍പ്രകാരം ടിക്‌ടോക്കിനെ വാങ്ങാന്‍ താത്പര്യം അറിയിച്ച് മൈക്രോസോഫ്റ്റ്, ഓറക്കിള്‍ മുതലായ ഭീമന്‍ കമ്പനികള്‍ രംഗത്തുവരികയുണ്ടായി. എന്നാല്‍ ടിക്‌ടോക്കിനെ മൈക്രോസോഫ്റ്റിനോ ഓറക്കിളിനോ വില്‍ക്കാന്‍ ബൈറ്റ് ഡാന്‍സ് ഉദ്ദേശിക്കുന്നില്ല. പറഞ്ഞുവരുമ്പോള്‍ ഇവര്‍ രണ്ടുപേര്‍ക്കു മാത്രമല്ല, ടിക്‌ടോക്കിന്റെ 'സോഴ്‌സ് കോഡ്' ഒരു അമേരിക്കന്‍ കമ്പനിക്കും കൊടുക്കാന്‍ ബൈറ്റ് ഡാന്‍സ് തയ്യാറല്ല. കമ്പനിയുമായി നേരിട്ടു ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചാണ് സിജിടിഎന്‍ പുതിയ വിവരം വെളിപ്പെടുത്തുന്നത്.

നേരത്തെ, ടിക്‌ടോക്കിനായി തങ്ങള്‍ സമര്‍പ്പിച്ച താത്പര്യപത്രം ബൈറ്റ് ഡാന്‍സ് നിരസിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. 'ടിക്‌ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് മൈക്രോസോഫ്റ്റിന് കൈമാറാന്‍ ബൈറ്റ് ഡാന്‍സിന് താത്പര്യമില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ചൈനീസ് കമ്പനി നല്‍കി', പ്രസ്താവനയില്‍ മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

മൈക്രോസോഫ്റ്റിന്റെ അപേക്ഷ തള്ളിയ സാഹചര്യത്തില്‍ ടിക്‌ടോക്കിനെ ഓറക്കിള്‍ ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ടിക്‌ടോക്കിനെ ഓറക്കിളിന് വില്‍ക്കാന്‍ ബൈറ്റ് ഡാന്‍സ് മുതിരില്ല. പകരം 'വിശ്വസ്ത ടെക്ക് പങ്കാളി'യായി കൂടെക്കൂട്ടുമെന്നാണ് സൂചന. ഇതേസമം, ടിക്‌ടോക്കും ഓറക്കിളും തമ്മിലെ സഹകരണം അമേരിക്കയില്‍ മാത്രമായിരിക്കും.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്‌ടോക്കിനെതിരെ അമേരിക്ക നടപടിയെടുക്കുന്നത്. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് അമേരിക്കന്‍ ജനതയുടെ സ്വകാര്യ വിവരങ്ങള്‍ ടിക്‌ടോക്കിലൂടെ ചോര്‍ത്തുകയാണെന്ന ആക്ഷേപം ശക്തം. നിലവില്‍ സെപ്തംബര്‍ 20 വരെയാണ് ടിക്‌ടോക്കിനെ വില്‍ക്കാന്‍ ട്രംപ് ഭരണകൂടം ബൈറ്റ് ഡാന്‍സിന് നല്‍കിയിരിക്കുന്ന സാവകാശം. എന്തായാലും ഓറക്കിളിന് വിശ്വസ്ത ടെക്ക് പങ്കാളി പദവി നല്‍കിയാല്‍ പ്രശ്‌നം അവസാനിക്കുമോയെന്ന് കണ്ടറിയണം.

നേരത്തെ, ട്രംപിന്റെ ഉത്തരവിന് പിന്നാലെ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചൈനീസ് പ്ലാറ്റ്‌ഫോമുകള്‍ കയറ്റുമതി ചെയ്യുന്ന കാര്യത്തില്‍ പുതിയ നയം ചൈന സ്വീകരിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ഒട്ടനവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരിക്കുകയാണ്. ഗാല്‍വാന്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്.

Read more about: tik tok
English summary

ByteDance will not sell TikTok to either Microsoft or Oracle: Chinese State Media

ByteDance will not sell TikTok to either Microsoft or Oracle: Chinese State Media. Read in Malayalam.
Story first published: Monday, September 14, 2020, 18:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X