റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍, ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റായ ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള മൂലധന സമാഹരണം തുടരുന്നു. സില്‍വര്‍ ലോക്കിന്റെ രണ്ടാം നിക്ഷേപത്തിനു ശേഷം റിലയന്‍സ് ജിയോയുടെ 1.16 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരിക്കുകയാണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (എഡിഎഐ). 5,683.50 കോടി രൂപയുടെ നിക്ഷേപമാണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നടത്തിയിരിക്കുന്നത്.
ഒന്നര മാസത്തിനിടെ എത്തുന്ന എട്ടാമത്തെ നിക്ഷേപമാണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടേത്. ഇതോടെ 97,885.65 കോടി രൂപയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ടെലികോം-ടെക്നോളജി സംരംഭമായ ജിയോ ഇതിനോടകം സമാഹരിച്ചത്. അബുദാബി ഇന്‍വെസ്റ്റ്മെന്റ അതോറിറ്റിക്കുപുറമെ അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇൻവെസ്റ്റ്മെന്റ്, ഫേസ്ബുക്ക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക്, കെകെആർ, എന്നിവയാണ് ഇതിനോടകം ജിയോയിൽ നിക്ഷേപം നടത്തിയത്.

ഇതോടെ ഈ നിക്ഷേപകർക്കെല്ലാം കൂടി ജിയോ പ്ലാറ്റ്ഫോമുകളിൽ 21.06 ശതമാനം പങ്കാളിത്തമുണ്ട്. അബുദാബി സര്‍ക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കുകയും ആഗോള നിക്ഷേപ പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് എഡിഎഐ. ജിയോയിലെ സമീപകാല സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് സമാനമായ മൂല്യത്തിലാണ് എഡിഎയുടെ നിക്ഷേപം
1976 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ നിക്ഷേപം ഇന്ത്യയുടെ തന്നെ ഡിജിറ്റല്‍ ബിസിനസ് വളര്‍ച്ചയിലേക്കുള്ള കാല്‍വയ്പാണെന്നും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ കൂടുതല്‍ കരുത്തോടെ തുടര്‍ന്നുള്ള യാത്രയ്ക്ക് കരുത്ത് പകരാന്‍ തങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും റിലയൻസ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി പറഞ്ഞു.
ഒന്നര മാസത്തിനിടെ ജിയോ പ്ലാറ്റ്ഫോമുകളിൽ നടത്തിയ നിക്ഷേപം ഇവയാണ്;
ഫേസ്ബുക്ക് : 43,573.62 കോടി രൂപ (9.99% ഓഹരി)
സില്‍വര്‍ ലേക്ക് : 5,655.75 കോടി രൂപ (1.15%)
വിസ്റ്റ ഇക്വിറ്റി പാര്‍ട്ണര്‍മാര്‍ : 11,367 കോടി രൂപ (2.32%)
ജനറല്‍ അറ്റ്ലാന്റിക്- 6,598.38 കോടി രൂപ (1.34%)
കെകെആര്‍ : 11,367 കോടി (2.32%),
മുബാദല, 9,093.60 കോടി രൂപ
സില്‍വര്‍ ലേക്ക് പങ്കാളികള്‍ (അധിക നിക്ഷേപം-1.85%), 4,546.80 കോടി രൂപ (0.93%)
അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, 5,683.50 കോടി ഡോളര്‍ (1.16%).
മൊത്തം നിക്ഷേപം- 97,885.65 കോടി രൂപ (21.06%).
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
