ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് റിപ്പോർട്ടുചെയ്‌തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവർക്കും ഉണ്ടാവുന്ന സംശയമാണ് ആരോഗ്യ ഇന്‍ഷൂറൻസിൽ കൊറോണ വൈറസ് ചികിത്സയ്ക്ക് പരിരക്ഷ ലഭിക്കുമോയെന്ന്.
ഇന്ത്യയിലെ മിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസികളും കൊറോണ വൈറസിന് പരിരക്ഷ നൽകുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കേസുകളിൽ കോവിഡ്-19 അനുബന്ധ ക്ലെയിമുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നിർദ്ദേശിച്ചിട്ടുണ്ട്. റെഗുലർ ആരോഗ്യ ഇൻഷൂറൻസ് പോളിസി ഉള്ളവർക്ക് ഈ പ്രക്രീയ ലളിതമാക്കാൻ സാധ്യതയുണ്ട്.
കൊറോണ വൈറസ് ചികിത്സയ്ക്കായി ക്ലെയിം ചെയ്യാൻ കഴിയുന്ന ചില സാഹചര്യങ്ങൾ ഇവയാണ്;
കുറഞ്ഞത് 24 മണിക്കൂറെങ്കിലും രോഗിയെ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചാൽ : കോവിഡ്-19 കാരണം കുറഞ്ഞത് 24 മണിക്കൂറെങ്കിലും രോഗിയെ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചാൽ മാത്രമേ നിങ്ങൾക്ക് ഇത് ക്ലെയിം ചെയ്യാൻ കഴിയൂ. രോഗം പകർച്ചവ്യാധിയോ സാംക്രമിക രോഗമോ ആയി പ്രഖ്യാപിക്കുകയാണെങ്കിൽ:
കോവിഡ്-19 രോഗം ഒരു പകർച്ചവ്യാധിയോ സാംക്രമിക രോഗമോ ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനാൽ നിങ്ങളുടെ ഇൻഷുറർ നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രകാരം ക്ലെയിം ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ട്. കാരണം ചില പോളിസികൾക്ക് പകർച്ചവ്യാധികൾ ഉൾക്കൊള്ളാതിരിക്കാനുള്ള വ്യവസ്ഥകളുണ്ട്. അതിനാൽ കോവിഡ്-19 നിങ്ങളുടെ പോളിസിയിൽ ഉൾപ്പെടുന്നുണ്ടോയെന്ന് നിങ്ങളുടെ ഇൻഷൂററിനോട് ചോദിച്ച് മനസ്സിലാക്കുക. കൂടാതെ പോളിസി രേഖൾ വായിക്കുകയും നിങ്ങളുടെ ആരോഗ്യ ഇൻഷുററുമായി ഉടനെ ബന്ധപ്പെടുകയും വേണം.
പ്രത്യേക പോളിസികൾ തയ്യാറാക്കാൻ നിർദ്ദേശിച്ചു
കൊറോണ വൈറസ് ബാധയുടെ ചികിത്സാ ചെലവും വഹിക്കുന്ന തരത്തിലുള്ള പോളിസികള്‍ ഡിസൈന്‍ ചെയ്യാൻ ഐആര്‍ഡിഎഐ അവരുടെ സര്‍ക്കുലറില്‍ ഇന്‍ഷൂറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. വിവിധ വിഭാഗത്തിലുള്ള ആളുകളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി കൊറോണ ചികിത്സക്കുള്ള ചെലവും ഉള്‍പ്പെടുത്തി പുതിയ പോളിസികള്‍ വികസിപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
രോഗം സ്ഥിരീകരിച്ച ശേഷമെടുക്കുന്ന പോളിസികളുടെ ക്ലെയിം നിരസിക്കപ്പെടും
അപ്രതീക്ഷിത രോഗങ്ങള്‍ വന്നാല്‍ ചികിത്സാ ചെലവ് വഹിക്കാനാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍. അതിനാൽ തന്നെ രോഗനിര്‍ണയത്തിന് ശേഷം പോളിസിയെടുത്താല്‍ ക്ലെയിം നിരസിക്കപ്പെടും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
