ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയിൽ അക്കൗണ്ടുള്ളവർ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ. ബാങ്ക് ഓഫ് ബറോഡ ഞായറാഴ്ച, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവയുടെ 3,898 ശാഖകളുടെ ലയനം പൂർത്തിയാക്കിയതായി അറിയിച്ചു. വിജയ ബാങ്കും ദേനാ ബാങ്കും ഏപ്രിൽ 1 മുതൽ ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിരുന്നു.
പഴയ 1,770 ദേനാ ബാങ്ക് ശാഖകളുടെ സംയോജനം 2020 ഡിസംബറിൽ ബാങ്ക് പൂർത്തിയാക്കിയിട്ടുണ്ട്. നേരത്തെ 2,128 വിജയ ബാങ്ക് ശാഖകളുടെ സംയോജനം 2020 സെപ്റ്റംബറിൽ പൂർത്തീകരിച്ചിരുന്നുവെന്ന് ബാങ്ക് അറിയിച്ചിരുന്നു. കൊവിഡ് വെല്ലുവിളികൾക്കിടയിലും ബാങ്ക് ഓഫ് ബറോഡയുമായി ബാങ്കുകളുടെ സംയോജനം വിജയകരമായി പൂർത്തിയാക്കിയതായി വിജയ ബാങ്കും ദേന ബാങ്കും അറിയിച്ചു.

എല്ലാ ഉപഭോക്താക്കൾക്കും വീണ്ടും ബാങ്ക് ഓഫ് ബറോഡയുടെ സേവനങ്ങൾ എത്തിച്ചു നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സഞ്ജീവ് ചദ്ദ പറഞ്ഞു. 5 കോടിയിലധികം ഉപഭോക്തൃ അക്കൗണ്ടുകൾ പുതിയ ബാങ്കിലേയ്ക്ക് മാറ്റി. ശാഖകൾക്ക് പുറമേ, എല്ലാ എടിഎമ്മുകളും പിഒഎസ് മെഷീനുകളും ക്രെഡിറ്റ് കാർഡുകളും മാറ്റി.
ഇന്ത്യയിലുടനീളം മൊത്തം 8,248 ആഭ്യന്തര ശാഖകളിലേക്കും 10,318 എടിഎമ്മുകളിലേക്കും എല്ലാ ഉപഭോക്താക്കൾക്കും പ്രവേശനമുണ്ടെന്നും ബാങ്കുകളുടെ മുഴുവൻ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും പൂർണ്ണ പ്രവേശനം നൽകുമെന്നും ബാങ്ക് അറിയിച്ചു. എല്ലാ ഉപഭോക്താക്കൾക്കും ഇപ്പോൾ ബാങ്കിന്റെ ഡിജിറ്റൽ ചാനലുകളിലേക്ക് പ്രവേശനം ലഭിക്കും. പഴയ ബാങ്കുകൾ ഇതിനകം ഉപയോക്താക്കൾക്ക് നൽകിയിട്ടുള്ള ഡെബിറ്റ് കാർഡുകൾ നിശ്ചിത കാലാവധി അവസാനിക്കുന്നതുവരെ പ്രവർത്തിക്കുമെന്നും ബാങ്ക് അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications