ഇന്ത്യന്‍ കാര്‍ വിപണിയിലെ കഷ്ടകാലം പതിയെ മായുകയാണ്. കൊവിഡും സാമ്പത്തിക മാന്ദ്യവും പിടിച്ചുകുലുക്കിയെങ്കിലും പോയവര്‍ഷം അവസാനകാലത്ത് വിപണി ഉണര്‍ന്നു. ഡിസംബറില്‍ ഭേദപ്പെട്ട മുന്നേറ്റമാണ് കാര്‍ നിര്‍മ്മാതാക്കളെല്ലാം കാഴ്ച്ചവെച്ചത്. വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ പതിവുപോലെ മാരുതി സുസുക്കി കിരീടമില്ലാത്ത രാജാവായി വിപണിയില്‍ തുടരുന്നത് കാണാം. ഡിസംബറില്‍ 1.40 ലക്ഷം കാറുകള്‍ (കൃത്യമായി പറഞ്ഞാല്‍ 1,40,754 യൂണിറ്റ്) കമ്പനി ഇന്ത്യയില്‍ വിറ്റു.

നിലവില്‍ പ്രതിമാസം ഒരു ലക്ഷം യൂണിറ്റിന് മുകളില്‍ വില്‍പ്പനയുള്ള മറ്റൊരു കാര്‍ നിര്‍മ്മാതാവ് രാജ്യത്തില്ല. വര്‍ഷാവര്‍ഷവും മാസാമാസവുമുള്ള കണക്കുകളില്‍ മാരുതി യഥാക്രമം പതിനഞ്ചും നാലും ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതേസമയം, കമ്പനിയുടെ വിപണി വിഹിതം ഒരല്‍പ്പം കുറഞ്ഞെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. 2019 നവംബറില്‍ 52.3 ശതമാനം വിപണി വിഹിതം കയ്യേറിയിരുന്ന മാരുതിയുടെ ഇപ്പോഴത്തെ പങ്ക് 50.9 ശതമാനമാണ്.
മാരുതി കഴിഞ്ഞാല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയാണ് ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്നത്. പോയമാസം 47,400 കാര്‍ യൂണിറ്റുകള്‍ ഇവര്‍ വിറ്റു. നവംബറില്‍ 48,800 യൂണിറ്റുകളുടെ വില്‍പ്പനയായിരുന്നു കമ്പനി രേഖപ്പെടുത്തിയത്. ഇക്കാരണത്താല്‍ മാസാമാസമുള്ള കണക്കില്‍ ഹ്യുണ്ടായി 3 ശതമാനം പിന്നിലായി. എന്തായാലും വര്‍ഷാവര്‍ഷമുള്ള കണക്ക് വിലയിരുത്തിയാല്‍ 25 ശതമാനം വര്‍ധനവ് ഹ്യുണ്ടായിക്കുണ്ട്. 2019 ഡിസംബറില്‍ 37,953 കാറുകളായിരുന്നു കമ്പനി വിറ്റത്. കഴിഞ്ഞ നവംബറില്‍ ഹ്യുണ്ടായിയുടെ വിപണി വിഹിതം 16.2 ശതമാനത്തില്‍ നിന്നും 17.1 ശതമാനമായി ഉയരുകയും ചെയ്തു.
ടാറ്റയാണ് വില്‍പ്പനപ്പട്ടികയില്‍ മൂന്നാമത്. 23,546 ടാറ്റ കാറുകള്‍ ഡിസംബറില്‍ രാജ്യത്ത് വിറ്റുപോയി. മാസാമാസമുള്ള വളര്‍ച്ച 9 ശതമാനം; വര്‍ഷാവര്‍ഷമുള്ള വളര്‍ച്ചയാകട്ടെ 84 ശതമാനവും. കഴിഞ്ഞ നവംബറിലെ കണക്കുകളില്‍ 5.4 ശതമാനം വിപണി വിഹിതമാണ് ടാറ്റയ്ക്കുള്ളത്. 2019 നവംബറില്‍ 8.5 ശതമാനം പങ്ക് ടാറ്റയ്ക്കുണ്ടായിരുന്നു.
ഡിസംബര്‍ വില്‍പ്പനയില്‍ കിയ മോട്ടോര്‍സിനെ പിന്നിലാക്കി മഹീന്ദ്ര നാലാം സ്ഥാനം നേടിയെടുത്തത് കാണാം. പോയമാസം 16,182 കാറുകള്‍ മഹീന്ദ്ര വിറ്റു. അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന കിയ 11,818 യൂണിറ്റുകളാണ് ഡിസംബറില്‍ ഇന്ത്യയില്‍ വിറ്റത്. നിലവില്‍ രാജ്യത്തെ കാര്‍ വിപണിയില്‍ 4.3 ശതമാനം വിഹിതം കിയക്കുണ്ട്. റെനോ (9,800 യൂണിറ്റ്), ഹോണ്ട (8,638 യൂണിറ്റ്), ടൊയോട്ട (7,487 യൂണിറ്റ്), എംജി മോട്ടോര്‍ (4,010 യൂണിറ്റ്) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു കമ്പനികള്‍.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
