കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും മിക്ക കമ്പനികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ത്തന്നെ പലരും ജീവനക്കാരുടെ ശമ്പളവും മറ്റും വെട്ടിക്കുറയ്ക്കുകയാണ്. എങ്കിലും, ഇത്തരം പ്രയാസകരമായ സമയങ്ങളില്‍ പോലും ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്കി ചില കമ്പനികള്‍ വേറിട്ട് നില്ക്കുന്നു. ഐടി പ്രമുഖരായ കേപ്ജെമിനി തങ്ങളുടെ 70 ശതമാനം ജീവനക്കാര്‍ക്കും ഈ വര്‍ഷം ശമ്പള വര്‍ദ്ധനവ് നല്കി. ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന ശമ്പള വര്‍ദ്ധനവിന്റെ പ്രയോജനം 84,000 ജീവനക്കാര്‍ക്ക് ലഭ്യമാകും.
ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച അപ്രൈസല്‍ ജൂലൈ മാസത്തോടെ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിപുലീകരിച്ച ഓഫറുകള്‍ നല്‍കുന്നതും കാമ്പസ് റിക്രൂട്ട്മെന്റിനും പ്രാധാന്യം നല്കുന്ന ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ് കേപ്ജെമിനി. മാര്‍ച്ച് അവസാനിക്കുന്ന പാദത്തില്‍ 4,000 പേര്‍ക്ക് ജോലി നല്കാന് കമ്പനിയ്ക്കായി. ഇതില്‍ 2,000 പേര് തുടക്കക്കാരാണെന്നതും ശ്രദ്ധേയം. നിലവിലെ സാഹചര്യം പ്രതികൂലമാണ്. 'ബിസിനസ് എങ്ങനെ വിപുലീകരിക്കാമെന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ചോദ്യം.

കമ്പനിയുടെ സാമ്പത്തിക മാതൃക എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആയതിനാല്‍, ഈ സമീപനം നിര്‍ത്താന്‍ ഞങ്ങള്‍ ഒരു കാരണവും കാണുന്നില്ല', കേപ്ജെമിനി ഇന്ത്യ സിഇഒ അശ്വിന് യാര്‍ഡി വ്യക്തമാക്കി. ഇന്ത്യയില്‍ വലിയ സാന്നിധ്യമുള്ള ഫ്രഞ്ച് ഐടി മള്‍ട്ടിനാഷണല്‍, താമസസൗകര്യം ഇല്ലാത്ത ജീവനക്കാര്‍ക്ക് 10,000 രൂപയുടെ ക്യാഷ് അലവന്‍സും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ബില്‍ ചെയ്യാവുന്ന പദ്ധതിയില്‍ പ്രവര്‍ത്തിക്കാത്ത ജീവനക്കാര്‍- ബെഞ്ചിലുള്ളവരെ പോലും നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു.
സാധാരണയായി ബെഞ്ചിലുള്ളവര്‍ക്ക് ഗ്രേസ് പിരീഡ് 60 ദിവസം വരെയാണ്. ഐടി മേഖലയിലെ പ്രധാനിയായ കമ്പനിയ്ക്ക് ബെഞ്ച് വിഭാഗത്തില്‍ 8% ജീവനക്കാരുണ്ട്. കേപ്ജെമിനിയെ കൂടാതെ ഡിജിറ്റല്‍ പേയ്മെന്റ് സംരംഭമായ ഭാരത്പേയും അമേരിക്കന്‍ ഐടി മള്‍ട്ടിനാഷണല്‍ ആയ കോഗ്നിസെന്റും അവരുടെ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വര്‍ദ്ധനവ് നല്‍കുന്നതായാണ് ഭാരത്പേ സ്ഥാപകനും സിഇഒയുമായ അഷ്നീര്‍ ഗ്രോവര്‍ അറിയിച്ചത്. അസോസിയേറ്റ് ലെവല്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതായാണ് കോഗ്നിസെന്റ് അറിയിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
