വികസന ധനകാര്യ സ്ഥാപനം രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; രാജ്യത്തിന്‍റെ വികസനത്തിനും സാമ്പത്തിക ലക്ഷ്യങ്ങൾക്കുമായി ഡവലപ്മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ (ഡിഎഫ്ഐ) രൂപീകരിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 20000 കോടി രൂപ മൂലധനമായി ചേർത്താണ് ധനകാര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിഎഫ്ഐ സ്ഥാപിക്കുകയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

 
വികസന ധനകാര്യ സ്ഥാപനം രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി

വികസനവും സാമ്പത്തിക ലക്ഷ്യങ്ങളും ഒരു ഡി‌എഫ്‌ഐ സ്ഥാപിക്കുന്നതിന് പ്രധാനമാണ്. ഇത് ദീർഘകാല ഫണ്ട് സ്വരൂപിക്കാൻ സഹായിക്കും. 2021ലെ ബജറ്റില്‍ നിന്ന് ഇതിനാവശ്യമായ പ്രാരംഭ തുക നൽകുംമെന്നും മന്ത്രി വ്യക്തമാക്കി.2021 ലെ ബജറ്റില്‍ ഡി‌എഫ്‌ഐ സ്ഥാപിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ മന്ത്രി ന‌ടത്തിയിരുന്നു.

 

തുടക്കത്തില്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലായിരിക്കുന്ന സ്ഥാപനത്തില്‍ പ്രാരംഭ ഗ്രാന്‍ഡായി 5,000 കോടി രൂപയും അധികഗ്രാന്‍ഡിന്റെ തുക 5,000 കോടിരൂപയ്ക്കുള്ളിലും നല്കും. പ്രൊഫല്‍ണല്‍ ബോര്‍ഡില്‍ അന്‍പത് ശതമാനം ഔദ്യോഗിക ഡയറക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിധത്തിലായിരിക്കും ഇതിന്റെ ഘടന. ഡി‌എഫ്‌ഐയുടെ ആദ്യ പത്തു വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുത്ത് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വികസന ധനകാര്യ സ്ഥാപനത്തിന്‍റെ ഫണ്ടുകള്‍ കുറയ്ക്കുന്നതിന് സ്ഥാപനത്തിന് സെക്യൂരിറ്റികള്‍ നല്കുവാനും പദ്ധതിയുണ്ട്. രാജ്യത്തെ ബോണ്ട് വിപണിയില്‍ സ്വാധീനം ചെലുത്തുന്നതിന് ഇത് സഹായിക്കും എന്നു മാത്രമല്ല, പ്രാരംഭമൂലധനത്തെ സ്വാധീനിക്കുവാനും വ്യത്യസ്ത ഇടങ്ങളില്‍ നിന്നു ഫണ്ട് സ്വീകരിക്കുവാനും ഇത് സ്ഥാപനത്തെ സഹായിക്കും.

റബ്ബര്‍ ഇറക്കുമതി കുറഞ്ഞു, ആഭ്യന്തര വിപണിയില്‍ വന്‍ ഡിമാന്‍ഡ്; നിരക്ക് 170ന് മുകളില്‍റബ്ബര്‍ ഇറക്കുമതി കുറഞ്ഞു, ആഭ്യന്തര വിപണിയില്‍ വന്‍ ഡിമാന്‍ഡ്; നിരക്ക് 170ന് മുകളില്‍

  ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോയെ മറികടന്ന് എയർടെൽ: ലയനത്തിന് ശേഷം വളർച്ച രേഖപ്പെടുത്തി വോഡഫോൺ- ഐഡിയ  ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോയെ മറികടന്ന് എയർടെൽ: ലയനത്തിന് ശേഷം വളർച്ച രേഖപ്പെടുത്തി വോഡഫോൺ- ഐഡിയ

ലാക്ടോ കലാമൈൻ ബ്രാൻഡ് അംബാസഡർ ഇനി കാജൽ അഗർവാൾലാക്ടോ കലാമൈൻ ബ്രാൻഡ് അംബാസഡർ ഇനി കാജൽ അഗർവാൾ

Read more about: nirmala sitharaman
English summary

Cabinet approved the formation of a Development Finance Institution | വികസന ധനകാര്യ സ്ഥാപനം രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി

Cabinet approved the formation of a Development Finance Institution
Story first published: Wednesday, March 17, 2021, 23:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X