കോഴിക്കോട്: കാനറ ബാങ്കിന്റെ 91 ശാഖകള്‍ കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണിത്. അധികം ദൂരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ബാങ്കുകളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കകു. ഒന്നിന്റെ പ്രവര്‍ത്തനം സമീപത്തെ ബാങ്കിലേക്ക് മാറ്റും. സ്ഥിരം ജോലിക്കാരെ പിരിച്ചുവിടില്ല. കരാര്‍ ജോലിക്കാര്‍ക്ക് പണി പോകും. പുതിയ നിയമനവും വൈകും. 2018ലാണ് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ആസ്തിയില്‍ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായി മാറി കാനറ.

10391 ബ്രാഞ്ചുകള്‍, 12829 എടിഎം കൗണ്ടറുകള്‍ എന്നിവയാണ് ലയിപ്പിച്ച ശേഷം കാനറ ബാങ്കിനുള്ളത്. മൊത്തം ബിസിനസ് 16 ലക്ഷം കോടി രൂപയുടേതായി മാറി. ഇതുവരെ സിന്‍ഡിക്കേറ്റ്, കാനറ ബാങ്കുകള്‍ നല്‍കിയിരുന്ന സേവനങ്ങള്‍ തുടരുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബാങ്കുകളുടെ ലയനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആന്ധ്ര ബാങ്ക്, കോര്പറേഷന് ബാങ്ക് എന്നിവ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിപ്പിച്ചത്. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയിലും. യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചു. അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ബാങ്കുകളുടെ ലയനം കാരണമായി ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കരാര്‍ അടിസ്ഥാനത്തിലും ദിവസക്കൂലിക്കും ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടമാകും. മാത്രമല്ല, പുതിയ നിയമനം ഇനി സമീപ ഭാവിയില്‍ നടക്കില്ല. നിലവില്‍ അടച്ചുപൂട്ടുന്ന ബ്രാഞ്ചിലെ ജീവനക്കാരെ മറ്റു ബ്രാഞ്ചുകളില്‍ വിന്യസിക്കുകയാണ് ചെയ്യുക. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബ്രാഞ്ചുകള്‍ ഇവയാണ്-
കോഴിക്കോട് ചെറൂട്ടി റോഡ്, മാവൂര്‍ റോഡ്, കൊടുവള്ളി, ഓര്‍ക്കാട്ടേരി, കൊയിലാണ്ടി, താമരശേരി, പേരാമ്പ്ര, വടകര, ബാലുശേരി
പാനൂര്‍, മട്ടന്നൂര്‍, ഇരിട്ടി, മാഹി, പഴയങ്ങാടി, പയ്യന്നൂര്‍, തളിപ്പറമ്പ്, ചിറക്കല്‍, കണ്ണപുരം, ചക്കരക്കല്‍, അഴീക്കോട് സൗത്ത്,
ചെങ്ങള, പെരിയ, തൃക്കരിപ്പൂര്‍, കാസര്‍കോട്,
കല്‍പ്പറ്റ, ബത്തേരി, പനമരം
എറണാകുളം ഷണ്മുഖം റോഡ് (മെയിന്‍), കാക്കനാട്, അങ്കമാലി ഉദ്യമി മിത്ര, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോലഞ്ചേരി, കളമശേരി, കോതമംഗലം, പിറവം, മരട്,
ചാലക്കുടി, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം, മുളങ്കുന്നത്തുകാവ്, മാള,
വലപ്പാട്, ചെര്‍പ്പുളശേരി, പട്ടാമ്പി,
മലപ്പുറം, കോട്ടക്കല്‍, കൊണ്ടോട്ടി, മഞ്ചേരി, വളാഞ്ചേരി, നിലമ്പൂര്‍, തിരൂര്‍,
തിരുവനന്തപുരം സ്റ്റാച്യു (മെയിന്‍), ചാല, കഴക്കൂട്ടം, പേരൂര്‍ക്കട, മുട്ടത്തറ, പേട്ട, ശാസ്തമംഗലം, തിരുമല, കാരക്കോണം, കാട്ടാക്കട, നെടുമങ്ങാട്, കിളിമാനൂര്‍,
കുണ്ടറ, പുനലൂര്‍, ആയൂര്‍,
പന്തളം, തിരുവല്ല, പത്തനംതിട്ട, അടൂര്‍, കോന്നി, കോഴഞ്ചേരി,
ആലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍, മാന്നാര്‍, ചേര്‍ത്തല, എടത്വ, അമ്പലപ്പുഴ, ഹരിപ്പാട്,
കടുത്തുരുത്തി, പൊന്‍കുന്നം, കറുകച്ചാല്‍, കുറുവിലങ്ങാട്, കോട്ടയം കിഞ്ഞിക്കുഴി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
